'ധനികനെ വിവാഹം ചെയ്ത് ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതുന്നത് അസംബന്ധം'; സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിന്റെ കുറിച്ച് അഹാന കൃഷ്ണ

“സ്വന്തം പണമെടുത്ത് ചിലവാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം”; സാമ്പത്തിക ഭദ്രതയെ കുറിച്ച് അഹാന കൃഷ്ണ
'ധനികനെ വിവാഹം ചെയ്ത് ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതുന്നത് അസംബന്ധം'; സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിന്റെ കുറിച്ച്
അഹാന കൃഷ്ണ
Published on

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സ്വന്തമാക്കേണ്ടുന്ന അടിസ്ഥാനപരമായ കാര്യമാണ് സാമ്പത്തിക ഭദ്രതയെന്ന് നടിയും വ്‌ളോഗറുമായ അഹാന കൃഷ്ണ. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും സന്തോഷവും സമാധാനവും നേടാന്‍ പണത്തിന് സാധിക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പണക്കാരനായ ഒരു വ്യക്തിയെ കണ്ടെത്തി വിവാഹം കഴിക്കുന്നതിലൂടെ ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതുന്നത് അസംബന്ധമാണ്. ജീവിതത്തില്‍ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ സ്വന്തം പണമെടുത്ത് ചിലവാക്കാന്‍ സാധിക്കുന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വാതന്ത്യം എന്നും അഹാന പറയുന്നു. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ ആണ് അഹാനയുടെ പ്രതികരണം.

അഹാനയുടെ വാക്കുകൾ:

സ്ത്രീകൾക്ക് മാത്രമല്ല ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ നേടിയെടുക്കേണ്ടുന്ന വളരെ അടിസ്ഥാനപരമായ കാര്യമാണ് സാമ്പത്തിക സ്വാതന്ത്ര്യമെന്നത്. പണം കൊടുത്താൽ എല്ലാ സന്തോഷവും നേടാൻ കഴിയില്ലെന്ന് പറയുന്നതിൽ കാര്യമില്ല. ഒരുപക്ഷെ, മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടൊരാളെ തിരിച്ചു നേടാൻ പണത്തിന് സാധിക്കില്ലായിരിക്കാം. എന്നാൽ ജീവിതത്തിലെ പല സന്ദർഭങ്ങളിലും സന്തോഷവും സമാധാനവും നേടാൻ പണത്തിന് സാധിക്കുമെന്ന് ഉറപ്പാണ്. ഒരു വലിയ പ്രശ്നമുണ്ടാവുന്ന സമയത്ത് കയ്യിൽ ആവശ്യത്തിന് പണമുണ്ടെങ്കിൽ നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സാധിക്കുന്ന ശക്തമായ ആയുധമാണ് പണം. അത്കൊണ്ട് തന്നെ ഏതൊരു വ്യക്തിയും ജീവിതത്തിൽ സ്വന്തമാക്കേണ്ടുന്ന അടിസ്ഥാനപരമായ കാര്യമാണ് സാമ്പത്തിക ഭദ്രത.

'ധനികനെ വിവാഹം ചെയ്ത് ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതുന്നത് അസംബന്ധം'; സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിന്റെ കുറിച്ച്
അഹാന കൃഷ്ണ
മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ

നല്ല പണക്കാരനായ ഒരു വ്യക്തിയെ കണ്ടെത്തി വിവാഹം കഴിക്കുന്നതിലൂടെ ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതുന്നത് അസംബന്ധമാണ്. എല്ലാത്തിനുമൊടുവിൽ നാമെല്ലാം അവനവൻ എന്ന ബോധമുള്ള മനുഷ്യരാണ്. നമുക്കെല്ലാവർക്കും നമ്മുടേതായ ആവശ്യങ്ങളുമുണ്ടാവും. ജീവിതത്തിൽ എന്തെങ്കിലും ആവശ്യമുണ്ടായാൽ സ്വന്തം പണമെടുത്ത് ചിലവാക്കാൻ സാധിക്കുന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വാതന്ത്യം. അഭിനേത്രി എന്ന നിലയിൽ കരിയർ ആരംഭിച്ചിട്ടും, ആവശ്യത്തിന് സിനിമകൾ ലഭിക്കാതിരുന്നിട്ടും, വരുന്നതിൽ എന്ത് വേണം, വേണ്ട എന്ന് തീരുമാനിക്കാൻ എനിക്ക് സാധിക്കുന്നത് പോലും അത്തരത്തിലൊരു സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ എനിക്ക് സാധിച്ചതുകൊണ്ടാണ്. എന്റെ അച്ഛന് തന്നെ ഇഷ്ടമില്ലാതിരുന്നിട്ടും പല സിനിമകളും ചെയ്യേണ്ടി വരുന്നത് ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. അതിന്റെ കാരണം പണം എന്ന ആവശ്യമാണ്. ജീവിക്കാൻ പണം തന്നെ വേണം.

'ധനികനെ വിവാഹം ചെയ്ത് ജീവിതം സുരക്ഷിതമാക്കാമെന്ന് കരുതുന്നത് അസംബന്ധം'; സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തിന്റെ കുറിച്ച്
അഹാന കൃഷ്ണ
'ഇവളുമാർക്ക് എന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തോടെ വിഷം തുപ്പുന്ന 'ആൺ' ബോധങ്ങൾ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണ. 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അഹാനയെ വ്ലോഗർ എന്ന നിലയിലും മലയാളികൾക്ക് സുപരിചിതമാണ്. സൈബർ ബുള്ളിയിങ് പോലെയുള്ള വിഷയങ്ങളിൽ അഹാന സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമായിരുന്നു. അഭിനയത്തിനും വ്ളോഗിനും പുറമെ സ്വന്തമായി മ്യൂസിക് ആൽബങ്ങളും അഹാന സംവിധാനം ചെയ്തിട്ടുണ്ട്.

English Summary: Actress and vlogger Ahaana Krishna spoke about the importance of financial independence, stating that depending on marriage for security is meaningless. In an interview with Red FM Malayalam, she emphasized that financial freedom gives individuals the power to make independent life and career decisions.

Madism Digital
madismdigital.com