പ്രസവശേഷം പാപ്പരാസികളുടെ ക്രൂരമായ ഇടപെടലും ബോഡി ഷെയ്മിങ്ങും; പൊറുതിമുട്ടിയെന്ന് ബിപാഷ ബസു

സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വിചിത്രമായ രീതിയിലാണ് നടക്കുന്നതെന്ന് താരം പറഞ്ഞു.
പ്രസവശേഷം പാപ്പരാസികളുടെ ക്രൂരമായ ഇടപെടലും ബോഡി ഷെയ്മിങ്ങും; പൊറുതിമുട്ടിയെന്ന് ബിപാഷ ബസു
Published on

ബോളിവുഡിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന താരങ്ങളിലൊരാളാണ് ബിപാഷ ബസു. വർഷങ്ങളായി സ്ത്രീകളുടെ ആരോഗ്യവും ശരീരസൗന്ദര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താരം സജീവമായി സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം എലേ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്ത്രീകളുടെ ശരീരത്തെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ചും സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും ബിപാഷ തുറന്നുപറഞ്ഞു. 2022 നവംബറിൽ ഭർത്താവ് കരൺ സിങ് ഗ്രോവറിനൊപ്പം ആദ്യ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ ശരീരഭാരത്തെച്ചൊല്ലി കടുത്ത ട്രോളിങ്ങിന് ഇരയായെന്നും താരം വെളിപ്പെടുത്തി.

പ്രസവശേഷം പാപ്പരാസികളുടെ ക്രൂരമായ ഇടപെടലും ബോഡി ഷെയ്മിങ്ങും; പൊറുതിമുട്ടിയെന്ന് ബിപാഷ ബസു
ദീപികയ്ക്കും ആലിയയ്ക്കും ഒപ്പം മമിത ബൈജു; ഒരേ വര്‍ഷം 200 കോടി ക്ലബ്ബില്‍ മൂന്ന് ചിത്രങ്ങള്‍

പ്രസവശേഷം സ്ത്രീകളിൽ സമൂഹം അടിച്ചേൽപ്പിക്കുന്ന ഔചിത്യമില്ലാത്ത സൗന്ദര്യസങ്കൽപ്പങ്ങളെക്കുറിച്ചായിരുന്നു ബിപാഷ സംസാരിച്ചത്. സ്ത്രീകളുടെ ശരീരത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും വിചിത്രമായ രീതിയിലാണ് നടക്കുന്നതെന്ന് താരം പറഞ്ഞു. ഒരു സ്ത്രീ അവളുടെ 40കളിൽ എത്തിയാലും പ്രസവത്തിന് പിന്നാലെ 20കളിലെ ശരീരാകൃതിയിലേക്ക് തിരിച്ചെത്തണമെന്നാണ് സമൂഹം പ്രതീക്ഷിക്കുന്നത്. 20 വയസ്സുകാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് തന്നെയാണ് 40 വയസ്സുകാരിയിൽ നിന്നും ആവശ്യപ്പെടുന്നത്. പ്രസവശേഷം പഴയ ശരീരാകൃതിയിലേക്ക് വേഗത്തിൽ തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത ട്രോളിങ്ങും അധിക്ഷേപവും നേരിടേണ്ടിവരുമെന്നും ബിപാഷ പറഞ്ഞു.

ചില പാപ്പരാസികൾ ഔചിത്യമില്ലാതെ തന്റെ ചിത്രങ്ങൾ വിചിത്രമായ രീതിയിൽ പകർത്തി പ്രചരിപ്പിച്ചുവെന്നും താരം വെളിപ്പെടുത്തി. ഒരു കുഞ്ഞിനെയും കുടുംബജീവിതത്തെയും ജീവിതശൈലിയെയും വ്യക്തിപരമായ സമ്മർദങ്ങളെയും ഒരേസമയം കൈകാര്യം ചെയ്യാൻ സ്ത്രീകൾ നടത്തുന്ന ശ്രമങ്ങൾ ആരും പരിഗണിക്കുന്നില്ലെന്നും ബിപാഷ ചൂണ്ടിക്കാട്ടി. എന്നാൽ അതേസമയം, ഇത്തരം ട്രോളുകൾ തന്നെ തളർത്തില്ലെന്നും താരം വ്യക്തമാക്കി. തന്റെ കരിയറിനെകുറിച്ചും, അതിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടെന്നും അതിനനുസരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ബിപാഷ പറഞ്ഞു. പുറത്തുനിന്നുള്ള വിമർശനങ്ങൾക്ക് തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

പ്രസവശേഷം പാപ്പരാസികളുടെ ക്രൂരമായ ഇടപെടലും ബോഡി ഷെയ്മിങ്ങും; പൊറുതിമുട്ടിയെന്ന് ബിപാഷ ബസു
'മസാക്കലി' ചിട്ടപ്പെടുത്തിയത് 'ഓം ശാന്തി ഓം' സിനിമയ്ക്ക് വേണ്ടി; വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തലുമായി ഫറ ഖാന്‍

ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ബിപാഷ. ‘ഡെയ്ഞ്ചറസ്’ എന്ന വെബ് സീരിസിലാണ് പ്രേക്ഷകർ അവരെ അവസാനമായി കണ്ടത്. വിക്രം ഭട്ട് തിരക്കഥയൊരുക്കി ഭൂഷൺ പട്ടേൽ സംവിധാനം ചെയ്ത സീരിസിലൂടെയാണ് ബിപാഷയും കരൺ സിങ് ഗ്രോവറും ഒടിടിയിൽ അരങ്ങേറ്റം കുറിച്ചത്. സൊനാലി റൗട്ട്, നതാഷ സൂരി, സുയാഷ് റായ്, നിതിൻ അറോറ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സീരിസ് എംഎക്സ് പ്ലെയറിൽ ലഭ്യമാണ്.

Summary

Bollywood actor Bipasha Basu has opened up about facing severe trolling and body shaming after giving birth to her daughter in 2022. In an interview with Elle India, she discussed unrealistic expectations placed on women’s bodies, insensitive paparazzi coverage and social media criticism, while emphasizing her confidence and personal journey.

Madism Digital
madismdigital.com