‘ഒരു കൈയബദ്ധം... ക്ഷമിക്കണം!’: X-ൽ പറ്റിപ്പോയ അബദ്ധത്തിന് മാപ്പപേക്ഷിച്ച് അമിതാഭ് ബച്ചൻ

പോസ്റ്റുകളിലെ ക്രമനമ്പർ തെറ്റിയതിന് പിന്നാലെ തിരുത്തുമായി രംഗത്തെത്തിയ ബിഗ് ബിക്ക് മറുപടിയായി രസകരമായ കമന്റുകളും ട്രോളുകളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.
‘ഒരു കൈയബദ്ധം... ക്ഷമിക്കണം!’: X-ൽ പറ്റിപ്പോയ അബദ്ധത്തിന് മാപ്പപേക്ഷിച്ച് അമിതാഭ് ബച്ചൻ
Published on

സോഷ്യൽ മീഡിയയിൽ എന്ത് പങ്കുവെച്ചാലും അതിന് കൃത്യമായ ഒരു നമ്പർ നൽകുന്ന ശീലമുണ്ട് ബോളിവുഡിന്റെ മഹാനടൻ അമിതാഭ് ബച്ചന്. എന്നാൽ ഇടയ്ക്കൊക്കെ ഈ നമ്പറുകളിൽ ചെറിയൊരു അമളി പറ്റാറുമുണ്ട്. അത്തരത്തിലൊരു തെറ്റ് അടുത്തിടെയും സംഭവിച്ചു. എന്നാൽ അബദ്ധം മനസ്സിലായ ഉടൻ തന്നെ ആരാധകരോട് മാപ്പപേക്ഷിച്ച് തെറ്റ് തിരുത്തിരിക്കുകയാണ് താരം. ബച്ചന്റെ ഈ പോസ്റ്റിന് പിന്നാലെ രസകരമായ കമന്റുകളും ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.

‘ഒരു കൈയബദ്ധം... ക്ഷമിക്കണം!’: X-ൽ പറ്റിപ്പോയ അബദ്ധത്തിന് മാപ്പപേക്ഷിച്ച് അമിതാഭ് ബച്ചൻ
'അവള്‍ എന്റേതായില്ലെങ്കിൽ ആരുടേതുമാകണ്ട'; ക്ലാസ് മുറിയില്‍ നിന്ന് വലിച്ചിഴച്ച് 21 വയസുകാരന്‍ ടീച്ചറെ കുത്തിയത് 20 തവണ

തന്റെ 'T 5817' എന്ന പോസ്റ്റിന് ശേഷം തുടർന്നു വന്ന പോസ്റ്റുകൾക്ക് 'T 5718', 'T 5719' എന്നിങ്ങനെ തെറ്റായ ക്രമനമ്പറുകളായിരുന്നു അദ്ദേഹം നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട 'സുനിൽ' എന്ന ആരാധകൻ വിഷയം ബച്ചന്റെ ശ്രദ്ധയിൽപ്പെടുത്തി. തെറ്റ് മനസ്സിലായതോടെ, “നമ്പറിംഗിൽ എനിക്ക് വലിയൊരു തെറ്റ് പറ്റിപ്പോയി, മാപ്പ്. 5817-ന് ശേഷം അത് 5818, 5819, 5820 എന്ന് വേണമായിരുന്നു എഴുതാൻ. തെറ്റ് ചൂണ്ടിക്കാണിച്ച സുനിലിന് നന്ദി” എന്നാണ് പുതിയ പോസ്റ്റിൽ താരം കുറിച്ചത്.

ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം ഉയർന്നത്. ബിഗ് ബിയുടെ ഈ കുറ്റസമ്മതത്തെ ഏറ്റെടുത്ത ആരാധകർ ട്രോളുകളുമായി രംഗത്തെത്തി. “താങ്കൾ തെറ്റ് സമ്മതിച്ചത് നന്നായി, കാരണം ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ നടന്ന പ്രതിഷേധങ്ങൾ പോലെ ഈ 'നമ്പർ ചോർച്ചയ്ക്കെതിരെ ജന്തർ മന്തറിൽ സമരം ചെയ്യാനിരിക്കുകയായിരുന്നു ഞാൻ,” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

‘ഒരു കൈയബദ്ധം... ക്ഷമിക്കണം!’: X-ൽ പറ്റിപ്പോയ അബദ്ധത്തിന് മാപ്പപേക്ഷിച്ച് അമിതാഭ് ബച്ചൻ
സെൻസർ ബോർഡിന്റെ കത്രിക; സിനിമയെ സംരക്ഷിക്കാനോ അടിച്ചമർത്താനോ?

“ഈ അബദ്ധം എന്റെ ഇന്നത്തെ ദിവസം നശിപ്പിച്ചു! ദയവായി കുറച്ചുകൂടി ശ്രദ്ധിക്കണം, ഇത് നമ്മളെയെല്ലാം ബാധിക്കുന്ന വിഷയമാണ്!” എന്നായിരുന്നു മറ്റൊരാളുടെ രസകരമായ കമന്റ്. ബിഗ് ബിയുടെ പഴയ സിനിമയായ 'ദോ ഔർ ദോ പാഞ്ച്' പരാമർശിച്ചുകൊണ്ട് “ആ സിനിമയ്ക്ക് ശേഷം അദ്ദേഹം വരുത്തുന്ന ആദ്യത്തെ വലിയ അബദ്ധമാണിത്” എന്നും ചിലർ കുറിച്ചു. "കാര്യങ്ങൾ മനസ്സിലാക്കാൻ ഇനി പഴയ പോസ്റ്റുകളെല്ലാം പുതിയ ഓർഡറിൽ വായിക്കേണ്ടി വരുമല്ലോ" എന്നായിരുന്നു വേറൊരു ആരാധകന്റെ കമന്റ്. മാത്രമല്ല, തെറ്റ് ചൂണ്ടിക്കാണിച്ച സുനിൽ എന്ന ആരാധകനെയും ട്രോളന്മാർ വെറുതെ വിട്ടില്ല. “ഒരു നല്ല കാര്യത്തിനായി സുനിൽ നൽകിയ സംഭാവന മനുഷ്യരാശി എന്നും ഓർക്കും” എന്നൊക്കെയാണ് വരുന്ന പ്രതികരണങ്ങൾ.

‘ഒരു കൈയബദ്ധം... ക്ഷമിക്കണം!’: X-ൽ പറ്റിപ്പോയ അബദ്ധത്തിന് മാപ്പപേക്ഷിച്ച് അമിതാഭ് ബച്ചൻ
ബ്രിട്ടന്റെ സൈക്കിളിങ് ക്യാപിറ്റൽ: കേംബ്രിഡ്ജ്

ഇത് ആദ്യമായല്ല ബച്ചൻ തന്റെ ട്വീറ്റുകളിലെ ക്രമനമ്പർ തെറ്റുമ്പോഴൊക്കെ തിരുത്തുമായി വരുന്നത്. മുൻപും ഇത്തരത്തിൽ പോസ്റ്റുകൾ തെറ്റുമ്പോൾ അദ്ദേഹം പരസ്യമായി മാപ്പപേക്ഷിക്കുകയും കാര്യങ്ങൾ കൃത്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായി ഇടപെടുകയും തെറ്റുകൾ സ്വയം തിരുത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഈ ശീലത്തെ ആരാധകരിൽ പലരും കൗതുകത്തോടെയാണ് കാണുന്നത്

Summary

Amitabh Bachchan apologized after mistakenly numbering his social media posts, correcting the sequence from T5817 to T5818, T5819 and T5820. His apology quickly sparked humorous comments and trolls across social media

Madism Digital
madismdigital.com