ബോക്സോഫീസ് ചരിത്രം തിരുത്താൻ 'മൈക്കൽ' വരുന്നു! ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ

ബോക്സ് ഓഫീസിൽ വൻ നേട്ടങ്ങൾ പ്രതീക്ഷിച്ച് ‘മൈക്കൽ’. സഹോദരപുത്രൻ ജാഫർ ജാക്സനാണ് നായകന്‍.
ബോക്സോഫീസ് ചരിത്രം തിരുത്താൻ 'മൈക്കൽ' വരുന്നു! ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ
Published on

മൈക്കൽ ജാക്സന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന 'മൈക്കൽ' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ആഗോളതലത്തിലുള്ള ആഘോഷങ്ങൾക്ക് ജർമ്മനിയിലെ ബെർലിനിൽ തുടക്കമായി. ഈ മാസം അവസാനം ലോകവ്യാപകമായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആരാധകരാണ് ബെർലിനിലേക്ക് ഒഴുകിയെത്തുന്നത്. മൈക്കലിന്റെ സഹോദരപുത്രൻ ജാഫർ ജാക്സൻ നായകനായി എത്തുന്ന ചിത്രം, ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്.

ബോക്സോഫീസ് ചരിത്രം തിരുത്താൻ 'മൈക്കൽ' വരുന്നു! ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ
നമ്മെ ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഞെട്ടിക്കുന്ന തിരശീലയിലെ ചിരിരാജാക്കന്മാർ

വിവാദങ്ങളും ആരോപണങ്ങളും മൈക്കലിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയിരുന്നെങ്കിലും, ആരാധകരുടെ ആവേശത്തിന് അതൊന്നും തടസ്സമായില്ല. മൈക്കൽ ജാക്സന്റെ സ്മരണാർത്ഥമുള്ള പ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, തീം പാർട്ടികൾ എന്നിവയാൽ ബെർലിൻ നഗരം ഇപ്പോൾ സംഗീതസാന്ദ്രമാണ്. ചില നിയമപരമായ തടസ്സങ്ങൾ നേരിട്ടതിനാൽ ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും മാറ്റിവെക്കുകയായിരുന്നു. ജാക്സന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില ഉടമ്പടികൾ സിനിമയിലെ രംഗങ്ങളെ ബാധിച്ചതിനെത്തുടർന്ന് തിരക്കഥയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഫലമായി സിനിമയുടെ ദൈർഘ്യത്തിൽ കുറവ് വരുത്തുകയും റിലീസ് തീയതി നീട്ടുകയും ചെയ്തിരുന്നു.

ബോക്സോഫീസ് ചരിത്രം തിരുത്താൻ 'മൈക്കൽ' വരുന്നു! ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ
'ബോളിവുഡിന് കടിഞ്ഞാണിടണം'; 'കെഡി ദ് ഡെവിളി'ലെ ​ഐറ്റം സോങ്ങിനെ വിമർശിച്ച് കങ്കണ റണാവത്ത്

ലൈൻസ്ഗേറ്റ് സ്റ്റുഡിയോ നിർമ്മിച്ച ഈ ചിത്രം ഏകദേശം 700 മില്യൺ ഡോളറിന്റെ വരുമാനം നേടുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.2009-ൽ അന്തരിച്ച മൈക്കൽ ജാക്സന്റെ കലയും ജീവിതവും ഒരേപോലെ ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സംഗീത ഇതിഹാസങ്ങളുടെ ബയോപിക്കുകളിൽ ഫ്രെഡി മെർക്കുറിയുടെ 'ബൊഹീമിയൻ റാപ്‌സഡി' നേടിയ റെക്കോർഡുകൾക്ക് 'മൈക്കൽ' വെല്ലുവിളിയാകുമോ എന്നാണ് സിനിമാ പ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ബോക്സോഫീസ് ചരിത്രം തിരുത്താൻ 'മൈക്കൽ' വരുന്നു! ലോകവ്യാപക റിലീസ് തീയതി പ്രഖ്യാപിച്ചു; ആരാധകർ ആവേശത്തിൽ
നമ്മെ ചിരിപ്പിച്ചും പിന്നെ കരയിപ്പിച്ചും ഞെട്ടിക്കുന്ന തിരശീലയിലെ ചിരിരാജാക്കന്മാർ

English Summary: The biopic ‘Michael’, based on the life of Michael Jackson, is set for a global release this month. Starring Jaafar Jackson, the film has kicked off grand premiere celebrations in Berlin, drawing fans worldwide.

Related Stories

No stories found.
Madism Digital
madismdigital.com