കാല്‍നൂറ്റാണ്ടിന്റെ 'ലഗാന്‍' പെരുമ, ഭുവനും സംഘവും വീണ്ടും ഒന്നിച്ചു; വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ആമിര്‍ ഖാന്‍

ജയിച്ചാല്‍ മൂന്ന് വര്‍ഷത്തെ നികുതി ഇളവ്, തോറ്റാല്‍ മൂന്നിരട്ടി നികുതി. ഈയൊരു ലളിതമായ പ്ലോട്ടില്‍ നിന്നും അശുതോഷ് ഗോവാരിക്കര്‍ നെയ്‌തെടുത്തത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ്-ഡ്രാമ ചിത്രങ്ങളിലൊന്നിനെയാണ്.
കാല്‍നൂറ്റാണ്ടിന്റെ 'ലഗാന്‍' പെരുമ, ഭുവനും സംഘവും വീണ്ടും ഒന്നിച്ചു; വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ആമിര്‍ ഖാന്‍
Published on

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത ബോളിവുഡ് ചിത്രം ലഗാന്‍ റിലീസായിട്ട് 25 വര്‍ഷം തികയുന്നു. സ്പോര്‍ട്സ് സിനിമ ഗണത്തില്‍പ്പെടുന്ന ലഗാന്‍ 2001 ജൂണ്‍ 15-നാണ് റിലീസ് ചെയ്യുന്നത്. വാര്‍ഷികാഘോഷത്തിന് മുന്നോടിയായി ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ ആമിര്‍ ഖാനും സംവിധായകന്‍ അശുതോഷ് ഗോവാരിക്കറും മറ്റ് പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും വീണ്ടും ഒന്നിച്ചൊരു പ്രത്യേക ഒത്തുചേരല്‍ നടത്തി.

സുഹാസിനി മുലായ്, അഖിലേന്ദ്ര മിശ്ര, യശ്പാല്‍ ശര്‍മ്മ, രാജ് സുത്ഷി, പോള്‍ ബ്ലാക്ക്‌തോണ്‍, ആദിത്യ ലാഖിയ, ദയാശങ്കര്‍ പാണ്ഡെ തുടങ്ങി ചിത്രത്തിലെ നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. '25 വര്‍ഷങ്ങള്‍ക്ക് ശേഷം ആമിര്‍ ഖാനും അശുതോഷ് ഗോവാരിക്കറും ലഗാന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും ഒന്നിക്കുന്നു' എന്ന കുറിപ്പോടെ അണിയറപ്രവര്‍ത്തകര്‍ ഈ ഒത്തുചേരലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആമിര്‍ ഖാന്റെ മുന്‍ഭാര്യ റീന ദത്തയും മകള്‍ ഇറ ഖാനും ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായ അമ്മയെക്കുറിച്ച് ഏറെ അഭിമാനത്തോടെ ഇറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 12-ന് ലഗാന്‍ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് ലഗാന്‍ പ്രിയപ്പെട്ടതാകുന്നു

1893-ല്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ചെറിയ ഇന്ത്യന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ലഗാന്റെ കഥ നടക്കുന്നത്. വരള്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന ചമ്പാനര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മേല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കടുത്ത കാര്‍ഷിക നികുതി (ലഗാന്‍) ചുമത്തുന്നു. തങ്ങള്‍ക്ക് ഒട്ടും പരിചയമില്ലാത്ത 'ക്രിക്കറ്റ്' എന്ന കളിയില്‍ ബ്രിട്ടീഷുകാരെ തോല്‍പ്പിക്കുക എന്നതായിരുന്നു നികുതി ഒഴിവാക്കാനായി അവര്‍ക്ക് മുന്നില്‍ വെക്കപ്പെട്ട നിബന്ധന. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വെല്ലുവിളി സ്വീകരിച്ച് ഗ്രാമീണര്‍ ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങുന്നു. ജയിച്ചാല്‍ മൂന്ന് വര്‍ഷത്തെ നികുതി ഇളവ്, തോറ്റാല്‍ മൂന്നിരട്ടി നികുതി. ഈയൊരു ലളിതമായ പ്ലോട്ടില്‍ നിന്നും അശുതോഷ് ഗോവാരിക്കര്‍ നെയ്‌തെടുത്തത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ്-ഡ്രാമ ചിത്രങ്ങളിലൊന്നിനെയാണ്.

കാല്‍നൂറ്റാണ്ടിന്റെ 'ലഗാന്‍' പെരുമ, ഭുവനും സംഘവും വീണ്ടും ഒന്നിച്ചു; വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ച് ആമിര്‍ ഖാന്‍
'എന്റെ പെണ്‍കൂട്ടുകാരാണ് ലോകത്തിലെ ഏറ്റവും മികച്ചവര്‍', 'ഞാൻ സ്വവർഗാനുരാഗിയല്ല'; ഗോസിപ്പുകൾക്ക് മറുപടിയുമായി മൗനി റോയ്

ലഗാനെ ക്ലാസിക് ചിത്രമാക്കി മാറ്റിയ ഘടകങ്ങള്‍

ആമിര്‍ ഖാന്റെ 'ഭുവന്‍' എന്ന നായക കഥാപാത്രം മാത്രമല്ല, കച്ചറ, ലാഖ, ഇസ്മയില്‍, ഭുര തുടങ്ങി ക്രിക്കറ്റ് ടീമിലെ ഓരോ ഗ്രാമീണ കഥാപാത്രങ്ങള്‍ക്കും ഒപ്പം റേച്ചല്‍ ഷെല്ലി (എലിസബത്ത്), പോള്‍ ബ്ലാക്ക്‌തോണ്‍ (ക്യാപ്റ്റന്‍ റസ്സല്‍) എന്നീ വിദേശ താരങ്ങള്‍ക്കും കൃത്യമായ വ്യക്തിത്വവും പ്രാധാന്യവും സിനിമ നല്‍കി. ജാവേദ് അക്തറിന്റെ വരികള്‍ക്ക് എആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇന്നും ജനപ്രിയമാണ്. 'ഘനന്‍ ഘനന്‍', 'മിത്വാ', 'രാധാ കൈസേ നാ ജലേ' തുടങ്ങിയ പാട്ടുകള്‍ സിനിമയുടെ വൈകാരികതയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തി. അക്കാലത്തെ ഏറ്റവും മികച്ച സിനിമാറ്റോഗ്രഫിയും (അനില്‍ മേത്ത) എഡിറ്റിംഗും (ബല്ലു സലൂജ) ചിത്രത്തിനുണ്ടായിരുന്നു. ഏകദേശം നാല് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകന് ബോറടിപ്പിക്കാതെ കൊണ്ടുപോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

അന്താരാഷ്ട്ര തലത്തിലെ ഇന്ത്യന്‍ പെരുമ

ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ സിനിമയെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രമാണ് ലഗാന്‍. 'മദര്‍ ഇന്ത്യ', 'സലാം ബോംബെ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമായി ലഗാന്‍ മാറി. ഓസ്‌കാര്‍ വേദിയില്‍ അവസാന അഞ്ചില്‍ ഇടംപിടിച്ച ഈ ചിത്രം ഇന്ത്യന്‍ സിനിമാ നിര്‍മ്മാണ രീതികളെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കി. കൂടാതെ 49-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച കൊറിയോഗ്രഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച പിന്നണി ഗായകന്‍, മികച്ച ഗാനരചയിതാവ്, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം തുടങ്ങി എട്ട് അവാര്‍ഡുകളാണ് ലഗാന്‍ വാരിക്കൂട്ടിയത്. ഇതിന് പുറമേ എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഗാനെ തേടിയെത്തി.

25 വര്‍ഷങ്ങള്‍ക്കിപ്പുറവും, ആമീര്‍ ഖാന്റെ ആദ്യ നിര്‍മാണ സംരഭമായ ലഗാന്‍ പകര്‍ന്നുനല്‍കുന്ന ആവേശം ഒട്ടും ചോര്‍ന്നുപോയിട്ടില്ല. ദേശസ്‌നേഹം, മനുഷ്യബന്ധങ്ങള്‍, മികച്ച സംഗീതം, ശക്തമായ കഥപറച്ചില്‍ എന്നിവയുടെ അപൂര്‍വ സംഗമമായ ലഗാന്‍, ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി തുടരുന്നു.

Summary

The iconic Bollywood film Lagaan has completed 25 years since its release on June 15, 2001. Ahead of the milestone anniversary, actor-producer Aamir Khan, director Ashutosh Gowariker, and several cast and crew members reunited for a special celebration. The gathering was attended by actors including Suhasini Mulay, Akhilendra Mishra, Yashpal Sharma, Raj Zutshi, Paul Blackthorne, Aditya Lakhia, and Daya Shankar Pandey, along with Aamir Khan's former wife Reena Dutta and daughter Ira Khan.

Madism Digital
madismdigital.com