007 പുതിയ ദൗത്യം ഏറ്റെടുക്കാൻ റോബർട്ട് പാറ്റിൻസൺ; ഇനി ജെയിംസ് ബോണ്ടിലേക്ക്

മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുതിയ ജെയിംസ് ബോണ്ടായി റോബർട്ട് പാറ്റിൻസണെ പ്രഖ്യാപിച്ചു.
007 പുതിയ ദൗത്യം ഏറ്റെടുക്കാൻ റോബർട്ട് പാറ്റിൻസൺ; ഇനി ജെയിംസ് ബോണ്ടിലേക്ക്
Published on: 

റോബർട്ട് പാറ്റിൻസൺ ഇനി ജെയിംസ് ബോണ്ടായി എത്തും. പുതിയ 007 ചിത്രത്തിൽ ഡാനിയൽ ക്രെയ്ഗിന് പകരക്കാരനായാണ് പാറ്റിൻസൺ എത്തുന്നത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് ആമസോൺ എംജിഎം സ്റ്റുഡിയോസ് താരത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'ദ ബാറ്റ്മാൻ', 'ട്വിലൈറ്റ്', 'ദ ഒഡീസി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പാറ്റിൻസൺ ബോണ്ട് വേഷത്തിലെത്തുന്നത് ഫ്രാഞ്ചൈസിയിലും പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

ജെയിംസ് ബോണ്ടാകാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ പാറ്റിൻസൺ പ്രതികരിച്ചത്. 007 എന്ന കഥാപാത്രം സിനിമാ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ വേഷങ്ങളിലൊന്നാണ്. തന്നെ വിശ്വസിച്ച് ഈ അവസരം നൽകിയ സംവിധായകൻ ഡെനിസ് വില്ലനൂവിനോടും ആമസോൺ എംജിഎം സ്റ്റുഡിയോസിലെ മറ്റ് അണിയറപ്രവർത്തകരോടും നന്ദിയുണ്ടെന്നും താരം പറഞ്ഞു. ഈ പങ്കാളിത്തത്തിലും വരാനിരിക്കുന്ന പ്രവർത്തനങ്ങളിലും ഏറെ ആവേശമുണ്ടെന്നും പാറ്റിൻസൺ കൂട്ടിച്ചേർത്തു.

007 പുതിയ ദൗത്യം ഏറ്റെടുക്കാൻ റോബർട്ട് പാറ്റിൻസൺ; ഇനി ജെയിംസ് ബോണ്ടിലേക്ക്
ബാറ്റ്മാനിൽ നിന്ന് ബോണ്ടിലേക്ക്; 007 ആകാൻ റോബർട്ട് പാറ്റിൻസൺ?

ഡെനിസ് വില്ലനൂവാണ് പുതിയ ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. പാറ്റിൻസണെ നായകനായി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. നിരവധി മികച്ച അഭിനേതാക്കൾ ഈ വേഷത്തിനായുള്ള പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും ഒരാൾക്ക് മാത്രമേ 007 ആകാൻ കഴിയൂ. ജെയിംസ് ബോണ്ടിന്റെ കാലാതീതമായ സ്വഭാവത്തോടൊപ്പം പുതിയൊരു ഊർജവും പാറ്റിൻസൺ കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വില്ലനൂവ് വ്യക്തമാക്കി. 'ഡ്യൂൺ: പാർട്ട് ത്രീ'യിലും ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

ആമി പാസ്കലും ഡേവിഡ് ഹെയ്മാനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. താന്യ ലാപോയിന്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കും. 'പീക്കി ബ്ലൈൻഡേഴ്സ്' സൃഷ്ടാവ് സ്റ്റീവൻ നൈറ്റാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ പാറ്റിൻസണൊപ്പം എത്തുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബോണ്ട് ചിത്രത്തിന്റെ തീം സോങ് ആലപിക്കുന്നത് ആരാണെന്ന കാര്യത്തിലും പ്രഖ്യാപനമുണ്ടായിട്ടില്ല.

007 പുതിയ ദൗത്യം ഏറ്റെടുക്കാൻ റോബർട്ട് പാറ്റിൻസൺ; ഇനി ജെയിംസ് ബോണ്ടിലേക്ക്
ബാറ്റ്മാൻ ബാക്ക് ഇൻ ആക്ഷൻ; ‘ദി ബാറ്റ്മാൻ 2’ ഷൂട്ടിങ് പുനരാരംഭിച്ചു

ഡാനിയൽ ക്രെയ്ഗ് അഞ്ച് ചിത്രങ്ങളിലൂടെയാണ് ജെയിംസ് ബോണ്ടായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. 2006ൽ പുറത്തിറങ്ങിയ 'കാസിനോ റോയൽ' ആയിരുന്നു ക്രെയ്ഗിന്റെ ആദ്യ ബോണ്ട് ചിത്രം. 2021ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ'യിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പ്രകടനം. ചിത്രത്തിന്റെ അവസാനം ലോകത്തെ രക്ഷിക്കാനായി ബോണ്ട് സ്വയം ത്യാഗം ചെയ്യുകയായിരുന്നു.

ക്രെയ്ഗിന് പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകളിൽ ജേക്കബ് എലോർഡി, ജാക്ക് ലോഡൻ, കാലം ടർണർ, നിക്കോളാസ് ഹോൾട്ട്, ജോഷ് ഒ'കോണർ, ടോം ഫ്രാൻസിസ്, ആരോൺ ടെയ്‌ലർ ജോൺസൺ, ഹാരിസ് ഡിക്കിൻസൺ, ഹാരി സ്റ്റൈൽസ് തുടങ്ങിയവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. എന്നാൽ പാറ്റിൻസണിന്റെയും നിക്കോളാസ് ഹോൾട്ടിന്റെയും ഓഡിഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെയാണ് മത്സരത്തിൽ പുതിയ വഴിത്തിരിവുണ്ടായത്.

007 പുതിയ ദൗത്യം ഏറ്റെടുക്കാൻ റോബർട്ട് പാറ്റിൻസൺ; ഇനി ജെയിംസ് ബോണ്ടിലേക്ക്
ഒരു സിനിമയ്ക്ക് 100 മില്യൺ ഡോളർ വരെ പ്രതിഫലം; ടോം ക്രൂസിന്റെ ആസ്തി 600 മില്ല്യൺ കടന്നതെങ്ങനെ?

'ദ ബാറ്റ്മാൻ' എന്ന ചിത്രത്തിലൂടെ വലിയൊരു സിനിമാ ഫ്രാഞ്ചൈസിയുടെ ഭാഗമായ പാറ്റിൻസൺ 2028ൽ അതിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. അതേസമയം, 'ദ ഡ്രാമ', 'പ്രൈംടൈം', 'ദ ഒഡീസി' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും താരത്തിന്റെ പുതിയ കാസ്റ്റിങ്ങിന് കരുത്തായിട്ടുണ്ട്. ആമസോൺ എംജിഎം സ്റ്റുഡിയോസ് ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ ക്രിയേറ്റീവ് നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള പുതിയ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

പുതിയ ബോണ്ട് ചിത്രത്തിന്റെ റിലീസ് തീയതിയോ പാറ്റിൻസണൊപ്പം അഭിനയിക്കുന്ന താരങ്ങളുടെ വിവരങ്ങളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 007 വീണ്ടും തിരിച്ചെത്തുമെന്ന സന്ദേശത്തോടെയാണ് ഔദ്യോഗിക പ്രഖ്യാപന വീഡിയോ അവസാനിക്കുന്നത്.

Summary

Robert Pattinson has been announced as the next James Bond, succeeding Daniel Craig in the iconic 007 franchise. Directed by Denis Villeneuve, the upcoming film will feature a screenplay by Steven Knight. While casting details and the release date remain undisclosed, the announcement marks a new chapter for the franchise.

2. Tags

3. Custom Slug

4. Meta Title (Malayalam)

5. Meta Description (English)

6. Meta Keywords

English Keywords

  1. James Bond casting news

  2. Casino Royale

  3. No Time to Die

Malayalam Keywords

  1. x

  2. കാസിനോ റോയൽ

  3. നോ ടൈം ടു ഡൈ