"എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ...."; വൈറൽ രംഗത്തിന് പിന്നിലെ യഥാർത്ഥ ടീമിനെ പൊക്കിയിട്ടുണ്ട്!

പള്ളിയിലെ പരിപാടിയിൽ അന്ന് നൃത്തം ചെയ്ത സംഘത്തിലെ അംഗമായ ജിന്നു വർഗീസാണ് ഒറിജിനൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
"എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ...."; വൈറൽ രംഗത്തിന് പിന്നിലെ യഥാർത്ഥ ടീമിനെ പൊക്കിയിട്ടുണ്ട്!
Published on

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ ശ്രദ്ധ നേടുന്നതിനിടെ ചിത്രത്തിലെ ഒരു ഡാൻസ് രംഗവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഗീത് പ്രതാപ് അവതരിപ്പിച്ച ജോയൽ ഡേവിസും സുഹൃത്തുക്കളും പള്ളിയിലെ പരിപാടിക്കിടെ അവതരിപ്പിക്കുന്ന നൃത്തമാണ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചത്. ഇപ്പോഴിതാ ഈ രംഗത്തിന് പ്രചോദനമായ യഥാർഥ ഡാൻസിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. പള്ളിയിലെ പരിപാടിയിൽ അന്ന് നൃത്തം ചെയ്ത സംഘത്തിലെ അംഗമായ ജിന്നു വർഗീസാണ് ഒറിജിനൽ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

"എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ...."; വൈറൽ രംഗത്തിന് പിന്നിലെ യഥാർത്ഥ ടീമിനെ പൊക്കിയിട്ടുണ്ട്!
'കാണാതായ കൊച്ചുമകനെ തിരികെ കിട്ടിയ സന്തോഷം'; യവനകഥയുടെ തിരിച്ചുവരവിനെക്കുറിച്ച് ഔസേപ്പച്ചൻ

എട്ട് വർഷം മുമ്പ് പള്ളിയിലെ പരിപാടിക്കായി തന്റെ സഹോദരൻ കൊറിയോഗ്രഫി ചെയ്ത നൃത്തമാണിതെന്ന് ജിന്നു വർഗീസ് പറഞ്ഞു. അന്ന് പകർത്തിയ വീഡിയോ ഓർമകൾക്കായി, പൂജ്യം സബ്സ്ക്രൈബേഴ്സുള്ള തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പാട്ടും ചുവടുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പ് വൈക്കം കൊതവറ സെൻസിയസ് ചർച്ചിൽ വെച്ചാണ് ഈ പരിപാടി നടന്നത്.

സംഗീത് പ്രതാപിന്റെയും സംഘത്തിന്റെയും ചുവടുകൾ പുനരാവിഷ്‌കരിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഡാൻസിന്റെ ഒറിജിനൽ വീഡിയോയും ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. “ഇന്ന് അതേ ചുവടുകൾ ബിഗ് സ്ക്രീനിൽ കാണുന്നു. ഒരുപാട് റീലുകളിലും ആ ഡാൻസ് കാണുന്നുണ്ട്. നമ്മൾ ഇതൊക്കെ പണ്ടേ വിട്ടതാണ്. ഞങ്ങളുടെ ചെറിയ ചുവടുകൾ ഇത്രയും ദൂരം സഞ്ചരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,” എന്നാണ് ജിന്നു കുറിച്ചത്. പോസ്റ്റ് വൈറലായതോടെ സംഗീത് പ്രതാപും കമന്റുമായി എത്തി. വൈറലായ ആ ‘ടഫ് സ്റ്റെപ്പുകൾക്ക്’ പിന്നിൽ തങ്ങളായിരുന്നില്ലേ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

"എന്റെ അടുത്തു നിൽക്കുവാൻ യേശുവുണ്ടേ...."; വൈറൽ രംഗത്തിന് പിന്നിലെ യഥാർത്ഥ ടീമിനെ പൊക്കിയിട്ടുണ്ട്!
കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ കയ്യടി നേടാൻ പാർവതി തിരുവോത്ത്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ട്രെയ്‌ലർ പുറത്ത്

അതേസമയം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം നേടിയതായും ആകെ 203 കോടി രൂപ നേടിയതായുമാണ് റിപ്പോർട്ടുകൾ. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രത്തിലെ നിവിൻ പോളി–മമിത ബൈജു കോമ്പിനേഷനാണ് സിനിമയുടെ പ്രധാന ഹൈലൈറ്റുകളിലൊന്നെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം.

നിലവിലെ ബോക്‌സ് ഓഫീസ് പ്രകടനം പരിശോധിക്കുമ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുന്നതായാണ് സൂചന. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളിൽ മികച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ നാലിന് റിലീസ് ചെയ്യും.

Summary

The original dance video behind the viral scene from ‘Bethlehem Kudumba Unit’ has surfaced online. Jinnu Varghese shared the eight-year-old church performance that inspired the film’s dance sequence. The movie, directed by Girish A.D., continues its strong box-office run, crossing ₹200 crore and generating significant buzz among audiences.

Madism Digital
madismdigital.com