'നെഗറ്റീവ് കമന്റുകൾ തന്നെയാണ് എന്റെ നിലനിൽപ്പ്'; വിമർശനങ്ങൾക്ക് മറുപടിയുമായി അന്ന രാജൻ

നെഗറ്റീവ് കമന്റുകളും സൈബർ ആക്രമണങ്ങളും തന്നെ കൂടുതൽ ശക്തയാക്കുന്നുവെന്ന് വ്യക്തമാക്കി നടി അന്ന രാജൻ
'നെഗറ്റീവ് കമന്റുകൾ തന്നെയാണ് എന്റെ നിലനിൽപ്പ്'; വിമർശനങ്ങൾക്ക് മറുപടിയുമായി അന്ന രാജൻ
Published on

സമൂഹ മാധ്യമങ്ങളിൽ നിറയുന്ന നെഗറ്റീവ് കമന്റുകളിലും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെയും കുറിച്ച് നടി അന്ന രാജൻ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.

അന്ന രാജന്റെ വാക്കുകൾ

''നെഗറ്റീവ് കമന്റ് പറയുന്ന ആളുകൾ ഉള്ളത് തന്നെയാണ് എന്റെ നിലനിൽപ്പ്. അതിലൂടെയൊക്കെ തന്നെയാണ് ഞാൻ ചെയ്യുന്ന ജോലികൾ ആണെങ്കിലും എന്നെയാണെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ എന്നെ സംബന്ധിച്ച് ഉണ്ടാവുന്ന വികാരം ഞാൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുവെന്നും ഇനിയും എന്തൊക്കെയോ ചെയ്യണമെന്നുമാണ്.

കമന്റ് വായിക്കാനായി ഒരുപാട് സമയം നഷ്ടപ്പെടുത്താറില്ല. ചിലതൊക്കെ വായിക്കും, എല്ലാവരും പറയുന്ന നല്ല വസ്ത്രധാരണ രീതികളുള്ള ആർട്ടിസ്റ്റുകളുടെ പോസ്റ്റുകളിലും സമാനമായ കമന്റുകൾ കാണുമ്പോൾ എന്തെല്ലാം അനുമാനത്തിലാണ് ഇവരൊക്കെ സംസാരിക്കുന്നതെന്ന് മനസിലാവില്ല.

'നെഗറ്റീവ് കമന്റുകൾ തന്നെയാണ് എന്റെ നിലനിൽപ്പ്'; വിമർശനങ്ങൾക്ക് മറുപടിയുമായി അന്ന രാജൻ
'സിനിമയിലെ സാമൂഹിക രാഷ്ട്രീയ ചർച്ചകൾ കാണാതെ നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നു'; മഹേഷ് നാരായണൻ

അടിസ്ഥാനപരമായി ആളുകൾക്ക് വേണ്ടത് എങ്ങനെയും നെഗറ്റീവ് പടർത്തണം എന്നതാണ്. ജീവിതം വളരെ ചെറുതാണ്, ഇന്ന് കണ്ടവരെ ഒരുപക്ഷെ നാളെ കാണണമെന്നില്ല. അതുകൊണ്ട് എഴുതുന്നവർക്കും വായിക്കുന്നവർക്കും ഇതിലൂടെയൊക്കെ സന്തോഷം കിട്ടുന്നുവെങ്കിൽ അവർ അതെല്ലാം തന്നെ തുടരുകയും സന്തോഷിക്കുകയും ചെയ്യട്ടെ. ഞാൻ ഇനിയും എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുകയും ഉദ്‌ഘാടനങ്ങൾ നിർവഹിക്കുകയും ചെയ്യും. അതെല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളാണ്.''

അശ്ലീല പരാമർശങ്ങളും വീഡിയോകളും ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ സമീപകാലത്തും അന്ന രാജൻ ആക്രമിക്കപ്പെട്ടിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ആറ്റുകാൽ പൊങ്കലുമായി ബന്ധപ്പെടുത്തി നടിയുടെ വസ്ത്രധാരണ രീതികൾക്കെതിരെ വലിയ തരത്തിലെ സൈബർ ആക്രമണങ്ങളായിരുന്നു ഉണ്ടായിരുന്നത്.

'നെഗറ്റീവ് കമന്റുകൾ തന്നെയാണ് എന്റെ നിലനിൽപ്പ്'; വിമർശനങ്ങൾക്ക് മറുപടിയുമായി അന്ന രാജൻ
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

English Summary: Actress Anna Rajan responded to the growing negativity and cyber-attacks on social media, saying negative comments only make her more noticed and motivated. She added that she will continue wearing what she likes and doing what makes her happy despite online criticism.

Madism Digital
madismdigital.com