‘മുഖത്തേക്ക് ക്യാമറ നീട്ടുന്നത് മര്യാദകേട്’; തുറന്നടിച്ച് ബിടിഎസ് താരം ജങ് കൂക്ക്

അതിരുകൾ ലംഘിക്കുന്ന ആരാധകരുടെ പെരുമാറ്റത്തിനെതിരെ പ്രതികരണവുമായി ബിടിഎസ് താരം ജങ് കൂക്ക്.
‘മുഖത്തേക്ക് ക്യാമറ നീട്ടുന്നത് മര്യാദകേട്’; തുറന്നടിച്ച് ബിടിഎസ് താരം ജങ് കൂക്ക്
Published on

എത്ര വല്യ താരങ്ങളായാലും വ്യക്തിപരമായ അതിരുകൾ പരസ്പരം ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്ന് ബിടിഎസ് താരം ജങ് കൂക്ക്. അടുത്തിടെ നടന്ന ലൈവ് സ്ട്രീമിംഗിനിടെയാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ‘ഹോപ്പ്’ എന്ന കൊറിയൻ ചിത്രം കണ്ടിറങ്ങിയ ജങ് കൂക്കിനെ തിയേറ്ററിന് പുറത്തുവെച്ച് ചില ആരാധകർ തിരിച്ചറിയുകയായിരുന്നു.

അവർ വളരെ മാന്യമായി വന്ന് ഫോട്ടോയെടുക്കാമോ എന്ന് ചോദിക്കുകയും സന്തോഷത്തോടെ താരം അതിന് സമ്മതിക്കുകയും ചെയ്തു. എന്നാൽ, തൊട്ടടുത്തുള്ള ബേക്കറിയിലേക്ക് കയറിയപ്പോഴായിരുന്നു അനുവാദം ചോദിക്കാതെ ഒരാൾ പെട്ടെന്ന് മുന്നിൽ വന്ന് മുഖത്തേക്ക് ക്യാമറ തിരിച്ചുപിടിച്ചതെന്ന് ജങ് കൂക്ക് പറഞ്ഞു.

‘മുഖത്തേക്ക് ക്യാമറ നീട്ടുന്നത് മര്യാദകേട്’; തുറന്നടിച്ച് ബിടിഎസ് താരം ജങ് കൂക്ക്
ക്യാമറയ്ക്ക് പിന്നിലെ ബി ടി എസ്; പ്രൊമോഷനുകളിലൂടെ തരംഗം സൃഷ്ടിച്ച ‘നോർമൽ’ മ്യൂസിക് വീഡിയോ പുറത്ത്

"ഒരാൾ പെട്ടെന്ന് മുന്നിൽ വന്നുനിന്ന് നേരെ മുഖത്തേക്ക് ക്യാമറ തിരിച്ചുപിടിക്കുകയായിരുന്നു. അത് വളരെ അനാദരവായി തോന്നി. അനുവാദമില്ലാതെ മുഖത്തേക്ക് ക്യാമറ നീട്ടുന്നത് തീർത്തും മര്യാദകേടാണ്. ഈ സന്ദേശം ആ വ്യക്തിയിലേക്ക് എത്തും എന്ന് കരുതുന്നു,"

താരങ്ങളുടെ വ്യക്തിജീവിതത്തിലും മറ്റും ആരാധകർ അമിതമായി ഇടപെടുന്നതിനെക്കുറിച്ചും ജങ് കൂക്ക് സംസാരിച്ചു. കഴിഞ്ഞ ജൂണിൽ മാഡ്രിഡ് കൺസേർട്ടിന് ശേഷം നടന്ന ലൈവിനിടെ, ഉറങ്ങാൻ വൈകുന്നുവെന്ന് പറഞ്ഞ് നിരവധി ആരാധകർ താരത്തിനെ ഉറങ്ങാൻ നിർബന്ധിച്ചിരുന്നു. ആരാധകരുടെ കരുതൽ മനസ്സിലാകുമെങ്കിലും, എപ്പോൾ ഉറങ്ങണം എന്ന് തീരുമാനിക്കേണ്ടത് താൻ തന്നെയാണെന്നായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം.

‘മുഖത്തേക്ക് ക്യാമറ നീട്ടുന്നത് മര്യാദകേട്’; തുറന്നടിച്ച് ബിടിഎസ് താരം ജങ് കൂക്ക്
'രാപ്പകൽ' അടിമപ്പണി എടുക്കുന്ന കൃഷ്ണൻ

കെ-പോപ്പ് സംഗീത ലോകത്ത് വിപ്ലവം സൃഷ്ടിച്ച ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ജിയോൺ ജങ്-കൂക്ക് എന്ന ജങ് കൂക്ക്. ബിടിഎസിലെ ഏറ്റവും ധനികരായ രണ്ടുപേരിൽ ഒരാളും ജങ് കൂക്ക് തന്നെ. ബിടിഎസിന്റെ സൂപ്പർഹിറ്റ് സോളോ ഗാനങ്ങളായ ‘ബിഗിൻ’, ‘യൂഫോറിയ’, ‘മൈ ടൈം’ എന്നിവ ജങ് കൂക്ക് പാടിയിട്ടുള്ളതാണ്. ഈ മൂന്ന് ഗാനങ്ങളും ദക്ഷിണ കൊറിയയിലെ പ്രമുഖ സംഗീത ചാർട്ടായ 'ഗാവോൺ ഡിജിറ്റൽ ചാർട്ടിൽ' ഇടംപിടിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനുപുറമെ, ബിടിഎസിനെ പ്രമേയമാക്കി തയ്യാറാക്കിയ ‘7ഫേറ്റ്സ്: ചാക്കോ’ എന്ന വെബ്‌ടൂണിനായി ‘സ്റ്റേ എലൈവ്’ എന്ന സൂപ്പർഹിറ്റ് സൗണ്ട് ട്രാക്കും താരം ആലപിച്ചിട്ടുണ്ട്.

നീണ്ട ഇടവേളയ്ക്ക് ശേഷം ആഗസ്റ്റ് ഒന്നു മുതൽ ബിടിഎസിന്റെ 'അരിരംഗ് വേൾഡ് ടൂർ' പുനരാരംഭിക്കുകയാണ്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ രണ്ട് കോൺസെർട്ടുകൾക്ക് പുറമെ ഫോക്സ്ബറോ, ബാൾട്ടിമോർ, ടൊറന്റോ, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും ബിടിഎസ് എത്തുന്നുണ്ട്.

Summary

BTS member Jung Kook has spoken out against fans who cross personal boundaries, calling it disrespectful to point a camera at someone's face without permission. During a recent livestream, he urged fans to respect artists' privacy while appreciating those who interact politely

Madism Digital
madismdigital.com