

ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ മികച്ച സിനിമകൾക്കു ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' ഇന്നുമുതൽ തിയറ്ററുകളിൽ. റിലീസിനു തലേന്ന് കൊച്ചിയിൽ പ്രിവ്യു ഷോ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തിനു രേഖപ്പെടുത്തിയത്.
സംവിധായകരായ സിബി മലയിൽ, കമൽ, ബേസിൽ ജോസഫ്, നടൻമാരായ സൗബിൻ ഷാഹിർ, ആസിഫ് അലി, റാപ്പർ വേടൻ തുടങ്ങിയവരെല്ലാം പ്രിവ്യു കാണാൻ എത്തിയിരുന്നു. വേൾഡ് ക്ലാസ് സിനിമയെന്നാണ് വേടൻ പ്രിവ്യുവിനു ശേഷം പറഞ്ഞത്. തിയറ്ററുകളിൽ നിന്ന് തന്നെ ഈ സിനിമ കാണണമെന്നും വേടൻ അഭിപ്രായപ്പെട്ടു.
''വേറൊരു തലത്തിലുള്ള സിനിമ. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമ. അഭിനേതാക്കളുടെ പെർഫോമൻസ് എല്ലാം ഗംഭീരം. നല്ലൊരു വർക്കാണ്,'' സംവിധായകൻ കമൽ പറഞ്ഞു.
''അതിമനോഹരമായ സിനിമ. നമ്മളെ വല്ലാതെ ഉലച്ചുകളയും. നെഞ്ചത്ത് ഇങ്ങനെ കൊള്ളുന്ന സിനിമ. ഒരുപാട് കാലത്തിനു ശേഷമാണ് വൈകാരികമായി ഇത്രയും ഫീൽ ചെയ്യുന്ന സിനിമ. വല്ലാതെ ഇമോഷണലാകും നമ്മൾ, കരയിപ്പിച്ചു കളയും,'' സിബി മലയിൽ പറഞ്ഞു.
പുതിയൊരു സിനിമ, പുതിയൊരു കഥ എന്നായിരിക്കും പ്രേക്ഷകർ പറയാൻ പോകുന്നതെന്നും വളരെ മികച്ച സിനിമയെന്നും സൗബിൻ അഭിപ്രായപ്പെട്ടു. ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ സിനിമകൾക്കു ശേഷം ചിദംബരം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ബേസിൽ പറഞ്ഞു.
ജിത്തു മാധവൻ ആണ് ബാലന്റെ തിരക്കഥ. ഫർസാന പാലത്തിങ്കൽ, ആധിശേഷൻ കെ.എർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ദുരൂഹത നിറഞ്ഞതായിരുന്നു.
English Summary: After delivering acclaimed films like Jan.E.Man and Manjummel Boys, director Chidambaram's latest film Balan hits theatres today. Those who attended the preview show in Kochi on the eve of its release have largely shared positive reviews about the film.
Filmmakers Sibi Malayil, Kamal, and Basil Joseph, along with actors Soubin Shahir and Asif Ali, and rapper Vedan, were among those who attended the preview. Following the screening, Vedan described Balan as a "world-class film" and said it is a movie that should be experienced in theatres.