'ഇപ്പോള്‍ അളിയന്റെ സമയമാണ്'; നിവിന്‍ പോളിയെക്കുറിച്ച് അസീസ് നെടുമങ്ങാട്

നിവിന്റെ കൂടെ രണ്ടാമത്തെ ചിത്രമാണ്. ആദ്യത്തേത് ആക്ഷന്‍ ഹീറോ ബിജുവാണ്, ദൈവാനുഗ്രഹം കൊണ്ട് അത് ഹിറ്റായി. ബേബി ഗേളും ഹിറ്റാവും
'ഇപ്പോള്‍ അളിയന്റെ സമയമാണ്'; നിവിന്‍ പോളിയെക്കുറിച്ച് അസീസ് നെടുമങ്ങാട്
Published on

ബേബി ഗേളിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നിവിന്‍ പോളിയെ പ്രശംസിച്ച് അസീസ് നെടുമങ്ങാട്. ഇത് നിവിന്റെ സമയമാണെന്ന് നിവിന്‍ പോളിയെ ചൂണ്ടി താരം പറഞ്ഞു. 'ബേബി ഗേള്‍ ഒരു ദിവസത്തെ കഥയായത് കൊണ്ട് ഒന്നും പറയുന്നില്ല. നിവിന്റെ കൂടെ രണ്ടാമത്തെ ചിത്രമാണ്. ആദ്യത്തേത് ആക്ഷന്‍ ഹീറോ ബിജുവാണ്, ദൈവാനുഗ്രഹം കൊണ്ട് അത് ഹിറ്റായി. ബേബി ഗേളും ഹിറ്റാവും. ഇപ്പോള്‍ അളിയന്റെ സമയമാണ്' അസീസ് നെടുമങ്ങാട് പറഞ്ഞു.

സർവ്വം മായയുടെ 100 കോടി വിജയത്തിന് ശേഷമാണ് ‘ബേബി ഗേൾ’ എത്തുന്നത്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ബോബി സഞ്ജയ് ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, അദിതി രവി, ആൽഫി പഞ്ഞിക്കാരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുണ്ട്.

'ഇപ്പോള്‍ അളിയന്റെ സമയമാണ്'; നിവിന്‍ പോളിയെക്കുറിച്ച് അസീസ് നെടുമങ്ങാട്
'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ'; 'നിവിനിസം' പഠിപ്പിക്കുന്ന ജീവിതത്തിന്റെ മാജിക്ക്

English Description: During the promotion of Baby Girl, veteran actor Azeez Nedumangad showered praise on Nivin Pauly, declaring that it is now Nivin's time to shine.

Related Stories

No stories found.
Madism Digital
madismdigital.com