'അജിത്തിനും വിജയ്ക്കുമുള്ള ആ കഴിവ് എനിക്കില്ല, ഒരു നാടിന്റെ രക്ഷകനാവുന്നതൊന്നും ചിന്തിക്കാനാവില്ല,' മാസ് ചിത്രങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് ആര്യ

അജിത് സാറിനും വിജയ് സാറിനുമെല്ലാം മാസ്സ് കഥാപത്രങ്ങൾ ചെയ്യാനുള്ള കഴിവുണ്ട്. എനിക്ക് ഇണങ്ങുന്നത് മാത്രേ ഞാൻ ചെയ്യാറുള്ളൂവെന്നും ആര്യ
'അജിത്തിനും വിജയ്ക്കുമുള്ള ആ കഴിവ് എനിക്കില്ല, ഒരു നാടിന്റെ രക്ഷകനാവുന്നതൊന്നും ചിന്തിക്കാനാവില്ല,' മാസ് ചിത്രങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് ആര്യ
Published on

വിജയ് ചിത്രങ്ങളായ തിരുപ്പാച്ചി, ശിവകാശിയൊക്കെ പോലെ ഒരു നാടിന്റെ മുഴുവൻ രക്ഷകനായി മാറുന്നതായിട്ടൊന്നും സ്വയം സങ്കൽപ്പിക്കാൻ തനിക്ക് സാധിക്കില്ലെന്നും അതിനാൽ അത്തരം നിരവധി ഓഫറുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും നടൻ ആര്യ. ഒരുപക്ഷേ അത്തരം പ്രൊജെക്റ്റുകളുടെ ഭാഗമായിരുന്നെങ്കിൽ താനിന്ന് ഇപ്പോഴത്തേതിൽനിന്നു വ്യത്യസ്തമായി ഒരു മാസ്സ് നടനൊക്കെ ആയിട്ടുണ്ടാവുമായിരുന്നുവെന്നും ആര്യ പറയുന്നു. 'മിസ്റ്റർ എക്സി'ന്റെ പ്രചരണാർത്ഥം ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

ആര്യയുടെ വാക്കുകൾ:

''നടനെന്ന നിലയിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കെപ്പോഴുമുണ്ട്. ഒരുപാട് മാസ്സ് ചിത്രങ്ങളുടെ ഓഫറുകൾ എന്നെ തേടി വന്നിട്ടുണ്ട്. പക്ഷെ ഞാൻ ഒഴിവാക്കുകയായിരുന്നു. പലതും എനിക്ക് ഞാനുമായി ബന്ധിപ്പിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഒരുപക്ഷേ അത്തരം പ്രൊജക്റ്റുകളുടെ ഭാഗമായിരുന്നെങ്കിൽ ഞാനിന്ന് ഇപ്പോഴത്തേതിൽനിന്നു വ്യത്യസ്തനായ ഒരു മാസ്സ് നടനൊക്കെ ആയിട്ടുണ്ടാവുമായിരുന്നു.

പക്ഷേ കേട്ട കഥകളും കഥാപാത്രങ്ങളും ഞാനുമായി യാതൊരു ബന്ധവും തോന്നിയില്ലെന്നതാണ് വാസ്തവം. വിജയ് ചിത്രങ്ങളായ തിരുപ്പാച്ചി, ശിവകാശിയൊക്കെ പോലെ ഒരു നാടിന്റെ മുഴുവൻ രക്ഷകനായി മാറുന്നതായിട്ടൊന്നും സ്വയം സങ്കൽപ്പിക്കാൻ എനിക്ക് സാധിക്കില്ല. തീർച്ചയായും ആ സിനിമകളെല്ലാം തന്നെ മികച്ച ഹിറ്റുകളാണ്. പക്ഷേ അത്തരം കഥകൾ കേൾക്കുമ്പോഴ, അവിടെ മറ്റൊരാളെ കാണുമ്പോഴോ ആസ്വദിക്കാൻ സാധിക്കുന്നതല്ലാതെ എനിക്ക് ആ കഥാപാത്രമാകുവാനോ അഭിനയിക്കുവാനോ സാധിക്കില്ല. അജിത് സാറിനും വിജയ് സാറിനുമെല്ലാം അതിനുള്ള കഴിവുണ്ട്. എനിക്കെന്താണ് ഇണങ്ങുന്നത് അത് ചെയ്യാനും അതിൽ നിൽക്കാനും മാത്രമേ എനിക്ക് സാധിക്കൂ.''

'അജിത്തിനും വിജയ്ക്കുമുള്ള ആ കഴിവ് എനിക്കില്ല, ഒരു നാടിന്റെ രക്ഷകനാവുന്നതൊന്നും ചിന്തിക്കാനാവില്ല,' മാസ് ചിത്രങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് ആര്യ
'പണ്ട് ലാലേട്ടനൊക്കെ സംഘട്ടനങ്ങൾ ചെയ്തത് കൈലിമുണ്ടും തോർത്തും ഉപയോഗിച്ച്, ഇന്ന് സൗകര്യങ്ങൾ കൂടി'; സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് ടൊവിനോ

മനു ആനന്ദ് സംവിധാനം ചെയ്യുന്ന 'മിസ്റ്റർ എക്സ്' ഒരു സ്പൈ ആക്ഷൻ ഡ്രാമയാണ്. 1965 നും 2023നും ഇടയിൽ ഇന്ത്യയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം കാർത്തിക്, മഞ്ജു വാര്യർ, ശരത്കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'മിസ്റ്റർ എക്സ്'. മഞ്ജു വാര്യരുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപത്രമാണ് ചിത്രത്തിലേത്. ഒരു ആക്ഷന്‍ ഹീറോയിന്‍ വേഷത്തിലാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

'അജിത്തിനും വിജയ്ക്കുമുള്ള ആ കഴിവ് എനിക്കില്ല, ഒരു നാടിന്റെ രക്ഷകനാവുന്നതൊന്നും ചിന്തിക്കാനാവില്ല,' മാസ് ചിത്രങ്ങൾ ഒഴിവാക്കിയതിനെക്കുറിച്ച് ആര്യ
മമിതയുടെ നിറം മാറ്റിയോ? ധനുഷ് ചിത്രത്തിലെ വിവാദത്തിൽ സംവിധായകൻ വിഘ്‌നേഷ് രാജയുടെ മറുപടി!

English Summary: Actor Arya revealed that he has turned down several mass hero roles, stating he cannot relate to portraying a larger-than-life savior character like in Vijay’s films. He shared this during promotions for Mr. X, a spy action drama directed by Manu Anand, featuring Manju Warrier in a powerful action role.

Related Stories

No stories found.
Madism Digital
madismdigital.com