ഭാര്യയുടെ വഴക്ക് കേൾക്കാതിരിക്കാൻ ബിഗ് ബിയുടെ തന്ത്രം; അമിതാഭ് ബച്ചന്റെ കുടുംബവിശേഷങ്ങൾ വൈറൽ

'കൗൻ ബനേഗ ക്രോർപതി 18' വേദിയിലാണ് കുടുംബത്തിലെ രസകരമായ കാര്യങ്ങളും ജയ ബച്ചനുമൊത്തുള്ള ജീവിതവും അമിതാഭ് ബച്ചൻ പങ്കുവെച്ചത്
ഭാര്യയുടെ വഴക്ക് കേൾക്കാതിരിക്കാൻ ബിഗ് ബിയുടെ തന്ത്രം; അമിതാഭ് ബച്ചന്റെ കുടുംബവിശേഷങ്ങൾ വൈറൽ
Published on

ഷൂട്ടിങ് കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തുമ്പോൾ ഭാര്യ ജയ ബച്ചന്റെ വഴക്ക് കേൾക്കാതിരിക്കാൻ താൻ ചെയ്യുന്ന തന്ത്രങ്ങൾ തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ. 'കൗൻ ബനേഗ ക്രോർപതി 18' റിയാലിറ്റി ഷോയ്ക്കിടെ മത്സരാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം വീട്ടിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ചത്.

ഭാര്യയുടെ വഴക്ക് കേൾക്കാതിരിക്കാൻ ബിഗ് ബിയുടെ തന്ത്രം; അമിതാഭ് ബച്ചന്റെ കുടുംബവിശേഷങ്ങൾ വൈറൽ
'ഞാൻ ജീവനോടെയുണ്ട്'; 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി 'രാസ്' നടി മാലിനി ശർമ്മ

വൈകിയെത്തിയാൽ ജയ ബച്ചൻ വഴക്കുപറയാറുണ്ടോ എന്ന മത്സരാർഥിയുടെ ചോദ്യത്തിനാണ് അമിതാഭ് ബച്ചൻ രസകരമായ മറുപടി നൽകിയത്. രാവിലെ എഴുന്നേറ്റയുടൻ കുടുംബത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയക്കുകയാണ് തന്റെ പതിവെന്ന് ബിഗ് ബി പറഞ്ഞു. കൈകൂപ്പിയുള്ള ‘നമസ്കാരം’ പറഞ്ഞുകൊണ്ടാണ് സന്ദേശം തുടങ്ങുക. അന്നത്തെ ഷൂട്ടിങ് വിവരങ്ങളും വൈകാനുള്ള സാധ്യതയുണ്ടെങ്കിൽ അതും മുൻകൂട്ടി അറിയിക്കും. അത്താഴത്തിന് തന്നെ കാത്തിരിക്കേണ്ടതില്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കും.

ഇങ്ങനെ നേരത്തെ അറിയിക്കുന്നത് പലപ്പോഴും തന്നെ വഴക്കിൽ നിന്ന് രക്ഷിക്കാറുണ്ടെന്നും അമിതാഭ് പറഞ്ഞു. എന്നാൽ ഇക്കാര്യം അറിയിക്കാൻ മറന്നാൽ ജയയുടെ ചോദ്യങ്ങൾ ഉറപ്പാണെന്നും താരം വ്യക്തമാക്കി. എവിടെയായിരുന്നു, എന്തുകൊണ്ട് വിവരമറിയിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് പിന്നീട് നേരിടേണ്ടിവരിക. ഏറെ വൈകിയാൽ ജയ ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോകുമെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.

വീട്ടിലെ ജോലികൾ ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. "എനിക്ക് പാചകം ചെയ്യാൻ അറിയില്ല. അതുകൊണ്ട് ചിലപ്പോൾ പുറത്തുനിന്ന് ഭക്ഷണം ഓർഡർ ചെയ്യും. അല്ലെങ്കിൽ 'ദേവിജീ, എന്തെങ്കിലും ഉണ്ടാക്കിത്തരൂ' എന്ന് ജയയോട് അഭ്യർത്ഥിക്കും. അത് കേൾക്കുമ്പോൾ അവർക്ക് സന്തോഷമാകും. തുടർന്ന് ദിവസവും വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കിത്തരികയും അഭിപ്രായം ചോദിക്കുകയും ചെയ്യും," താരം കൂട്ടിച്ചേർത്തു. വീട്ടിൽ സഹായികൾ ഇല്ലാത്ത സമയങ്ങളിൽ താൻ തന്നെയാണ് വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാര്യയുടെ വഴക്ക് കേൾക്കാതിരിക്കാൻ ബിഗ് ബിയുടെ തന്ത്രം; അമിതാഭ് ബച്ചന്റെ കുടുംബവിശേഷങ്ങൾ വൈറൽ
താപ്സിയെ ‌‘സസ്തി കോപ്പി’യെന്ന് വിളിച്ച് കങ്കണ; മാതാപിതാക്കളെയും വാക്‌പോരിലേക്ക് വലിച്ചിഴച്ച് താരം

1971-ൽ 'ഗുഡ്ഡി' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അമിതാഭ് ബച്ചനും ജയ ബച്ചനും പരിചയപ്പെടുന്നത്. തുടർന്ന് 1972-ൽ 'ഏക് നസർ' എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും അടുക്കുന്നത്. 1973-ൽ പുറത്തിറങ്ങിയ 'സഞ്ജീർ' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ലണ്ടൻ യാത്ര പ്ലാൻ ചെയ്തപ്പോൾ, യാത്രയ്ക്ക് മുൻപ് വിവാഹം കഴിക്കണമെന്ന് അമിതാഭിന്റെ പിതാവ് ഹരിവംശറായ് ബച്ചൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് 1973 ജൂൺ 3-നായിരുന്നു ഇവരുടെ വിവാഹം.

Summary

Amitabh Bachchan shared humorous details about his married life with Jaya Bachchan on Kaun Banega Crorepati 18. He revealed how he informs his family in advance about late-night shoots to avoid getting scolded by Jaya

Madism Digital
madismdigital.com