"ആ ഒരു കുറവ് തിരിച്ചടിയായി..." ഭരതനാട്യത്തിന്റെ പരാജയകാരണം തുറന്നുപറഞ്ഞ് സൈജു കുറുപ്പ്

പ്രചരണം പോലുള്ള കാര്യങ്ങൾക്ക് പലപ്പോഴും കൃത്യമായ ഒരു ഫോർമുല ഇല്ല, നമ്മൾ കൃത്യമായി ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിനാലാണ് കാര്യമെന്നും സൈജു കുറുപ്പ്
 "ആ ഒരു കുറവ് തിരിച്ചടിയായി..." ഭരതനാട്യത്തിന്റെ പരാജയകാരണം തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Published on

കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ എത്തിയ ഫാമിലി ഡ്രാമ 'ഭരതനാട്യ'ത്തിന്റെ പരാജയ കാരണം വ്യക്തമാക്കി ചിത്രത്തിലെ നായകൻ സൈജുകുറുപ്പ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'മോഹിനിയാട്ടം' തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നതിനിടയിലാണ് വെളിപ്പെടുത്തൽ. റിലീസിന് മുന്നോടിയായി ചിത്രത്തിന് നൽകേണ്ട പബ്ലിസിറ്റി കുറഞ്ഞു പോയതാണ് 'ഭരതനാട്യ'ത്തിന്റെ പരാജയ കാരണമെന്നാണ് സൈജു കുറുപ്പ് തുറന്ന് പറഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 "ആ ഒരു കുറവ് തിരിച്ചടിയായി..." ഭരതനാട്യത്തിന്റെ പരാജയകാരണം തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
സൈജു കുറുപ്പിന്‍റെ 'മോഹിനിയാട്ടം'; 'വെല്‍ ക്രാഫ്റ്റഡ്' മലയാളം പടം

സൈജു കുറുപ്പിന്റെ വാക്കുകൾ:

'ഭരതനാട്യ'ത്തിൽ പറ്റിയ ഏറ്റവും വലിയ പ്രശ്നം സിനിമയെ കുറിച്ച് ആളുകൾ അധികം അറിഞ്ഞിരുന്നില്ല എന്നതാണ്. നൽകിയ പരസ്യങ്ങളിലൂടെ ആവശ്യത്തിന് പബ്ലിസിറ്റി കിട്ടിക്കാണുമെന്നാണ് കരുതിയത്. ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടിയാണ് 'മോഹിനിയാട്ട'ത്തിന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ബഡ്ജറ്റിന് ആനുപാതികമായായിരുന്നു പ്രചരണത്തിനായി മാറ്റി വെച്ചത്. എറണാകുളത്ത് തന്നെ പലയിടത്തും ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിച്ചിരുന്നുവെങ്കിലും അവിടെയുള്ള ആളുകൾ പോലും സിനിമയെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. സിനിമ റിലീസായ ദിവസം ഞാനും ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചവരും ഉൾപ്പെടെ എറണാകുളത്തുള്ളൊരു ക്യാമ്പസിൽ എത്തുകയും 'ഭരതനാട്യം' എന്നൊരു ചിത്രം റിലീസായിട്ടുണ്ട് അറിഞ്ഞോ എന്ന് ചോദിച്ചപ്പോഴുണ്ടായ മൗനത്തിൽ നിന്നുമാണ് ഇക്കാര്യം ബോധ്യമാകുന്നത്. പബ്ലിസിറ്റി പോലുള്ള കാര്യങ്ങൾക്ക് പലപ്പോഴും കൃത്യമായ ഒരു ഫോർമുല ഇല്ല, നമ്മൾ കൃത്യമായി ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിനാലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 "ആ ഒരു കുറവ് തിരിച്ചടിയായി..." ഭരതനാട്യത്തിന്റെ പരാജയകാരണം തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
തിരക്കുകൾ മൂലം ഒരിക്കൽ ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയ ചിത്രമാണ് 'പള്ളിച്ചട്ടമ്പി', കഥ കേട്ടപ്പോള്‍ 'നോ' പറയാനായില്ല; ടൊവിനോ തോമസ്

അതേസമയം, കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ 'ഭരതനാട്യ'ത്തിന്റെ രണ്ടാം ഭാഗമായെത്തിയ 'മോഹിനിയാട്ടം' തിയേറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ഡാർക്ക് ഹ്യൂമറിന്റെ അകമ്പടിയോടെ ഒരുക്കിയ ചിത്രത്തിൽ സൈജു കുറുപ്പ്, കലാരഞ്ജിനി, ശ്രീജ രവി, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ജിനിൽ റെക്സ്, ജിവിൻ റെക്സ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയവരുടെ അഭിനയപ്രകടനങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, ജഗദീഷ്, വിനയ് ഫോർട്ട് എന്നിവർ കൂടി എത്തിയതോടെ ചിത്രം നൽകുന്ന നർമാനുഭവം അസാധ്യമാണെന്നാണ് പ്രതികരണങ്ങൾ.

 "ആ ഒരു കുറവ് തിരിച്ചടിയായി..." ഭരതനാട്യത്തിന്റെ പരാജയകാരണം തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
'ഇവളുമാർക്ക് എന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തോടെ വിഷം തുപ്പുന്ന 'ആൺ' ബോധങ്ങൾ

English Summary: Actor Saiju Kurup revealed that the failure of Bharathanatyam was mainly due to poor publicity, while its sequel Mohiniyattam is now performing well in theatres with strong audience response.

Related Stories

No stories found.
Madism Digital
madismdigital.com