24 മണിക്കൂറിൽ 563 മില്യൺ കാഴ്ചക്കാർ ; റെക്കോർഡിൽ രണ്ടാം സ്ഥാനമുറപ്പിച്ച് 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' ട്രെയിലർ

ഡിസ്നിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ ട്രെയിലറെന്ന റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്
24 മണിക്കൂറിൽ 563 മില്യൺ കാഴ്ചക്കാർ ; റെക്കോർഡിൽ രണ്ടാം സ്ഥാനമുറപ്പിച്ച് 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' ട്രെയിലർ
Published on: 

'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ'യുടെ ഫൈനൽ ട്രെയിലറിന് റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് 563 മില്യൺ കാഴ്ചക്കാർ . ഇതോടെ എക്കാലത്തെയും ഏറ്റവും കൂടുതൽ വ്യൂസ് നേടിയ സിനിമാ ട്രെയിലറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിത്രം. റൂസോ സഹോദരന്മാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ ഡിസ്നിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ ട്രെയിലറെന്ന റെക്കോർഡും സ്വന്തമാക്കി. ഡെഡ്‌ലൈൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറിനെയും മറികടന്നാണ് ഫൈനൽ ട്രെയിലർ ഈ നേട്ടത്തിലെത്തിയത്. ആദ്യ 24 മണിക്കൂറിൽ 503 മില്യൺ കാഴ്ചകളായിരുന്നു ആദ്യ ടീസറിന് ലഭിച്ചത്. 2024-ൽ പുറത്തിറങ്ങിയ 'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' സൂപ്പർ ബൗൾ ടീസറിനും പിന്നിലാക്കാൻ പുതിയ ട്രെയിലറിന് കഴിഞ്ഞു. ടെലിവിഷൻ സംപ്രേഷണം വഴിയുള്ള കാഴ്ചകൾ ഉൾപ്പെടെ 365 മില്യൺ വ്യൂസായിരുന്നു ആ ടീസറിന് ലഭിച്ചിരുന്നത്

24 മണിക്കൂറിൽ 563 മില്യൺ കാഴ്ചക്കാർ ; റെക്കോർഡിൽ രണ്ടാം സ്ഥാനമുറപ്പിച്ച് 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' ട്രെയിലർ
അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ ട്രെയിലറിൽ വമ്പൻ താരനിര; ഡൂമിനെതിരെ എക്സ്-മെനും ഫന്റാസ്റ്റിക് ഫോറും

സോണി പിക്‌ചേഴ്‌സിന്റെയും മാർവൽ സ്റ്റുഡിയോസിന്റെയും 'സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' മാത്രമാണ് ഈ പട്ടികയിൽ 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ'യ്ക്ക് മുന്നിലുള്ളത്. ആദ്യ 24 മണിക്കൂറിൽ 718.6 മില്യൺ വ്യൂസാണ് ചിത്രത്തിന്റെ ട്രെയിലർ നേടിയത്. എന്നാൽ, അന്താരാഷ്ട്ര തലത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത റിലീസ് തന്ത്രത്തിലൂടെയായിരുന്നു ഈ നേട്ടം. അപ്രതീക്ഷിതമായാണ് മാർവൽ 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ'യുടെ ട്രെയിലർ പുറത്തുവിട്ടത്.

രസകരമായ മറ്റൊരു കണക്ക് 'സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ ഫൈനൽ ട്രെയിലറുമായി ബന്ധപ്പെട്ടതാണ്. ആദ്യ 24 മണിക്കൂറിൽ 131 മില്യൺ വ്യൂസ് മാത്രമാണ് ഈ ട്രെയിലറിന് ലഭിച്ചത്. അതേസമയം, 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ'യുടെ ഫൈനൽ ട്രെയിലറിന് ഇതിന്റെ മൂന്നിരട്ടിയിലധികം വ്യൂസ് സ്വന്തമാക്കാനായി.

24 മണിക്കൂറിൽ 563 മില്യൺ കാഴ്ചക്കാർ ; റെക്കോർഡിൽ രണ്ടാം സ്ഥാനമുറപ്പിച്ച് 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' ട്രെയിലർ
HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!

ട്രെയിലറിന്റെ കണക്കുകൾ മാത്രമല്ല, ചിത്രത്തിന്റെ ഇതുവരെയുള്ള പ്രൊമോഷൻ ക്യാംപെയിനും വലിയ ഡിജിറ്റൽ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രചാരണങ്ങളും ചേർത്താൽ ഏകദേശം 3.3 ബില്യൺ വ്യൂസ്കളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ 4.8 മില്യൺ പരാമർശങ്ങളും ചിത്രത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. സാൻ ഡിയാഗോ കോമിക്-കോണിൽ റോബർട്ട് ഡൗണി ജൂനിയറിന്റെ കഥാപാത്രത്തെ വെളിപ്പെടുത്തിയതു മുതൽ 'ചെയേഴ്‌സ്' പ്രഖ്യാപനം, നാല് കഥാപാത്രങ്ങളുടെ ടീസറുകൾ, ആദ്യ ടീസർ, ട്രെയിലർ, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഫൈനൽ ട്രെയിലർ എന്നിവയെല്ലാം ഈ കണക്കിൽ ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിലെ ചർച്ചകളിലും ട്രെയിലർ വലിയ മുന്നേറ്റമാണ് നടത്തിയത്. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ ഏകദേശം ഒരു മില്യൺ പരാമർശങ്ങളാണ് ട്രെയിലറിനെക്കുറിച്ച് ഉണ്ടായത്. 2023ന് ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമാ ട്രെയിലറുകളിൽ രണ്ടാം സ്ഥാനവും ഇതിന് ലഭിച്ചു. ചിത്രത്തിന്റെ തന്നെ നേരത്തെ പുറത്തിറങ്ങിയ ടീസറാണ് ഈ പട്ടികയിൽ ഒന്നാമത്. ഏകദേശം ഒരു മില്യൺ പരാമർശങ്ങളായിരുന്നു ആ ടീസറിനും ലഭിച്ചത്. ഡിസംബർ 17നാണ് 'അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ' ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.

Summary

Avengers: Doomsday’s final trailer garnered 563 million views within its first 24 hours, becoming Disney’s most-viewed trailer ever and the second most-viewed movie trailer of all time. Spider-Man: Brand New Day remains ahead with 718.6 million views. The Russo brothers’ Marvel film releases in India on December 17.