'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?

പ്രൊമോഷൻ വീഡിയോകളിലും അഭിമുഖങ്ങളിലും അമിതമായ നിഷ്കളങ്കതയും കുട്ടിത്തവും പ്രകടിപ്പിച്ച വിസ്മയയ്ക്ക് അതിന് ചേർന്ന ഒരു നായികാവേഷം തന്നെയാണ് ജൂഡ് നൽകിയിരിക്കുന്നത്. തുടക്കം സിനിമ റിവ്യൂ
'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?
Published on

രണ്ടു കാര്യങ്ങൾ ആണ് ജൂഡ് ആന്തണി ജോസഫിന്റെ തുടക്കം എന്ന സിനിമയുടെ റിലീസിനെ ശ്രദ്ധേയമാക്കിയത്. ഒന്ന് കേരളത്തിലെ ഏറ്റവും വലിയ ഷോബിസിനസ് ബ്രാൻഡ് ആയ മോഹൻലാലിന്റെ മകൾ വിസ്മയ നായികയാവുന്നു എന്നത്. രണ്ട് സിനിമയുടെ റിലീസിന് തൊട്ടുമുൻപായി, ജന്തർമന്തറിലെ വിദ്യാർത്ഥിപ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിച്ചു വിസ്മയ നടത്തിയ രാഷ്ട്രീയ പ്രസ്താവന.

പൊതുവെ ഇത്തരം രാഷ്ട്രീയകാര്യങ്ങളിൽ ഈ അറുപത്തഞ്ചാം വയസ്സിലും തുറന്നൊരു അഭിപ്രായവും പറയാതെ ബാലൻസിങ് പിടിക്കുന്ന ആളാണ് മലയാളത്തിന്റെ ലാലേട്ടൻ. അതുകൊണ്ട് തന്നെ ആദ്യ സിനിമയുടെ റിലീസിന്റെ വിളുമ്പിൽ മകളിൽ നിന്നും ഇത്തരമൊരു ധൈര്യം ആരും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം.

ഹൈറേഞ്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങൾ. അവിടെയുള്ള ഏത് പെൺകുട്ടിക്കും നേരിടേണ്ടി വരാവുന്ന പ്രതിസന്ധികൾ. അതെല്ലാം വളരെ ഒതുക്കത്തിൽ, പ്രേക്ഷകനെ തീർത്തും എൻഗേജ്ഡ് ആക്കി, ലാഗടിപ്പിക്കാത്ത സ്ക്രിപ്റ്റ്, മേക്കിങ്

വിസ്മയയുടെ ധീരത മതേതരകേരളം ഉൾപ്പുളകത്തോടെ ആഘോഷിച്ചു. മറുഭാഗത്താകട്ടെ, ലാലേട്ടൻ തങ്ങളുടെ സ്വത്താണ് വൃഥാ വിശ്വസിക്കുന്ന വർഗീയചേരിയ്ക്ക് അതൊരു ഷോക്ക് ട്രീറ്റ്മെന്റ് ആവുകയും അവർ തങ്ങളുടെ പക്കലുള്ള ഏക മൂലധനമായ പച്ചത്തെറികളിലൂടെയുള്ള മോബ് ലിഞ്ചിങ്ങിലൂടെ വിസ്മയയുടെ തുടക്കം പൊളിച്ചടുക്കിയേ അടങ്ങൂ എന്നുള്ള ഒറ്റബുദ്ധിയുമായി ഇറങ്ങുകയും ചെയ്തു. അതിനിടയിലേക്കാണ് തുടക്കം റിലീസ് ചെയ്യുന്നത്.

'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?
അഭിനയത്തിനപ്പുറം ഒരു കലാകാരൻ: എന്തുകൊണ്ടാണ് മുരളി ഇന്നും മലയാളത്തിന്റെ മനസ്സിൽ ജീവിക്കുന്നത്?

തിയേറ്ററിൽ എത്തുമ്പോൾ ആദ്യം തന്നെ കാണുന്ന കൗതുകം സെൻസർ സർട്ടിഫിക്കറ്റിൽ കാണുന്നത് സിനിമയുടെ പേര് Vismaya Mohanlal's Thudakkam എന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത് ആണ്. ജൂഡ് ആന്തണി ഡയറക്ടർ എന്ന നിലയിൽ ഒരു ചെറിയ മീനല്ല. ഇൻഡസ്ട്രി ഹിറ്റ്‌ ആയ 2018 എന്ന വലിയ പടമാണ് അദ്ദേഹത്തിന്റെ ക്രെഡിറ്റിൽ അവസാനമായി ഉള്ളത്. എന്നിട്ടും ഈ സിനിമയെ 'വിസ്മയയുടെ തുടക്കം' ആയിട്ട് മുന്നോട്ട് വെക്കാനാണ് അദ്ദേഹവും പിന്നണിക്കാരും ശ്രദ്ധിച്ചിരിക്കുന്നത്. അത് ശരിവെക്കുന്ന 139മിനിറ്റ് എന്റർടൈൻമെന്റ് ആണ് പിന്നീട് തിയേറ്ററിൽ കാണാൻ സാധിച്ചതും.

നെപ്പോകിഡ് എന്ന നിലയിൽ തന്റെ ഏത് പ്രായത്തിലും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാനുള്ള പ്രിവിലേജ് കൈവശമുള്ള ഒരു പെൺകുട്ടി ആണ് വിസ്മയ. പക്ഷേ അവർ അതിന് തയ്യാറായത് മുപ്പത്തിരണ്ടാം വയസിലാണ്. ഓഫ്‌സ്‌ക്രീനിൽ ധീരനായ രാഷ്ട്രീയപ്രഖ്യാപനം നടത്തിയതിനൊപ്പം തന്നെ പ്രൊമോഷൻ വീഡിയോകളിലും അഭിമുഖങ്ങളിലും അമിതമായ നിഷ്കളങ്കതയും കുട്ടിത്തവും പ്രകടിപ്പിച്ച വിസ്മയയ്ക്ക് അതിന് ചേർന്ന ഒരു നായികാവേഷം തന്നെയാണ് ജൂഡ് നൽകിയിരിക്കുന്നത്.

വിസ്മയയുടെ പരിമിതികൾക്കൊപ്പം പോസിറ്റീവ്സും കൃത്യമായി എഴുതിയ സ്ക്രിപ്റ്റും കഥാപാത്രവും ആണ് സിനിമയുടേത്. തുടക്കത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് വശവും അതുതന്നെ. സൂപ്പർതാരപുത്രിയുടെ അരങ്ങേറ്റം എന്ന നിലയിൽ ബ്രഹ്മാണ്ഡസെറ്റപ്പ് ഒരുക്കാനോ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനോ സിനിമ ശ്രമിക്കുന്നില്ല. ഹൈറേഞ്ചിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങൾ. അവിടെയുള്ള ഏത് പെൺകുട്ടിക്കും നേരിടേണ്ടി വരാവുന്ന പ്രതിസന്ധികൾ. അതെല്ലാം വളരെ ഒതുക്കത്തിൽ, പ്രേക്ഷകനെ തീർത്തും എൻഗേജ്ഡ് ആക്കി, ലാഗടിപ്പിക്കാത്ത സ്ക്രിപ്റ്റ്, മേക്കിങ്. അതിന് കൃത്യമായ സാമൂഹ്യപ്രതിബദ്ധത കൂടി ആവുമ്പോൾ സംഭവം സെറ്റ്.. ജൂഡിനൊപ്പം എഴുത്തിൽ പങ്കാളികളായ ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ എന്നിവരെ കൂടി ഇവിടെ പരാമർശിക്കാതെ വിടുന്നത് അനീതിയാവും.

'തുടക്കം', വിസ്മയയിൽ നിന്ന് പ്രതീക്ഷിച്ചത് ഇതോ?
രാജ്യത്തെ നന്മകളെ പിന്തുണയ്ക്കുന്നത് കുറ്റമല്ല; 'സംഘി' വിളികൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി ആർ മാധവൻ

ആദ്യസീൻ മുതലേ പ്രതീക്ഷിച്ച മീറ്ററിന് മുകളിൽ പിടിച്ചു കൊണ്ടാണ് ജൂഡ് സിനിമയെ മുന്നോട്ടു കൊണ്ടു പോവുന്നത്. മലയാളം കണ്ട ഏറ്റവും സൈക്കോ ലെവൽ വില്ലന്മാരിൽ ഒരാളെ മുന്നോട്ടു വച്ചുകൊണ്ട് ഉദ്വേഗത്തിന്റെ പിരിമുറുക്കം നെയ്തു നെയ്തു വലുതാക്കി സിനിമ മുന്നോട്ടുപോവുന്നു. അതിന്റെ പരകോടിയിൽ ഇന്റർവെൽ എത്തുമ്പോൾ ഇനിയിപ്പോൾ എന്ത് ഉണ്ടാക്കാനാ എന്നൊരു തോന്നൽ വളരും.

അതിന്റെ ഭാഗമായി സെക്കന്റ് ഹാഫ് തുടങ്ങുമ്പോൾ ഒരു ഫ്രീസ്പോയിന്റ് ഉണ്ട്. അത് പിന്നീട് കാമിയോറോളിൽ വിസ്മയയുടെ ആശാൻ റോളിൽ വരുന്ന ലാലേട്ടൻ, മാർഷ്യൽ ആർട്സിന്റെ ഘട്ടങ്ങൾ പറഞ്ഞു വ്യാഖ്യാനിക്കുമ്പോൾ സ്ക്രിപ്റ്റിൽ കൂടി അതൊക്കെ apply ചെയ്തത് ബ്രില്യന്റ് ആയിട്ടാണെന്ന് മനസിലാവുകയും ചെയ്യും. ബോൺ ക്രിമിനലുകളും അവർ വലിച്ചുകേറ്റുന്ന സിന്തറ്റിക് ഡ്രഗുകളും മാത്രമല്ല സമൂഹത്തിന്റെ മുൻവിധിയോടുള്ള ടോക്സിക് കുത്തിത്തിരുപ്പുകളും എങ്ങനെയാണ് സ്ത്രീസമൂഹത്തിന് വെല്ലുവിളിയായിത്തീരുന്നത് എന്ന ആംഗിളിൽ മുന്നോട്ടുപോയാണ് പിന്നീട് സിനിമ കൃത്യമായി ക്ലൈമാക്സിൽ എത്തുന്നത്. അതിനിടയിൽ ഗൂസ്ബമ്പ് മോമെൻറ്സും ഒരുപാടുണ്ട്.

ആദ്യം പറഞ്ഞ പോലെ വിസ്മയയുടെ എല്ലാവിധ പരിമിതികളും ഉൾക്കൊണ്ട് കൊണ്ടുള്ള ക്യാരക്ടറിനെ അവർ മനോഹരമാക്കി. Muay Thai പോലുള്ള തനിക്ക് പ്രാവീണ്യമുള്ള മേഖലകളിൽ നന്നായി തിളങ്ങുകയും ചെയ്തു. നിറഞ്ഞു തെളിഞ്ഞു നിൽക്കാനുള്ള സ്വാഗും ഗ്രെയ്‌സും ഉണ്ടെന്നതും ചലനങ്ങളിൽ ലാലേട്ടന്റെ അനായാസത ഉണ്ടെന്നതും സ്‌ക്രീനിൽ വിസ്മയയ്ക്ക് ഗുണകരമാവുന്നു.

Cameo റോളിൽ വരുന്ന മോഹൻലാൽ കല്ലുകടിയുണ്ടാക്കും വിധം രക്ഷകൻ ആകുന്നില്ല എന്നത് നല്ല കാര്യമാണ്. Make your dad proud പോലുള്ള ഫോർത്ത് വാൾ ബ്രേക്കിങ് ഡയലോഗ്സ് ഫാൻസിനുവേണ്ടിയുള്ളതാണ്. കണ്ടില്ലെന്ന് വെക്കാവുന്നതേ ഉള്ളൂ.

സായ്കുമാർ, ചിപ്പി, മനോജ്‌ കെ ജയൻ, ഗണേഷ്, ബോബി കുര്യൻ, കോട്ടയം രമേഷ്, ജിബിൻ, ജാഫർ ഇടുക്കി, മിയ തുടങ്ങി ഒരു വല്യ താരനിരയുണ്ട്. എല്ലാവരും നന്നായിട്ടുമുണ്ട്. പക്ഷേ ഇന്നലെ വരെ താരമല്ലാതിരുന്ന ആഷിഷ് ജോ ആന്റണി ആണ് സിനിമയിലെ യഥാർത്ഥതാരം. സൈക്കോ വില്ലനെ അയാൾ ഡയലോഗുകളുടെയോ പിറകെ നടക്കുന്ന ക്രിമിനൽ gang ന്റെയോ പിൻബലമില്ലാതെ ഗംഭീരമാക്കി. അയാളുടെ കണ്ണുകളുടെ തീക്ഷ്ണതയും മൂകചലനങ്ങളും തിയേറ്ററിന് പുറത്തേക്കും പിന്തുടരും. ആന്റണി പെരുമ്പാവൂരിന്റെ മകൻ എന്ന മാനേജ്മെന്റ് ക്വോട്ട ആവശ്യം വരില്ല ഇനി ആഷിഷിന്.

സിനിമയുടെ ടെക്നിക്കൽ departments എല്ലാം ടോപ്പ്നോച്ച് പെർഫോമൻസുകാരുടേതാണ്. ജോമോൻ ടി ജോൺ, ജേക്സ് ബിജോയ്‌ , ചമൻ ചാക്കോ ഇങ്ങനെയുള്ള പേരുകൾ പറയുന്നതിനപ്പുറം പിന്നെയെന്ത് വിശദീകരിക്കാനാണ്. അതിന്റെ ഒരു മേക്കിങ് ക്വാളിറ്റി ഓരോ ഫ്രെയിമിലും കാണാം.

അതിനപ്പുറം പുതുമയുള്ള കഥയോ കഥാഗതിയോ പ്രവചനാതീതമായ അന്ത്യമോ മറ്റെന്തെങ്കിലും ക്ലാസിക് എലമെന്റ്സോ പ്രതീക്ഷിച്ചു പോവുന്നവർക്കുള്ള സിനിമയല്ല ഇത്. പരിചിതമായ കഥ പ്രെഡിക്റ്റബിൾ ആയി മുന്നോട്ടുപോയി കരുതിയ പോലെ അവസാനിക്കുകയും ചെയ്തു എന്ന് അവർക്ക് നിരാശപ്പെടേണ്ടിവരും. പക്ഷേ വിസ്മയയുടെ തുടക്കം എന്ന നിലയിൽ ഒരു എന്റർടൈൻമെന്റ് ഐറ്റം പ്രതീക്ഷിച്ചുപോയവർക്ക് പകർന്നുകിട്ടുന്ന saatisfaction ലെവൽ ഹൈ തന്നെയായിരിക്കും.

ഡീഗ്രേഡ് ചെയ്യാനും തെറി വിളിക്കാനും ഇറങ്ങിയവർ ഏറ്റവും സിമ്പിളായി പറഞ്ഞാൽ ചമ്മിപ്പോവും എന്നു സാരം.

Summary

Thudakkam Movie Review: The film gives Vismaya Mohanlal a lead role that closely matches the innocence and childlike charm she has displayed in promotional videos and interviews. Jude Anthany Joseph appears to have shaped the character around these natural qualities, making her screen presence one of the early points of interest in the film.

Madism Digital
madismdigital.com