'രജപുത്ര ചരിത്രത്തിൽ മുസ്ലിങ്ങൾക്ക് ഏറെ പ്രാധാന്യം, ചരിത്രം വളച്ചൊടിക്കരുത്'; അജയ് ദേവ്ഗൺ ചിത്രത്തിന് വിമർശനം

മതവർഗീയ രാഷ്ട്രീയത്തിനായി രജപുത്രരുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും പരിഷത്ത്
'രജപുത്ര ചരിത്രത്തിൽ മുസ്ലിങ്ങൾക്ക് ഏറെ പ്രാധാന്യം, ചരിത്രം വളച്ചൊടിക്കരുത്'; അജയ് ദേവ്ഗൺ ചിത്രത്തിന് വിമർശനം
Published on

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ 'പത്മാവത്' എന്ന ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ഒന്നാണ്. ദീപിക പദുകോൺ, രൺവീർ സിംഗ്, ഷാഹിദ് കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസിന് മുൻപും പിൻപും കടുത്ത പ്രതിഷേധങ്ങളാണ് നേരിട്ടത്.

ചിത്തോറിലെ രാജ്ഞിയായ റാണി പത്മിനിയെയും ഡൽഹി സുൽത്താനായ അലാവുദ്ദീൻ ഖിൽജിയെയും ബന്ധപ്പെടുത്തി പ്രണയരംഗങ്ങളോ സ്വപ്നരംഗങ്ങളോ സിനിമയിലുണ്ടെന്ന പേരിൽ ഊഹാപോഹങ്ങൾ പരന്നിരുന്നു. ഇതിലാണ് പ്രതിഷേധങ്ങൾ ഉടലെടുത്തത്. ക്ഷത്രിയ സമൂഹത്തിലെ പ്രബല വിഭാഗമായ രജപുത്രരായിരുന്നു പ്രതിഷേധങ്ങൾക്ക് പിന്നിൽ.

തങ്ങളുടെ ചരിത്രത്തിനും പാരമ്പര്യത്തിനും ഏറെ പ്രാധാന്യം കല്പിക്കുന്നവരാണ് രജപുത്രർ. അതുകൊണ്ടു തന്നെ ഇപ്പോഴിതാ, മറ്റൊരു ചിത്രവും വിമർശനങ്ങൾ നേരിടുകയാണ്. ഈ തവണ പക്ഷേ ചരിത്രം വളച്ചൊടിച്ചതിനാണ് രജപുത്ര സമൂഹത്തിന്റെ പ്രതിഷേധം. തങ്ങളുടെ പേര് സാമുദായിക ഭിന്നിപ്പിന് കാരണമാകരുതെന്നും ക്ഷത്രിയ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.

'രജപുത്ര ചരിത്രത്തിൽ മുസ്ലിങ്ങൾക്ക് ഏറെ പ്രാധാന്യം, ചരിത്രം വളച്ചൊടിക്കരുത്'; അജയ് ദേവ്ഗൺ ചിത്രത്തിന് വിമർശനം
വേദിയിൽ കയ്യടി നേടി, ജീവിതത്തിൽ ദുരിതം പേറി; വിഥാബായ് നാരായൺഗാവങ്കറുടെ അതിശയകരമായ ജീവിതകഥയും വിവാദങ്ങളും

അജയ് ദേവ്ഗൺ ചിത്രം ചൌഹാനെതിരെയാണ് വിമർശനമുയരുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രജപുത്രപാരമ്പര്യത്തെ ചിത്രം ആയുധമാക്കുകയാണെന്നാണ് ക്ഷത്രിയസഭയുടെ വാദം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ചിത്രത്തിന് രജപുത്രരുടെ ചരിത്രവുമായി ഒരു ബന്ധവുമില്ലെന്നാണ് ക്ഷത്രിയ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിക്കുന്നത്. മതവർഗീയ രാഷ്ട്രീയത്തിനായി രജപുത്രരുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. രജപുത്ര ചരിത്രം ഒരു രാഷ്ട്രീയ ആയുധമല്ലെന്നാണ് സഭ വ്യക്തമാക്കുന്നത്.

ക്ഷത്രിയ പരിഷത്തിന്റെ ഔദ്യോഗിക പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങൾ:

ചൗഹാൻമാർ എന്നത് ചരിത്രപ്രസിദ്ധമായ ഒരു രജപുത്ര വംശപരമ്പരയാണ്. അവരുടെ പാരമ്പര്യം ചരിത്രത്തിന് മാത്രം അവകാശപ്പെട്ടതാണ്, അല്ലാതെ ഒരു പക്ഷം ചേർന്നുള്ള പ്രചാരണങ്ങൾക്കോ ​​അല്ലെങ്കിൽ കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന മാധ്യമ വിവാദങ്ങൾക്കോ ​​വേണ്ടിയുള്ളതല്ല

രജപുത്ര സ്വത്വം വീണ്ടും ഒരു രാഷ്ട്രീയ അജണ്ടയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്

സമകാലിക വർഗീയ രാഷ്ട്രീയത്തിനായി ചൗഹാൻ എന്ന വംശപ്പേര് ദുരുപയോഗം ചെയ്യാനുള്ള നീരജ് യാദവിന്റെയും നടൻ അജയ് ദേവഗണിന്റെയും സമീപകാല ശ്രമങ്ങളെ ക്ഷത്രിയ പരിഷത്ത് ശക്തമായി അപലപിക്കുന്നു. ചൗഹാൻമാർ എന്നത് ചരിത്രപ്രസിദ്ധമായ ഒരു രജപുത്ര (ക്ഷത്രിയ) വംശപരമ്പരയാണ്. അവരുടെ പാരമ്പര്യം ചരിത്രത്തിന് അവകാശപ്പെട്ടതാണ്, അല്ലാതെ ഒരു പക്ഷം ചേർന്നുള്ള പ്രചാരണങ്ങൾക്കോ ​​അല്ലെങ്കിൽ നിർമ്മിതമായ മാധ്യമ വിവാദങ്ങൾക്കോ ​​വേണ്ടിയുള്ളതല്ല.

'രജപുത്ര ചരിത്രത്തിൽ മുസ്ലിങ്ങൾക്ക് ഏറെ പ്രാധാന്യം, ചരിത്രം വളച്ചൊടിക്കരുത്'; അജയ് ദേവ്ഗൺ ചിത്രത്തിന് വിമർശനം
ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത് 370 ദശലക്ഷം ഡോളർ; 'ഒബ്സെഷൻ' ഈ ആഴ്ച മുതൽ ഒടിടിയിൽ

രജപുത്രർ ആരംഭിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്ത ഒരു രാഷ്ട്രീയ വിവരണത്തിലേക്ക് അവരുടെ സ്വത്വം വീണ്ടും വലിച്ചിഴയ്ക്കപ്പെടുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. മുഖ്യധാരാ മാധ്യമങ്ങളിലും പൊതു ചർച്ചകളിലും രജപുത്രരുടെ ശബ്ദങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത ഒരു സമയത്ത്, വെറും ജനരോഷം ഉളവാക്കാനോ, ജാതി-മത വികാരങ്ങൾ ആളിക്കത്തിക്കാനോ, അല്ലെങ്കിൽ ഒരു രാഷ്ട്രീയ നാടകം സൃഷ്ടിക്കാനോ വേണ്ടി മാത്രം ഒരു രജപുത്ര വംശപ്പേര് ഉപയോഗിക്കുന്നത് ഉത്തരവാദിത്തമില്ലാത്തതും അനാദരവുമാണ്.

ഇത്തരം ചിത്രീകരണങ്ങൾ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയുടെ പ്രതിഫലനം മാത്രമാണ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂതകാലത്തെ മതപരമായ ചേരിതിരിവുകളിലേക്ക് ചുരുക്കാൻ കഴിയില്ല. രജപുത്രരും അഫ്ഗാനികളും തോളോട് തോൾ ചേർന്ന് ഒരുമിച്ച് പോരാടിയ നിരവധി ചരിത്ര സംഭവങ്ങളുണ്ട്.

മഹാറാണ സംഗയ്ക്ക് കീഴിലാണ് മഹ്‌മൂദ് ലൌദി ഖാൻവ യുദ്ധത്തിൽ പോരാടിയത്. മഹാറാണ പ്രതാപിന്റെ സൈന്യത്തെ നയിച്ചത് ഹക്കീം ഖാൻ സുർ ആയിരുന്നു. അങ്ങനെ എത്രയെത്ര ഉദ്ദാഹരണങ്ങൾ. ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് പുരാതനകാലത്ത് മതമല്ല, നയതന്ത്ര വൈദഗ്ധ്യം, വിശ്വസ്തത, സൈനിക തന്ത്രം എന്നിവയൊക്കെയാണ് രാഷ്ട്രീയ സഖ്യം തീരുമാനിച്ചിരുന്നത് എന്നാണ്.

രജപുത്ര പാരമ്പര്യത്തെ ഭിന്നിപ്പിന്റെ രാഷ്ട്രീയ ചർച്ചകൾക്കുള്ള ഒരു ഇരയായി ചൂഷണം ചെയ്യുന്നതിന് പകരം, ചരിത്രപരമായ സങ്കീർണ്ണതകളെ മാനിച്ചുകൊണ്ട് ഇന്ത്യയുടെ ഭൂതകാലത്തെ ഉത്തരവാദിത്തത്തോടെ സമീപിക്കാൻ രാഷ്ട്രീയ പ്രവർത്തകരോടും ചലച്ചിത്ര പ്രവർത്തകരോടും മാധ്യമ സ്ഥാപനങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

'രജപുത്ര ചരിത്രത്തിൽ മുസ്ലിങ്ങൾക്ക് ഏറെ പ്രാധാന്യം, ചരിത്രം വളച്ചൊടിക്കരുത്'; അജയ് ദേവ്ഗൺ ചിത്രത്തിന് വിമർശനം
ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത് 370 ദശലക്ഷം ഡോളർ; 'ഒബ്സെഷൻ' ഈ ആഴ്ച മുതൽ ഒടിടിയിൽ

കശ്മീരിലെ പതിറ്റാണ്ടുകൾ നീണ്ട അശാന്തിയെക്കുറിച്ചുള്ള കഠിനമായ ഒരു മോണോലോഗോടെയാണ് ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. 75 വർഷത്തെ സംഘർഷങ്ങളും, വൻതോതിലുള്ള സൈനിക വിന്യാസവും, ശാശ്വതമായ ഒരു പരിഹാരം നൽകുന്നതിൽ പരാജയപ്പെട്ട താൽക്കാലിക നടപടികളും ടീസറിൽ പരാമർശിക്കുന്നുണ്ട്..

തുടർന്ന്, ക്ലൈമാക്സിൽ, 'പഠാൻമാരോട് പറയൂ, ചൗഹാൻ വരുന്നുണ്ട്' എന്ന മാസ് ഡയലോഗും വരുന്നു. ഈ സംഘർഷത്തിന്റെ ഗതി തന്നെ മാറ്റാൻ പോകുന്ന ഒരു ശക്തിയായിട്ടാണ് അജയ് ദേവഗണിന്റെ കഥാപാത്രത്തെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡയലോഗിന്റെ ചുവട് പിടിച്ചാണിപ്പോഴുണ്ടായിരിക്കുന്ന വിവാദം.

ചിത്രം 2027 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ ഔദ്യോഗികമായി റിലീസ് ചെയ്യും. ജിയോ സ്റ്റുഡിയോസും കളർ യെല്ലോ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നീരജ് യാദവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജ്യോതി ദേശ്പാണ്ഡെ, ആനന്ദ് എൽ. റായ്, ഹിമാൻഷു ശർമ്മ എന്നിവർ ചേർന്നാണ്.

Summary

Ajay Devgn's upcoming film Chauhaan has landed in controversy just days after the release of its teaser. Directed by Neeraj Yadav, the film has drawn sharp criticism from the Kshatriya Parishad, which has accused the makers of misrepresenting Rajput history and appropriating Rajput identity. In a strongly worded statement, the organisation also alleged that the Chauhan clan's name was being used to further "contemporary communal politics.

Madism Digital
madismdigital.com