ബാഹുബലി മുതല്‍ പെദ്ദി വരെ: സ്ത്രീവിരുദ്ധത കുത്തിനിറച്ച പാന്‍-ഇന്ത്യന്‍ സിനിമകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍

ബാഹുബലിയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മാതൃകയാക്കുന്നതിനു പകരം, അതിനുശേഷം വന്ന പല പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളും സ്ത്രീകളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുകയാണ് ചെയ്തത്
ബാഹുബലി മുതല്‍ പെദ്ദി വരെ: സ്ത്രീവിരുദ്ധത കുത്തിനിറച്ച പാന്‍-ഇന്ത്യന്‍ സിനിമകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍
Published on

ജാന്‍വി കപൂറിനെ അമിതമായി ലൈംഗികവല്‍ക്കരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റാം ചരണ്‍ ചിത്രമായ 'പെദ്ദി'ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന കടുത്ത പ്രതിഷേധം വ്യക്തമാക്കുന്നത് ദക്ഷിണേന്ത്യന്‍ സിനിമകളിലെ സ്ത്രീവിരുദ്ധത പ്രാദേശിക ചര്‍ച്ചാവിഷയം മാത്രമല്ല എന്നതാണ്. റാം ചരണിന്റെ കഥാപാത്രം ജാന്‍വി കപൂറിന്റെ കഥാപാത്രത്തെ അവളുടെ സമ്മതമില്ലാതെ ചുംബിക്കുന്ന രംഗം സിനിമയില്‍ വന്നപ്പോള്‍, പ്രേക്ഷകര്‍ അതില്‍ കണ്ടത് ഒരു 'പരുക്കനായ, എന്നാല്‍ സ്‌നേഹമുള്ള നായകനെ' ആയിരുന്നില്ല, മറിച്ച് ലൈംഗിക അതിക്രമമായിരുന്നു. അതിലുപരിയായി, ചിത്രത്തിലുടനീളം ജാന്‍വിയുടെ ശരീരത്തെ ലൈംഗികവല്‍ക്കരിച്ച് കാണിച്ചതിലും വ്യാപകമായി പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ചിത്രം തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വീണ്ടും എഡിറ്റ് ചെയ്യാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി.

ഒരു പോരാളിയാണ് ചിത്രം അവന്തികയെ പരിചയപ്പെടുത്തുന്നത്. അവളുടെ പരുക്കന്‍ രൂപവും യുദ്ധ വസ്ത്രങ്ങളും പരമ്പരാഗത സ്ത്രീസങ്കല്‍പ്പങ്ങളോടുള്ള അവളുടെ വിമുഖതയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രഭാസിന്റെ ശിവുഡു അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതല്‍ ആ വ്യക്തിത്വം അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നു

പതിവ് ശൈലികള്‍ ചോദ്യം ചെയ്യലിനു വിധേയമാവാത്ത സാംസ്‌കാരിക വൃത്തത്തിനുള്ളിലാണ് വര്‍ഷങ്ങളായി ദക്ഷിണേന്ത്യന്‍ കമേഴ്സ്യല്‍ സിനിമകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പാന്‍-ഇന്ത്യന്‍ സിനിമകള്‍ അത് മാറ്റിമറിച്ചു. പ്രാദേശിക കഥകളെ ദേശീയ-ആഗോള പ്രേക്ഷകരിലേക്കെത്തിച്ചപ്പോള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള കഥപറച്ചില്‍ ശൈലികള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമായി. 'പെദ്ദി' എന്നത് ഒറ്റപ്പെട്ടൊരു വിവാദമല്ല. മറിച്ച് കാലങ്ങളായുള്ള ബിംബവല്‍ക്കരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

വസ്ത്രം ഉരിഞ്ഞെടുക്കപ്പെടേണ്ടി വന്ന സ്ത്രീ

ഈ പ്രവണത എങ്ങനെ രൂപപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍, പാന്‍-ഇന്ത്യന്‍ സിനിമയുടെ തുടക്കം എന്ന് പറയാവുന്ന 'ബാഹുബലി: ദ ബിഗിനിങ്' (2015) എന്ന ചിത്രത്തിലേക്ക് തിരിച്ചുപോകണം. രമ്യാ കൃഷ്ണന്റെ ശിവഗാമിയും അനുഷ്‌ക ഷെട്ടിയുടെ ദേവസേനയും മുഖ്യധാരാ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്‍ ചിലരായിരുന്നു. എന്നാല്‍ തമന്ന ഭാട്ടിയ അവതരിപ്പിച്ച അവന്തിക എന്ന കഥാപാത്രത്തോട് ചിത്രം പുലര്‍ത്തിയ സമീപനം അത്രനല്ലതല്ലായിരുന്നു. ഒരു പോരാളിയാണ് ചിത്രം അവന്തികയെ പരിചയപ്പെടുത്തുന്നത്. അവളുടെ പരുക്കന്‍ രൂപവും യുദ്ധ വസ്ത്രങ്ങളും പരമ്പരാഗത സ്ത്രീസങ്കല്‍പ്പങ്ങളോടുള്ള അവളുടെ വിമുഖതയെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രഭാസിന്റെ ശിവുഡു അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നിമിഷം മുതല്‍ ആ വ്യക്തിത്വം അപ്രത്യക്ഷമാകാന്‍ തുടങ്ങുന്നു.

തമന്ന ഭാട്ടിയ
തമന്ന ഭാട്ടിയ
ബാഹുബലി മുതല്‍ പെദ്ദി വരെ: സ്ത്രീവിരുദ്ധത കുത്തിനിറച്ച പാന്‍-ഇന്ത്യന്‍ സിനിമകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍
അമേരിക്കൻ എണ്ണക്കമ്പനിയിലെ റിലയൻസിന്റെ നിഗൂഢനിക്ഷേപം ട്രംപ് ജൂനിയര്‍- അംബാനി ജൂനിയര്‍ കൂടിക്കാഴ്ചയുടെ പ്രതിഫലനം? വെളിപ്പെടുത്തൽ

പ്രണയമെന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു രംഗത്തില്‍, വെള്ളച്ചാട്ടത്തിനരികില്‍ അവള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നായകന്‍ അവളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും മേക്കപ്പ് അണിയിക്കുകയും അവള്‍ സ്വയം എങ്ങനെ പ്രത്യക്ഷപ്പെടണമെന്ന് മാറ്റിയെഴുതുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന സന്ദേശം വ്യക്തമാണ്. സ്ത്രീത്വമാണ് അവളുടെ 'യഥാര്‍ത്ഥ' സ്വത്വം, അത് പുറത്തുകൊണ്ടുവരാന്‍ ഒരു പുരുഷന്‍ തന്നെ വേണം. പ്രണയമെന്ന് വിശേഷിപ്പിക്കപ്പെട്ടത് യഥാര്‍ത്ഥത്തില്‍ ഒരു തിരുത്തല്‍ നടപടിയായി മാറുകയാണ് ചെയ്യുന്നത്. ഈ രംഗം ആധുനിക ഇന്ത്യന്‍ സിനിമയില്‍ ഇന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി തുടരുന്നു, കാരണം ഇത് പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെ മാറ്റിയെടുക്കാവുന്ന ഒന്നാക്കി മാറ്റുന്നു.

കഥാപാത്രങ്ങളില്‍നിന്ന് വെറും കാഴ്ചവസ്തുക്കളിലേക്ക്

ബാഹുബലിയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മാതൃകയാക്കുന്നതിന് പകരം, അതിന് ശേഷം വന്ന പല പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളും സ്ത്രീകളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുകയാണ് ചെയ്തത്. പ്രഭാസിന്റെ 'സാഹോ' (2019), 'രാധേ ശ്യാം' (2022) എന്നീ ചിത്രങ്ങള്‍ വന്‍ ദൃശ്യവിസ്മയങ്ങള്‍ സമ്മാനിച്ചെങ്കിലും നായികമാര്‍ക്ക് കാര്യമായ ഇടമൊന്നും നല്‍കിയില്ല. സാഹചര്യങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ഒരു പൊലീസ് ഓഫീസറായാണ് സാഹോയില്‍ ശ്രദ്ധ കപൂര്‍ തുടക്കത്തില്‍ പ്രത്യക്ഷ്യപ്പെടുന്നതെങ്കിലും പിന്നീട് വെറുമൊരു കാഴ്ചവസ്തുവായി മാറുന്നു. 'രാധേ ശ്യാം' എന്ന ചിത്രത്തില്‍, മാരകമായ രോഗത്തോട് പോരാടുന്ന ഒരു കഥാപാത്രമായിട്ടും പൂജ ഹെഗ്ഡെ വെറുമൊരു യൂറോപ്യന്‍ ഫാന്റസിയിലെ സാന്നിധ്യം മാത്രമായി ഒതുങ്ങിപ്പോകുന്നു.

രക്ഷകന്റെ റോളിലുള്ള നായകന്മാര്‍ ഭാഷാ-സാംസ്‌കാരിക അതിരുകള്‍ ഭേദിച്ച് എളുപ്പത്തില്‍ സഞ്ചരിക്കുന്നു. നായകന്റെ ആധിപത്യം പൂര്‍ണ്ണമാകണമെങ്കില്‍ മറ്റൊരാളുടെ സ്വാതന്ത്ര്യം ചുരുങ്ങേണ്ടതുണ്ട്. ആ റോള്‍ പലപ്പോഴും നായികയ്ക്കാണ് ലഭിക്കാറുള്ളത്.

സ്ത്രീകളെ വെറും കാഴ്ചവസ്തുക്കളായി അവതരിപ്പിക്കാത്ത സിനിമകള്‍ ആവട്ടെ, അവളെ പുരുഷന്റെ സ്വത്തായാണ് ചിത്രീകരിച്ചത്. യഷിന്റെ 'കെജിഎഫ്' സിനിമകളില്‍, ശ്രീനിധി ഷെട്ടിയുടെ റീന എന്ന കഥാപാത്രത്തെ തട്ടിക്കൊണ്ടുപോയി അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിക്കുന്നു, എന്നാല്‍ കഥ മുന്നോട്ട് പോകുമ്പോള്‍ ഈ ബലപ്രയോഗം പ്രണയമായി മാറുന്നു. അല്ലു അര്‍ജുന്റെ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തില്‍ ശ്രീവല്ലിയുടെ സമ്മതം എന്നത് നായകന്‍ വിലപേശി വാങ്ങാന്‍ ശ്രമിക്കുന്ന ഒന്നായി മാറുന്നു. ഇവിടെ പ്രണയം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു ഇടപാടാണ്. പിന്നീട് വന്ന ലൈഗറിലും സലാറിലും ഈ ഫോര്‍മുല തുടര്‍ന്നു.

ബാഹുബലി മുതല്‍ പെദ്ദി വരെ: സ്ത്രീവിരുദ്ധത കുത്തിനിറച്ച പാന്‍-ഇന്ത്യന്‍ സിനിമകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍
മകന്റെ മരണം പൂർണമായി തളർത്തി, പിന്നീടങ്ങോട്ട് ആരോഗ്യവും മോശമായി; ഭാരതിരാജ ഓർമയാകുമ്പോൾ

ദേവാരയില്‍ തുടങ്ങി പെദ്ദി വരെ

ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവാര: പാര്‍ട്ട് 1' ല്‍ ജാന്‍വി കപൂറിനെ വെറുമൊരു കമേഴ്സ്യല്‍ ആവശ്യത്തിനുവേണ്ടി മാത്രമാണ് കാസ്റ്റ് ചെയ്തത്. രാഷ്ട്രീയ പശ്ചാത്തലമുള്ള കഥയില്‍ പാട്ടുകള്‍ക്കും പ്രണയരംഗങ്ങള്‍ക്കും വേണ്ടി മാത്രമാണ് നായികാ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വൈറലായ 'ചുട്ടമല്ലെ' പാട്ടില്‍ ജാന്‍വിയുടെ ശരീരത്തിനുമേലുള്ള ക്യാമറയുടെ നോട്ടവും ഇതിന് ഉദാഹരണമാണ്. 'പെദ്ദി'യിലും ഇതേ ഫോര്‍മുല തന്നെയാണ് നായിക കഥാപാത്രത്തിന് നല്‍കിയത്.

ജാന്‍വി കപൂര്‍
ജാന്‍വി കപൂര്‍

എന്തുകൊണ്ട് ഈ ഫോര്‍മുല നിലനില്‍ക്കുന്നു?

പാന്‍-ഇന്ത്യന്‍ സിനിമകളുടെ വരവിന് വളരെ മുമ്പേതന്നെ സിനിമാ വ്യവസായത്തില്‍ ഈ പ്രവണതയുണ്ട്. പാന്‍-ഇന്ത്യന്‍ സിനിമകള്‍ അതിനെ കൂടുതല്‍ വ്യാപിപ്പിച്ചു എന്നുമാത്രം. ഈ വിഭാഗം സിനിമകള്‍ തങ്ങളുടെ ഏറ്റവും വലിയ വിപണന മൂല്യമായി കാണുന്നത് അമിത പുരുഷാധിപത്യത്തെയാണ്. രക്ഷകന്റെ റോളിലുള്ള നായകന്മാര്‍ ഭാഷാ-സാംസ്‌കാരിക അതിരുകള്‍ ഭേദിച്ച് എളുപ്പത്തില്‍ സഞ്ചരിക്കുന്നു. നായകന്റെ ആധിപത്യം പൂര്‍ണമാകണമെങ്കില്‍ മറ്റൊരാളുടെ സ്വാതന്ത്ര്യം ചുരുങ്ങേണ്ടതുണ്ട്. ആ റോള്‍ പലപ്പോഴും നായികയ്ക്കാണ് ലഭിക്കാറുള്ളത്.

ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ മുഖ്യധാരാ ഇന്ത്യന്‍ സിനിമകളില്‍ സാധാരണയായി അപലപിക്കപ്പെടാറുണ്ട്. എന്നാല്‍ പ്രണയമെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന ചെറിയ ബലപ്രയോഗങ്ങള്‍, സ്റ്റോക്കിങ്, നിരന്തരമായ ശല്യം ചെയ്യലുകള്‍, പ്രണയിക്കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയവ പലപ്പോഴും വിമര്‍ശിക്കപ്പെടാതെ പോകുന്നു. ഇത്തരം സിനിമകള്‍ ആവര്‍ത്തിച്ച് വരുന്നതോടെ സ്ത്രീകള്‍ വെറുതെ എതിര്‍പ്പുകള്‍ കാണിക്കുന്നതാണെന്നും ഒടുവില്‍ അവര്‍ നായകനൊപ്പം വരും എന്നുള്ള ചിന്താഗതിയെ ശക്തിപ്പെടുത്തുന്നു.

English Summary: The controversy surrounding Peddi and its portrayal of Janhvi Kapoor has sparked a nationwide debate about misogyny and the sexualisation of women in South Indian commercial cinema. Critics objected to scenes in which Ram Charan’s character kisses Janhvi’s character without consent and to the film’s repeated focus on her body, prompting the makers to re-edit the movie even while it was running in theatres.

Madism Digital
madismdigital.com