'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ കഥയല്ല, അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ: ആമിർ ഖാൻ

സിനിമയുടെ നിർമ്മാണ സമയത്ത് തനിക്കോ സംവിധായകൻ രാജ്കുമാർ ഹിരാണിക്കോ തിരക്കഥാകൃത്തായ അഭിജാത് ജോഷിക്കോ സോനം വാങ്‌ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ കഥയല്ല, അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ: ആമിർ ഖാൻ
Published on

തന്റെ സൂപ്പർഹിറ്റ് ചിത്രം 'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയതെന്ന പ്രചാരണം തെറ്റാണെന്ന് നടൻ ആമിർ ഖാൻ. സിനിമയുടെ നിർമ്മാണ സമയത്ത് തനിക്കോ സംവിധായകൻ രാജ്കുമാർ ഹിരാണിക്കോ തിരക്കഥാകൃത്തായ അഭിജാത് ജോഷിക്കോ സോനം വാങ്‌ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങിൽ 'ലഗാൻ' സിനിമയുടെ പ്രത്യേക പ്രദർശനത്തിന് ശേഷമുള്ള സംവാദത്തിനിടെയായിരുന്നു ആമിറിന്റെ പ്രതികരണം. റിലീസായി 25 വർഷം പൂർത്തിയാകുന്ന 'ലഗാൻ' സിനിമയെക്കുറിച്ചുള്ള ചർച്ചയ്ക്കുശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് സോനം വാങ്‌ചുക്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയല്ല. അത് ഒരു തെറ്റിദ്ധാരണയാണ്. സിനിമ ഒരുക്കിയ സമയത്ത് ഞങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് അറിയില്ലായിരുന്നു. അടുത്തിടെയാണ് നടൻ ഓമി അങ്ങനെ പറയുന്ന ഒരു വീഡിയോ കണ്ടത്. എന്നാൽ അത് വസ്തുതയല്ല," ആമിർ പറഞ്ഞു. സോനം വാങ്‌ചുക്ക് നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. "അദ്ദേഹം മികച്ച പ്രവർത്തനമാണ് ചെയ്യുന്നത്. അദ്ദേഹത്തെ ബഹുമാനിക്കാൻ 'ത്രീ ഇഡിയറ്റ്‌സി'ലെ ഒരു കഥാപാത്രത്തിന് പ്രചോദനമായിരിക്കണമെന്നില്ല. അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങൾ കൊണ്ടുതന്നെ അദ്ദേഹം ആദരിക്കപ്പെടേണ്ട വ്യക്തിയാണ്. വസ്തുത പുറത്തുവരട്ടെയന്ന് തന്നെയാണ് ഞാനും ആ​ഗ്രഹിക്കുന്നത്. ആമിർ കൂട്ടിച്ചേർത്തു.

'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ കഥയല്ല, അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ: ആമിർ ഖാൻ
ആമിർ ഖാൻ - ഗൗരി സ്പ്രാറ്റ്: രണ്ടു പതിറ്റാണ്ട് നീണ്ട സൗഹൃദവും പ്രണയവും

"അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവനും സംബന്ധിച്ച് ഞങ്ങൾ എല്ലാവരും വലിയ ആശങ്കയിലാണ്. എല്ലാം നല്ല രീതിയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമെന്നാണ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നത്," ആമിർ ഖാൻ പറഞ്ഞു. അതേസമയം, ഈ ആഴ്ച ആദ്യം 'ത്രീ ഇഡിയറ്റ്‌സിൽ ചതുർ രാമലിംഗം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒമി വൈദ്യ സോനം വാങ്‌ചുക്കിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ, ആമിർ ഖാൻ അവതരിപ്പിച്ച ഫുൻസുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്‌ചുക്കിന്റെ ജീവിതമാണെന്ന് അദ്ദേഹം അവകാശപ്പെടുകയും, വാങ്‌ചുക്കിന്റെ ആരോഗ്യനില മോശമാകുന്നതിലും അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന വിഷയത്തിലും ജനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

'ത്രീ ഇഡിയറ്റ്‌സ്' സോനം വാങ്‌ചുക്കിന്റെ കഥയല്ല, അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ: ആമിർ ഖാൻ
3 വർഷത്തെ കാത്തിരിപ്പ്, ഒടിടിയിൽ 2 ദിവസത്തെ ആയുസ്സ്; സത്‌ലജ് സിനിമയും സെൻസർ ബോർഡും തമ്മിലുള്ള പോര്
Summary

Actor Aamir Khan has dismissed claims that his blockbuster film 3 Idiots was inspired by the life of educationist and activist Sonam Wangchuk. He clarified that neither he, director Rajkumar Hirani, nor writer Abhijat Joshi knew Sonam Wangchuk during the making of the film.

Aamir made the remarks during an interaction following a special screening of Lagaan at the closing ceremony of the London Indian Film Festival. He spoke about Sonam Wangchuk while responding to questions from the audience after a discussion marking the 25th anniversary of Lagaan.

Madism Digital
madismdigital.com