

സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ, ഗോവൻ അധോലോകത്തെ ഏറ്റവും കരുത്തനായിരുന്ന രായനും അയാളുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി വന്നു പോവുന്ന ആറ് സ്ത്രീകളുമാണ് ടോക്സിക് എന്ന സിനിമയുടെ ആത്മാവ്. ആദ്യത്തേത് അയാള്‍ക്ക് ജന്മം നല്‍കിയ സ്ത്രീയാണ്. അയാളുടെ കൈയ്യാലെ കൊലചെയ്യപ്പെട്ട അവര്‍ തന്റെ വിധി ഏറ്റുവാങ്ങിയതാണ്. രായന്റെ ജീവിതത്തിലെ ആദ്യ കൊലപാതകമാണത്. സഹോദരി ഗംഗയ്ക്കും അമ്മയാൽ കൊല ചെയ്യപ്പെട്ട അച്ഛനും വേണ്ടിയാണ് തന്റെ ബാല്യകാലത്തെ ആ കുറ്റകൃത്യം ആ കുട്ടി ചെയ്തത്.
പക്ഷേ ആ കൊലപാതകം കൊണ്ട് രായന് സഹോദരിയെ രക്ഷിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അവന്റെ വിശപ്പിനു വേണ്ടി സ്വയം ഇല്ലാതായത്, അവനെ ഇന്നത്തെ നിലയില്‍ എന്തും ചെയ്യാനുള്ള തന്റേടമുള്ള രായനായി വളര്‍ത്തിയത് ഗംഗയാണ്. ഈ ലോകത്ത് അവനെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് ഗംഗയാണ്. ഏറെ വ്യത്യസ്തമായ ഒരു ബന്ധമാണ് അവരുടേത്.
രായനും ഗംഗയും അധോലോക നായകന്‍ സാല്‍വദോര്‍ അല്‍മേദയുടെ സംഘത്തിലാണ് . അയാളുടെ മകള്‍ റെബേക്കയാണ് രായന്റെ ജീവിതത്തിലേക്ക് എത്തിയ മൂന്നാമത്തെ സ്ത്രീ. അവള്‍ക്ക് മുമ്പ് ഏറെ ഉടലുകൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു എങ്കിലും റെബേക്ക അയാളുടെ ഭാര്യയായി മാറുന്നതിന് സംഘത്തിന്റെ കെട്ടുറപ്പ് എന്ന സാല്‍വദോറിന്റെ ചിന്ത കൂടിയാണ്. രായന്റെ പ്രണയമായിരുന്നില്ല റെബേക്ക, ഉടലിന്റെ ആവശ്യമായിരുന്നു , റെബേക്കയ്ക്കും തുടക്കത്തില്‍ അത് ഉടലിന്റെ ഇച്ഛയായിരുന്നു എങ്കിലും വിവാഹത്തോടെ അവള്‍ അവനെ തന്റേത് മാത്രമാക്കാന്‍ ആഗ്രഹിച്ചു.
യാദൃശ്ചികമായാണ് നാദിയ എന്ന സര്‍ക്കസ് കളിക്കാരിയെ രായൻ കണ്ടു മുട്ടുന്നത്. അത് അയാളുടെ തുറന്നു പറച്ചില്‍ ഇല്ലെങ്കിലും, ഏറ്റവും പ്രിയപ്പെട്ട പ്രണയമായി മാറുന്നു, ജീവിതത്തിന്റെ വഴിത്തിരിവും. രായന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക ഒരു വഴിത്തിരിവായി ഈ ബന്ധം മാറുന്നു. നേരത്തെ തന്നെ രായനെയും ഗംഗയെയും ഒഴിവാക്കാന്‍ ആഗ്രഹിച്ച എലിസബേത്ത് (സാല്‍വദോര്‍ അല്‍മേദയുടെ വെപ്പാട്ടി) ഈ അവസരം ഉപയോഗിക്കുന്നു. അത് ഗംഗ, അല്‍മേദ, റെബേക്ക തുടങ്ങിയവരുടെ മരണത്തില്‍ കലാശിക്കുന്നു.
നാദിയയാണ് ഗംഗയെ കൊലപ്പെടുത്തിയതെന്ന് അറിഞ്ഞു തകർന്നു പോയ രായൻ മക്കാവുവിലേക്ക് പോവുന്നു. ഒടുവില്‍ നാദിയയെയും അവളില്‍ തനിക്ക് ജനിച്ച മകനെയും സ്വീകരിക്കാനായി മടങ്ങി യെത്തിയ രായന്റെ കണ്‍മുന്നില്‍ വച്ചാണ് നാദിയ പൊട്ടിത്തെറിച്ചു സ്വയം ഇല്ലാതായത്. അത് വീണ്ടും രായനെ മാനസികമായി തളര്‍ത്തിക്കളയുന്നു. മകനുമായി മടങ്ങുന്ന അയാളെ തിരഞ്ഞു വരുന്നത് ഭൂതകാലത്തിൽ അയാള്‍ എടുത്ത തീരുമാനങ്ങളുടെ വിലയാണ്. അത് അയാളെ കടുത്ത കുറ്റബോധത്തിന്റെ തിരിച്ചു വരാന്‍ കഴിയാത്ത ആഴങ്ങളിലേക്ക് വലിച്ചെറിയുന്നു.
ഈ കാലയളവില്‍ അയാളുടെ ജീവിതത്തിലെക്ക് ആറാമത്തെ സ്ത്രീയും എത്തുന്നു. അവര്‍ക്ക് ഒരു മകനും ജനിക്കുന്നു. പക്ഷേ വിധി അയാളെ പിന്തുടരുന്നു.
Guilt എന്ന കാലാതീതമായ വികാരത്തിന്റെ ആഴവും പരപ്പുമാണ് ഗീതു മോഹന്‍ദാസിന്റെ Toxic എന്ന സിനിമയുടെ ആത്മാവ്. Guilt ന്റെ ആഴം ചെയ്തു കൂട്ടിയ പ്രവര്‍ത്തികളുടെ ആഴവും അത് ഒരാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതിന്റെ ആഘാതവുമാണ്.
ഒന്നാം പകുതി അയാളുടെ പ്രവര്‍ത്തികളുടെ അടയാളപ്പെടുത്തലെങ്കിൽ രണ്ടാം പകുതി വർത്തമാന കാലത്തിൽ അയാളുടെ തിരിച്ചറിവാണ്. സമാസമം ചേര്‍ക്കാന്‍ ശ്രമിച്ച അരാജകത്വവും പാപബോധവുമാണ്.
ഉള്ളിലുള്ള ഭാവനയുടെ ധാരാളിത്തത്തെ വെള്ളി വെളിച്ചത്തിലൂടെ പ്രേക്ഷകനിലെത്തിക്കാനുള്ള ഗീതുവിന്റെയും യാഷിന്റെയും ശ്രമം ഒരേ സമയവും അഭിനന്ദനവും അതേ സമയം over the board എന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങളുടെ ഉത്സവമാണ് Toxic.
Toxic ആയ വിഷ്വലൈസേഷൻ എന്നൊരു തോന്നലാണ് ചിലപ്പോള്‍ ബാക്കിയാവുക. എന്നാൽ രായന്റെയും അവന്റെ സ്ത്രീകളുടെയും അയാളുടെ തന്നെ ആത്മ പീഢകളുടെയും വിനാശകരമായ ലോകമാണ് ടോക്സിക് എന്നു പറയുന്നതാവും കൂടുതൽ ശരിയാവുക.
കുടിച്ച കള്ളും കൂടെ ശയിച്ച പെണ്ണുടലുകളും മാഞ്ഞു പോയിട്ടും താന്‍ എടുത്ത തീരുമാനങ്ങള്‍ക്ക് കൊടുത്തു തീരാന്‍ കഴിയാത്ത വിലയുമായി അലയുന്ന രായന്‍ എന്ന കഥാപാത്രമായി യാഷ് സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുമ്പോൾ സഹോദരി ഗംഗയായി നയന്‍ താരയും ഭംഗിയായി. ഒരു one linerൽ കൃത്യമായ ക്യാരക്ടര്‍ ആര്‍ക്കുള്ള സ്ത്രീ കഥാപാത്രങ്ങളെ അതേപടി പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിയാതെ പോയി. കിയാര, താര. രുഗ്മിണി, ഹുമ..തങ്ങളുടെ ഭാഗം നന്നാക്കിയ ഈ ചിത്രം അത് അര്‍ഹിക്കുന്ന പരിചരണമല്ല, ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്നും നേരിടുന്നത്.
ഒരു പക്ഷേ യാഷ്ന്റെ ആദ്യ സിനിമകളുടെ hang over, അത്തരം സിനിമകളുടെ തുടർച്ച എന്ന മുന്‍വിധി, അല്ലെങ്കില്‍ തങ്ങൾ സൃഷ്ടിച്ചു വച്ച സദാചാര ലോകത്തിലേക്ക് ഈ സിനിമ വലിച്ചെറിഞ്ഞ ഒരു കടന്നൽ കൂടിനു നേരെയുള്ള സ്വാഭാവിക പ്രതികരണം - ഇതൊക്കെയാണ് ഹേറ്റ് കാമ്പയിന്റെ കാരണം എന്ന് തോന്നുന്നു. തെറ്റിദ്ധരിക്കപ്പെട്ട് അകന്നു നില്‍ക്കുന്നവര്‍ക്ക് നഷ്ടമാകുന്നത് ഒരു മികച്ച ദൃശ്യാനുഭവമാണ്.
രായന്റെയും അവന്റെ സ്ത്രീകളുടെയും അയാളുടെ തന്നെ ആത്മ പീഢകളുടെയും ഏറെ toxic ആയ ആ ലോകം - Somehow, toxic is my cup of coffee, I like the kick.
Directed by Geetu Mohandas, Toxic chronicles the life of Rayan (Yash), a formidable underworld don in pre-independence Goa, and the six women who profoundly shape his destiny. The narrative explores his violent rise, his deep bond with his sister Ganga (Nayanthara), his marriage of convenience to Rebecca, and his tragic romance with a circus performer named Nadia. The film’s core theme is deep-rooted guilt, splitting the story between his brutal past actions and his present-day psychological torment. While visually spectacular and featuring strong performances from the ensemble cast, the reviewer suggests the current hate campaign against the film stems from mismatched audience expectations and moral policing, ultimately praising the movie as a captivating and intensely satisfying cinematic experience.