

Aamir Khan - Gauri Spratt: ഹോളിവുഡ് സൂപ്പർതാരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാത്തും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിനു മുംബൈയിലായിരിക്കും വിവാഹമെന്ന് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ദീർഘകാലമായി ആമിറും ഗൗരിയും ഡേറ്റിങ്ങിലാണ്. ഇരുവരും ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹച്ചടങ്ങിൽ പങ്കെടുക്കുക.
ആമിർ ഖാന്റെ മൂന്നാം വിവാഹമാണിത്. റീന ദത്തയെയാണ് ആമിർ ആദ്യം വിവാഹം ചെയ്തത്. പിന്നീട് കിരൺ റാവുവിനെ വിവാഹം ചെയ്തു. ഗൗരിയും നേരത്തെ വിവാഹിതയാണ്. അവർക്ക് ഏഴ് വയസുള്ള കുട്ടിയുടെ അമ്മ കൂടിയാണ് ഗൗരിയെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം തന്റെ 60-ാം ജന്മദിനത്തിലാണ് ആമിർ തന്റെ കാമുകിയായ ഗൗരിയെ പരസ്യമായി പരിചയപ്പെടുത്തുന്നത്. ബെംഗളൂരു സ്വദേശിനിയാണ് ഗൗരി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ആർട്‌സിൽ നിന്ന് 2004 ൽ എഫ് ഡി എ സ്‌റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി ബിരുദം നേടിയ ഗൗരി മുംബൈയിലെ ബി ബ്ലന്റ് സലൂൺ ഉടമ കൂടിയാണ്.
1986 ലാണ് ആമിർ റീന ദത്തയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. മകൻ ജുനൈദ് ഖാൻ സിനിമയിൽ സജീവമാണ്. 2002 ലായിരുന്നു വിവാഹമോചനം. പിന്നീട് 2005 ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. ആമിർ നായകനായ ലഗാൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കിരൺ. 2021 ലാണ് ഇരുവരും ബന്ധം പിരിഞ്ഞത്. വാടക ഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനെ ഡിവോഴ്‌സിനു ശേഷവും ഇരുവരും ഒന്നിച്ചാണ് നോക്കുന്നത്.
English summary:
Actor Aamir Khan is reportedly set to marry his longtime partner Gauri Spratt on July 5 in Mumbai. The couple has been in a long-term relationship, and the wedding is expected to be a private ceremony attended by close family and friends. This will be Aamir's third marriage, following his marriages to Reena Dutta and Kiran Rao. Gauri, originally from Bengaluru, was publicly introduced by Aamir during his 60th birthday celebrations last year.