ബെത്‌ലഹേമിന്റെ തീം 'മാജിക്'; പാട്ടുകൾക്ക് പിന്നിലെ കഥ വെളിപ്പെടുത്തി വിനായക് ശശികുമാർ

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും 'മാജിക്' എന്ന ആശയത്തിലൂന്നിയാണ് ഒരുക്കിയതെന്ന് ഗാനരചയിതാവ് വിനായക് ശശികുമാർ.
ബെത്‌ലഹേമിന്റെ തീം 'മാജിക്'; പാട്ടുകൾക്ക് പിന്നിലെ കഥ വെളിപ്പെടുത്തി വിനായക് ശശികുമാർ
Published on

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിലെ പാട്ടുകളുടെ പൊതുവായ ആശയം 'മാജിക്' ആണെന്ന് വ്യക്തമാക്കുകയാണ് ഗാനരചയിതാവ് വിനായക് ശശികുമാർ. പ്രണയത്തിൽ സംഭവിക്കുന്ന മാന്ത്രികമായ നിമിഷങ്ങളെയാണ് ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ബെത്‌ലഹേമിന്റെ തീം 'മാജിക്'; പാട്ടുകൾക്ക് പിന്നിലെ കഥ വെളിപ്പെടുത്തി വിനായക് ശശികുമാർ
വൈഭവുമായുള്ള മത്സരം മുതൽ ഗംഭീറിന്റെ തീരുമാനങ്ങൾ വരെ; സഞ്ജുവിന്റെ മാസ്സ് മറുപടി

''ജസ്റ്റിൻ ഡേവിസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് ആഷ്ലി കടന്നുവരുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് പാട്ടിന്റെ പ്രമേയം. ഒരാളുടെ പെട്ടെന്നുള്ള കടന്നുവരവ് ജീവിതത്തിലുണ്ടാക്കുന്ന അനുഭവങ്ങളെ മാന്ത്രികം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് 'മന്ത്രികം' എന്ന പാട്ട് വന്നത്. 'മായികം' എന്ന വാക്കാണ് ആദ്യം മനസ്സിൽ വന്നതെന്നും പിന്നീട് അത് 'മാന്ത്രികം' എന്നാക്കി മാറ്റുകയുമായിരുന്നു.

നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പുതിയൊരു അനുഭവം അല്ലെങ്കിൽ പ്രണയത്തിന്റെ ആദ്യ വികാരം ഒരു മാജിക്കലായ കാര്യമാണ്. യാന്ത്രികമായി തോന്നുന്ന വാക്കുകളും പ്രവൃത്തികളും, കാടുകയറുന്ന ഭാവനകൾ, എന്നും ശ്വസിക്കുന്ന കാറ്റിൽ ലില്ലിപ്പൂവിന്റെ വാസന അനുഭവപ്പെടുന്നത്, കൊള്ളിമീൻ പോലെ കണ്ണിൽ തറയ്ക്കുന്ന അവളുടെ കണ്ണുകൾ ഇങ്ങനെ എന്താണ് തനിക്ക് ചുറ്റും സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയെയാണ് മാജിക്കായി അടയാളപ്പെടുത്തിയത്.

ഈ പാട്ടിന് ശേഷം വിഷ്ണു വിജയനാണ് 'മാജിക്' എന്നത് തന്നെ ചിത്രത്തിലെ പാട്ടുകളുടെ കോമൺ തീമായി നിലനിർത്താമെന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് മാജിക്കിന്റെ തന്നെ മറ്റ് പര്യായങ്ങൾ ഉപയോഗിച്ച് അടുത്ത പാട്ടുകൾ ചെയ്യുകയായിരുന്നു. കഥാപാത്രങ്ങളുടെ യാത്ര കാണിക്കുന്ന ഗാനത്തിന് 'വർണജാലം' എന്നും, സുഹൈൽ എഴുതിയ ക്ലൈമാക്സ് വേർഷന്റെ തുടർച്ചയായി 'ഇന്ദ്രജാലം' എന്നും പേരിട്ടു.

ചിത്രത്തിലെ 'മുട്ടായ് വണ്ടി' എന്ന പാട്ടിലും അടിസ്ഥാനപരമായി പറയുന്നത് മാജിക്കിനെക്കുറിച്ച് തന്നെയാണ്. കുട്ടികൾ സംസാരിക്കുന്ന പദസമ്പത്താണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിവിന്റെ കാഴ്ചപ്പാടിലല്ലാതെ മമിതയുടെയോ അല്ലെങ്കിൽ പുറത്തുനിന്നുള്ള ഒരാളുടെയോ കാഴ്ചപ്പാടിലാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മാജിക് എന്ന ഒരൊറ്റ ആശയത്തെ വ്യത്യസ്ത കോണുകളിലൂടെ സമീപിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഓരോ പാട്ടുകളിലൂടെയും ചെയ്തിരിക്കുന്നത്'' എന്ന് വിനായക് ശശികുമാർ പറഞ്ഞു

ബെത്‌ലഹേമിന്റെ തീം 'മാജിക്'; പാട്ടുകൾക്ക് പിന്നിലെ കഥ വെളിപ്പെടുത്തി വിനായക് ശശികുമാർ
താരശരീരങ്ങളിൽ മെരുങ്ങുന്നതല്ല, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങള്‍; 'പരാജിത നായകര്‍' - ഒരു വായന

ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയറ്ററുകളിൽ സർവ്വകാല കളക്ഷൻ റെക്കോർഡുമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറിയ ചിത്രം മലയാളത്തിലെ ഏറ്റവും വേഗമേറിയ 300 കോടി ചിത്രമെന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കികഴിഞ്ഞു. നിവിൻ പോളിക്കൊപ്പം മമിത ബൈജുവാണ് ചിത്രത്തിൽ നായിക വേഷത്തിലുള്ളത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Lyricist Vinayak Sasikumar reveals that “magic” is the common theme connecting all the songs in Bethlehem Family Unit. From the magic of falling in love to the characters’ journeys and a childlike perspective, each song explores the idea from a different angle.

Madism Digital
madismdigital.com