

മലയാളത്തിലെ ശ്രദ്ധേയമായ ഫാമിലി എന്റർടെയ്നർ ഫ്രാഞ്ചൈസികളിലൊന്നായ 'ഭരതനാട്യം' മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് 'ഭരതനാട്യം 3 രാസലീല' എന്ന ടൈറ്റിൽ പുറത്തുവിട്ടത്. ടൈറ്റിൽ പോസ്റ്റർ ഇതിനോടകം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ താരനിരയെയോ ചിത്രത്തിന്റെ കഥയെയോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്ർറെയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ താരങ്ങള്‍.o8 ഇവര്‍ തന്നെയാകും മൂന്നാം ഭാഗത്തിലുണ്ടാകുകയെന്നും ഒപ്പം പുതിയ കാസ്റ്റുകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
2024-ലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ഭരതനാട്യം തിയേറ്ററുകളിലെത്തിയത്. കൃഷ്ണദാസ് സംവിധാനം ചെയ്ത ചിത്രം ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് അവതരിപ്പിച്ചത്. കുടുംബബന്ധങ്ങൾ, നർമ്മം, വികാരങ്ങൾ എന്നിവ ചേർത്തൊരുക്കിയ ചിത്രം കുടുംബപ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടി.
ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ച ഭരതനാട്യം 2 മോഹിനിയാട്ടം ഫ്രാഞ്ചൈസിയുടെ കഥ കൂടുതൽ വിപുലമാക്കുന്ന തരത്തിലായിരുന്നു. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങളെ നിലനിർത്തിക്കൊണ്ട് പുതിയ സാഹചര്യങ്ങളും കഥാപാത്രങ്ങളുമാണ് രണ്ടാം ഭാഗത്തിൽ അവതരിപ്പിച്ചത്. കുടുംബനർമ്മത്തിന് പ്രാധാന്യം നൽകുന്ന ശൈലി രണ്ടാം ഭാഗവും പിന്തുടർന്നു.
ഇപ്പോൾ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തോടെ ഫ്രാഞ്ചൈസി കൂടുതൽ വിപുലമാകുകയാണ്. ആദ്യ രണ്ട് ചിത്രങ്ങളും സ്വീകരിച്ച അതേ കുടുംബ-ഹാസ്യ പശ്ചാത്തലം തന്നെയാകുമോ മൂന്നാം ഭാഗത്തിന്റേത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഹൊറർ കോമഡ് ജോണറിലുള്ളതാകും സിനിമയെന്നും വിവരമുണ്ട്.
ചിത്രത്തിന്റെ കാസ്റ്റ്, സംവിധായകൻ, റിലീസ് തീയതി, കഥാപശ്ചാത്തലം തുടങ്ങിയ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
The makers have officially announced 'Bharathanatyam 3', the third installment in the popular Malayalam family entertainer franchise. The title was unveiled through a social media poster, generating excitement among fans. While no details about the cast, storyline, or release date have been revealed yet, the announcement confirms the return of the successful franchise, with more updates expected from the makers in the coming months.