HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!

Nobody in Hollywood is working harder in 2026 than Robert Pattinson!
HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!
Published on: 

ഒരുപക്ഷേ ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ സിനിമാ തിരഞ്ഞെടുപ്പുകളുള്ള നടന്മാരിലൊരാളാണ് റോബർട്ട് പാറ്റിൻസൺ. അതിന്റെ വ്യാപ്തി മനസ്സിലാക്കാൻ, ഈ വർഷം താരത്തിന്റേതായി പുറത്തുവന്ന സിനിമകൾ മാത്രം പരിശോധിച്ചാൽ മതി. 'ദ ഡ്രാമ', 'ദ ഒഡീസി', 'പ്രൈംടൈം', 'ഡ്യൂൺ 3' തുടങ്ങി വമ്പൻ പ്രോജക്ടുകളുടെ ഭാഗമാണ് പാറ്റിൻസൺ. അതിനുപുറമെ, ജെയിംസ് ബോണ്ടായി താരത്തെ അവതരിപ്പിക്കുമെന്ന ഏറ്റവും ആകാംശയുണർത്തുന്ന വാർത്തയും ചർച്ചയാകുന്നു. ഇതിനകം തന്നെ ഡിസി ലോകത്തെ ഏറ്റവും ശ്രദ്ധേയനായ സൂപ്പർഹീറോ ബാറ്റ്മാനെ അവതരിപ്പിച്ച പാറ്റിൻസൺ, ബോണ്ടായി എത്തിയാൽ ബ്രിട്ടന്റെ ഏറ്റവും പ്രശസ്തനായ ചാരനായും മാറും. അമേരിക്കയുടെ സ്വന്തം ബാറ്റ്മാനിൽനിന്ന് ബ്രിട്ടന്റെ 007ലേക്കുള്ള പാറ്റിൻസന്റെ ഈ യാത്ര ഹോളിവുഡിൽ വലിയ ശ്രദ്ധ നേടുകയാണ്.

'ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി' എന്നാണ് ഈ പ്രഖ്യാപനത്തെ റോബർട്ട് പാറ്റിൻസൺ വിശേഷിപ്പിച്ചത്. ഹോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളുടെ ഭാഗമാകുന്നതിലൂടെ കരിയറിലെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് താരം. പാറ്റിൻസന്റെ ഈ താരയാത്രയിലൂടെ ഒന്ന് കടന്നുപോകാം.

HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!
ബാറ്റ്മാനിൽ നിന്ന് ബോണ്ടിലേക്ക്; 007 ആകാൻ റോബർട്ട് പാറ്റിൻസൺ?

രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് റോബർട്ട് പാറ്റിൻസൺ തന്റെ കരിയറിലെ ആദ്യ പ്രധാന വേഷം ചെയ്യുന്നത്. 2005ൽ പുറത്തിറങ്ങിയ 'ഹാരി പോട്ടർ ആൻഡ് ദ ഗോബ്ലറ്റ് ഓഫ് ഫയർ' എന്ന ചിത്രത്തിലെ സെഡ്രിക് ഡിഗറിയായിരുന്നു ആ കഥാപാത്രം. പിന്നീട് 21-ാം വയസ്സിൽ ക്രിസ്റ്റൻ സ്റ്റുവർട്ടിനൊപ്പം 'ട്വിലൈറ്റ്' പരമ്പരയിലെ ആദ്യ ചിത്രത്തിൽ നായകനായതോടെ പാറ്റിൻസൺ ആഗോളതലത്തിൽ ശ്രദ്ധേയനായി. അഞ്ച് ഭാഗങ്ങളുള്ള സിനിമാ പരമ്പര അദ്ദേഹത്തെ കൗമാരക്കാരുടെ പ്രിയതാരമാക്കി മാറ്റി. എന്നാൽ ട്വിലൈറ്റിന്റെ വൻ വിജയത്തിന് പിന്നാലെ ഹോളിവുഡിലെ പതിവ് നായകവേഷങ്ങൾക്കു പിന്നാലെ പോകുന്നതിന് പകരം, വെല്ലുവിളി നിറഞ്ഞതും പരീക്ഷണാത്മകവുമായ സ്വതന്ത്ര സിനിമകളിലേക്കാണ് പാറ്റിൻസൺ ശ്രദ്ധ തിരിച്ചത്.

HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!
ബാറ്റ്മാൻ ബാക്ക് ഇൻ ആക്ഷൻ; ‘ദി ബാറ്റ്മാൻ 2’ ഷൂട്ടിങ് പുനരാരംഭിച്ചു

2012ൽ പുറത്തിറങ്ങിയ 'കോസ്മോപൊളിസ്' എന്ന ചിത്രത്തിൽ മാൻഹട്ടനിലൂടെ ലിമോയിൽ സഞ്ചരിക്കുന്ന ശതകോടീശ്വരനായാണ് പാറ്റിൻസൺ എത്തിയത്. 2016ലെ 'ദ ലോസ്റ്റ് സിറ്റി ഓഫ് ഇസഡ്' എന്ന ചിത്രത്തിൽ ആമസോൺ വനാന്തരങ്ങളിലേക്ക് പര്യവേക്ഷണം നടത്തുന്ന മീശക്കാരനായ ബ്രിട്ടീഷുകാരന്റെ വേഷവും താരം അവതരിപ്പിച്ചു. എന്നാൽ 2017ൽ പുറത്തിറങ്ങിയ 'ഗുഡ് ടൈം' ആണ് പാറ്റിൻസന്റെ അഭിനയജീവിതത്തിലെ മറ്റൊരു നിർണായക വഴിത്തിരിവായത്. സഹോദരനെ ജയിലിൽനിന്ന് പുറത്തിറക്കാൻ ശ്രമിക്കുന്ന ന്യൂയോർക്കിലെ ചെറുകിട കുറ്റവാളിയായ കോണി നിക്കാസിന്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടി.

തുടർന്ന് 2018ൽ 'ഹൈ ലൈഫ്', 2019ൽ റോബർട്ട് എഗ്ഗേഴ്സിന്റെ 'ദ ലൈറ്റ്ഹൗസ്' എന്നീ ചിത്രങ്ങളിലും പാറ്റിൻസൺ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. വില്ലം ഡഫോയ്ക്കൊപ്പം 19-ാം നൂറ്റാണ്ടിലെ ലൈറ്റ്ഹൗസ് കാവൽക്കാരനായാണ് ചിത്രത്തിൽ താരം വേഷമിട്ടത്. വിചിത്രവും സങ്കീർണവുമായ ആ കഥാപാത്രം പാറ്റിൻസന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയവും വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയതുമായ വേഷങ്ങളിലൊന്നാണ്.

HOGWARTSൽ നിന്ന് 007ലേക്ക്; ഹോളിവുഡ് കീഴടക്കി പാറ്റിൻസൺ!
007 പുതിയ ദൗത്യം ഏറ്റെടുക്കാൻ റോബർട്ട് പാറ്റിൻസൺ; ഇനി ജെയിംസ് ബോണ്ടിലേക്ക്

2020ൽ പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളന്റെ 'ടെനെറ്റ്' ആണ് പാറ്റിൻസന്റെ ബ്ലോക്ക്ബസ്റ്റർ സിനിമകളിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയത്. രണ്ട് വർഷങ്ങൾക്കുശേഷം 2022ൽ മാറ്റ് റീവ്സിന്റെ 'ദ ബാറ്റ്മാൻ' എന്ന ചിത്രത്തിൽ ബ്രൂസ് വെയ്നായി താരം എത്തി. കൂടുതൽ ചെറുപ്പവും മാനസിക സംഘർഷങ്ങൾ നിറഞ്ഞതുമായ ബാറ്റ്മാനെയാണ് പാറ്റിൻസൺ അവതരിപ്പിച്ചത്. ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടി. 2025ൽ പുറത്തിറങ്ങിയ ബോങ് ജൂൺ ഹോയുടെ 'മിക്കി 17' പാറ്റിൻസന്റെ മറ്റൊരു വേറിട്ട പരീക്ഷണമായിരുന്നു. ഈ വർഷം സെൻഡയയ്ക്കൊപ്പം 'ദ ഡ്രാമ', ക്രിസ്റ്റഫർ നോളന്റെ 'ദ ഒഡീസി' തുടങ്ങിയ വമ്പൻ പ്രോജക്ടുകളിലും താരം ഭാഗമായി. 'ദ ഒഡീസി'യിലെ 'Get these beggars out of here' എന്ന പാറ്റിൻസന്റെ സംഭാഷണവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

എന്നാൽ പാറ്റിൻസൺ ജെയിംസ് ബോണ്ടാകുമ്പോൾ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന കഥാപാത്രങ്ങളും സിനിമാ തിരഞ്ഞെടുപ്പുകളും ബോണ്ട് എന്ന കഥാപാത്രത്തിന്റെ നിഗൂഢതയെ ബാധിക്കുമോ എന്നതാണത്. കാരണം, ജെയിംസ് ബോണ്ട് എന്നും ഒരു രഹസ്യ സ്വഭാവത്തിൽ നിലനിൽക്കേണ്ട കഥാപാത്രമാണ്. ആ കഥാപാത്രത്തെപ്പോലെ തന്നെ അത് അവതരിപ്പിക്കുന്ന നടനും ഒരു പരിധിവരെ നിഗൂഢത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ പാറ്റിൻസൺ പ്രേക്ഷകർക്ക് അത്രമേൽ പരിചിതനാണ്. ഹോഗ്വാർട്സിലെ സെഡ്രിക് ഡിഗറി മുതൽ ട്വിലൈറ്റിലെ വാമ്പയർ എഡ്വേർഡ് കലൻ വരെ, ഒടുവിൽ ബാറ്റ്മാനിലേക്കും എത്തിയ താരമാണ് അദ്ദേഹം. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പാറ്റിൻസന്റെ അഭിനയശേഷിയും വ്യക്തിത്വവും ഏറെ പരിചിതമാണ്. ഈ പരിചിതത്വം ബോണ്ട് എന്ന കഥാപാത്രത്തിന്റെ സവിശേഷമായ നിഗൂഢതയ്ക്ക് വെല്ലുവിളിയാകുമോ എന്നതാണ് ചോദ്യം.

എന്തായാലും, പാറ്റിൻസന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് സാക്ഷ്യം വഹിക്കാനുള്ള ആകാംക്ഷയിലാണ് ആരാധകർ. താരത്തിന്റെ ഈ പുതിയ പരീക്ഷണങ്ങളും കഥാപാത്രങ്ങളും സിനിമാ ലോകത്ത് എന്ത് മാറ്റങ്ങളാകും സൃഷ്ടിക്കുകയെന്നറിയാൻ കാത്തിരിക്കാം. welcome to his majesty's secret service, mr. bond!

Summary

Robert Pattinson’s unconventional filmography has taken him from Harry Potter and Twilight to acclaimed independent films, Batman and major Hollywood franchises. With projects like The Drama, The Odyssey and Dune 3, alongside speculation surrounding James Bond, explore the actor’s remarkable career, versatile performances and the intriguing possibility of becoming 007.