ഗന്ധർവ്വ കഥയുടെ പുതുക്കിയ അവതരണം; സംഗീതത്തിലും ദൃശ്യത്തിലും ലോകം കീഴടക്കുന്ന അക്സോമാനിയാക് ‘അംശം’

മേക്കിങ്ങിൽ വൈവിധ്യവുമായി ഗ്ലോബൽ വൈറലാവുന്ന 'അംശം'
ഗന്ധർവ്വ കഥയുടെ പുതുക്കിയ അവതരണം; സംഗീതത്തിലും ദൃശ്യത്തിലും ലോകം കീഴടക്കുന്ന അക്സോമാനിയാക്  ‘അംശം’
Published on

'സെക്സ് ഈസ് നോട്ട് എ പ്രോമിസ് മാത്ത' എന്ന് ഒരു പെണ്ണ് പറഞ്ഞപ്പോൾ മുഖത്തൊരു അടികിട്ടിയത് പോലെ ഓടിയ മലയാളി പ്രേക്ഷകരിലേക്ക് അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് മലയാളിയുടെ മുഴുവൻ സദാചാര ബോധത്തിനും നേർക്ക് കിട്ടിയ പല അടികളുടെയും അഥവാ സിനിമകളുടെയും സംവിധായകനായിരുന്നു അകാലത്തിൽ പിരിഞ്ഞ പത്മരാജൻ. ശരാശരി മലയാളിയുടെ തലച്ചോറിനെ കുഴപ്പിച്ചു കളയുന്ന രീതിയിൽ ഏറ്റവും വ്യത്യസ്മായ കോണുകളിലൂടെ തന്റെ ഓരോ സിനിമയും കൊണ്ട് വരുന്ന പപ്പേട്ടൻ 'ഞാൻ ഗന്ധർവ്വൻ' എന്ന ചിത്രത്തിലൂടെയും ചെയ്തത് ഐതീഹ്യങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു. ഇന്ദ്രദേവന്റെ സദസ്സിലെ പാട്ടുകാരായ ഗന്ധർവ്വന്മാർ ശാപം കിട്ടി ഭൂമിയിലെത്തുകയും കന്യകമാരായ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം മറയുമെന്നാണ് വിശ്വാസം. എന്നാൽ പത്മരാജന്റെ ഗന്ധർവ്വൻ ഇതിൽ നിന്നെല്ലാം വിഭിന്നമായിരുന്നു. ദേവൻ എന്ന ഗന്ധർവ്വൻ സുന്ദരിയായ ഭാമ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാവുന്നതായും ആ കാരണത്താൽ വേദനാജനകമായ ശിക്ഷകൾ ഏറ്റുവാങ്ങുന്നതുമായിരുന്നു കഥ.

ഗന്ധർവ്വ കഥയുടെ പുതുക്കിയ അവതരണം; സംഗീതത്തിലും ദൃശ്യത്തിലും ലോകം കീഴടക്കുന്ന അക്സോമാനിയാക്  ‘അംശം’
എം.ടിയും പത്മരാജനും പിന്നെ ആ മഴയും; ഉണ്ണിമേനോൻ ഓർത്തെടുക്കുന്ന ക്ലാരയുടെ വിശേഷങ്ങൾ

ഇപ്പോഴിതാ 4.9 മില്യൺ കാഴ്ചക്കാരുമായി ഗ്ലോബൽ വൈറൽ ചാർട്ടിൽ നാലാം സ്ഥാനം നേടി തരംഗമായി മാറിയ 'അംശം' എത്തിയിരിക്കുന്നതും ഗന്ധർവ്വ കഥയുടെ മറ്റൊരു പൊളിച്ചെഴുത്തുമായാണ്. ആംഗലേയ ഭാഷയുടെ ചരടുവലികൾ ഇല്ലാതെ ഒരു ഇന്ത്യൻ ഭാഷാഗാനം ആഗോളതലത്തിൽ ഇത്ര വലിയ ശ്രദ്ധ പിടിച്ചുപറ്റുന്നത് അപൂർമായ കാര്യമാണ്. ഡെഫ് ജാം റെക്കോർഡിങ്ങ്‌സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്‌സും(ആർടിആർ) ചേർന്ന് സൃഷ്ടിച്ച 'അംശം', പ്രാദേശിക സാംസ്‌കാരിക പശ്ചാത്തലത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഗ്ലോബൽ ആക്സസിബിൾ ശബ്ദവും ഇടകലർത്തി അതിമനോഹമരമായാണ് 'അംശം' മനസുകൾ കീഴടക്കിയത്. മന്മഥന്റെ പുരാണകഥയിൽ നിന്നുമുള്ള പ്രചോദനം, കൾട്ട് മലയാള ചിത്രം 'ഞാൻ ഗന്ധർവൻ' എന്നിവയിൽ നിന്നുമുള്ള സ്വാധീനത്തോടെയാണ് പ്രണയവും, ആകാംക്ഷയും, നശ്വരതയും കലർത്തി 'അംശം' എത്തിയത്. ആർ ആൻഡി ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ ഘടകങ്ങൾ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.

ഇതിന് മുൻപ് ദീ, അറിവ്, സന്തോഷ് നാരായണൻ എന്നിവർ ചേർന്ന് തമിഴ് പ്രാദേശിക ഭാഷകളുടെ മിശ്രണത്തോടെ പുറത്തിറക്കിയ 'എൻജോയ് എഞ്ചാമി' എന്ന ആൽബത്തിനും വലിയ പ്രചാരണം നേടാൻ സാധിച്ചിരുന്നു. 'എൻജോയ് എഞ്ചാമി'യിലും ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടത് ആൽബത്തിന്റെ മനോഹരമായ ദൃശ്യമികവും കൂടിയാണ്. കടും നിറങ്ങളിൽ തമിഴ് പൈതൃകത്തിന്റെ ഭംഗി ചോരാതെയാണ് അവതരിപ്പിച്ചത്. ഇത്തരത്തിൽ തമിഴും മലയാളവും കലർന്നാണ് 'അംശ'ത്തിന്റെ പിറവി.

ഗന്ധർവ്വ കഥയുടെ പുതുക്കിയ അവതരണം; സംഗീതത്തിലും ദൃശ്യത്തിലും ലോകം കീഴടക്കുന്ന അക്സോമാനിയാക്  ‘അംശം’
സിദ്ധാർഥ് ഭരതനിലൂടെ പുനർജനിക്കുന്ന 'ലളിത' പാരമ്പര്യം; ആ കഥപറച്ചിൽ രീതി മലയാളികളെ വീണ്ടും വിസ്മയിപ്പിക്കുന്നു!

എടുത്ത് പറയേണ്ടത് ദൃശ്യ മികവാണ്. വസ്ത്രാലങ്കാരം, ഛായാഗ്രഹണം എന്നിങ്ങനെ ഓരോ തലത്തിലും വലിയ വൈവിധ്യമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഗ്രഹങ്ങളും ഇച്ഛകളും ഇഴകലർന്ന മനുഷ്യന്റെ ജീവിതത്തിന്റെ ഭംഗിയും പ്രതിഫലിക്കുന്നതാണ് 'അംശം' കഥപറച്ചിൽ. പതിവ് സംഗീത ശൈലികൾക്ക് എല്ലാം അപ്പുറത്ത് ആഴത്തിലുള്ള അനുഭവമാണ് കണ്ണുകൾക്ക് നൽകുന്നത്. ആർ&ബി സംഗീതത്തിന്റെ വൈകാരികതയും, ഹിപ്-ഹോപ്പിന്റെ ഘടനയും, ക്ലാസിക്കൽ മെലഡിയുടെ മനോഹാരിതയും ഒത്തുചേരുന്ന അംശം വ്യത്യസ്തരായ കലാകാരന്മാരുടെ മനോഹരമായ സംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്.

English Summary: ‘Amsham’ is a globally trending Indian music project that reimagines Gandharva mythology through a modern lens, blending R&B, hip-hop, and classical elements. With strong visual storytelling and cultural depth, it has gained massive international attention.

Madism Digital
madismdigital.com