

തീപാറുന്ന നോട്ടം... മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന 'അനന്തന്‍ കാട്' എന്ന ചിത്രത്തിലെ ആര്യയുടെ നായക കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ പ്രേക്ഷ ശ്രദ്ധ നേടിയ 'ടിയാൻ' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദ്യമായാണ് നായക വേഷത്തിൽ ഒരു മുഴുനീള മലയാളം സിനിമ വരുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ചേരുന്ന കഥാപാത്രമായി തോന്നിയെന്നും ആര്യ പറഞ്ഞു
ജൂൺ 25 - നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായാണ് നായക വേഷത്തിൽ ഒരു മുഴുനീള മലയാളം സിനിമ വരുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ചേരുന്ന കഥാപാത്രമായി തോന്നിയെന്നും ആര്യ പറഞ്ഞു. സിനിമയുടെ സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ചേരുന്ന കഥാപാത്രമായി തോന്നി. ഏറെ തീവ്രമായതും സൂക്ഷ്മമായതുമായ അഭിനയ മുഹൂർത്തങ്ങളുള്ള സിനിമയാണ്.
എല്ലാ കഥാപാത്രങ്ങള്‍ക്കും മികച്ചൊരു ക്യാരക്ടർ ആർക്ക് ഉണ്ട്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലുള്ളൊരു ആക്ഷൻ ഡ്രാമയാണ്, ഏവർക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു ക്യാകക്ടർ പോസ്റ്ററിനൊപ്പം പങ്കുവെച്ച വീഡിയോയിലായിരുന്നു ആര്യ കാര്യങ്ങൾ വ്യക്തമാക്കിയത്.
ആര്യ നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തമിഴിൽ സംസാരക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ മാസ് ജോണറിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
വൻ വിജയമായിരുന്ന ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതനാലമത്തെ ചിത്രമാണ് അനന്തന്‍ കാട്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്.
കാന്താര'യുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്
വൻ വിജയമായി മാറിയ ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.
'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടെയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്. തീർച്ചയായും തിയേറ്റർ കാഴ്ച അർഹിക്കുന്നൊരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ള അപ്ഡേറ്റുകള്‍ നൽകുന്ന സൂചന.
ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, അപ്പാനി ശരത്, സാഗർ സൂര്യ, റെജിന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളം തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ നിരവധി അന്യഭാഷാ താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മേക്കിങ് ടീസർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇത് ചിത്രത്തന്റെ പ്രതീക്ഷയേറ്റുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം.
എസ്.യുവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രോഹിത് വി എസ് വാരിയത്താണ് എഡിറ്റർ. സംഗീതം: ബി അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്, ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്.
Arya’s character poster from Ananthan Kaadu has been released. The film is directed by Gien Krishnakumar and written by Murali Gopy. After the much-talked-about Tiyaan, the duo reunites for this highly anticipated project.