

ഹൊമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദി ഒഡീസി’ എന്ന ചിത്രത്തിന് ശേഷം കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും സിനിമാ സംവിധാനത്തിൽ നിന്ന് ഇടവേളയെടുക്കാൻ ഒരുങ്ങി പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ. ചിത്രത്തിന്റെ കഠിനമായ ചിത്രീകരണം തന്റെയും അണിയറപ്രവർത്തകരുടെയും ശാരീരികവും മാനസികവുമായി തളർത്തിയെന്ന് നോളൻ വ്യക്തമാക്കി. ചിത്രീകരണ അനുഭവങ്ങളെക്കുറിച്ച് 'ടുഡേ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നോളൻ മനസ്സുതുറന്നത്
ഈ സിനിമയിലൂടെ എന്റെയും അണിയറപ്രവർത്തകരുടെയും സ്റ്റാമിനയുടെ അവസാന അതിര് വരെ ഞങ്ങളെത്തി. 'ദി ഒഡീസി' പോലെ ഇത്രയും വലിയൊരു പ്രമേയം ചെയ്യുമ്പോൾ അത് പ്രയാസകരമായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. കഠിനാധ്വാനം ആവശ്യപ്പെടുന്ന പ്രോജക്റ്റാണിത്
ചിത്രം മുഴുവനായും ലാർജ് ഫോർമാറ്റ് ക്യാമറകളിൽ ചിത്രീകരിച്ചു എന്നതാണ് ചിത്രീകരണത്തെ ഏറ്റവും പ്രയാകരമാക്കിയത്. ഒരു ഫീച്ചർ സിനിമ പൂർണ്ണമായും ഈ സാങ്കേതികവിദ്യയിൽ ചിത്രീകരിക്കുന്നത് സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത്തരം സാങ്കേതിക വെല്ലുവിളികൾ ഏറ്റെടുത്തത് ചിത്രത്തിന്റെ നിർമ്മാണത്തെ കൂടുതൽ കഠിനമാക്കി. വലിയ ബജറ്റ് ചിത്രങ്ങൾ ചെയ്യുമ്പോൾ റിസ്ക് എടുക്കാൻ ബിഗ് ബജറ്റ് സ്റ്റുഡിയോകൾ മടിക്കുന്നതിനെക്കുറിച്ച് നോളൻ പറഞ്ഞു
സിനിമയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും, വിജയിക്കണമെങ്കിൽ റിസ്ക് എടുത്തേ മതിയാകൂ. സിനിമയിൽ ഏറ്റവും സുരക്ഷിതമായ വഴികൾ തിരഞ്ഞെടുക്കുന്നതാണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ റിസ്ക്. പ്രേക്ഷകർ എപ്പോഴും തിയേറ്ററുകളിൽ പുതിയ അനുഭവങ്ങളാണ് തിരയുന്നത്.
ട്രോജൻ യുദ്ധത്തിലെ വിജയത്തിന് ശേഷം ഒഡീസിയസ് എന്ന യോദ്ധാവ് നടത്തുന്ന തിരിച്ചുവരവിന്റെ കഥ പറയുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മാറ്റ് ഡാമൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ടോം ഹോളണ്ട്, സെൻഡയ, ആനി ഹാത്ത്‌വേ, ലൂപിറ്റ ന്യോംഗോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. വൻ പ്രേക്ഷകശ്രദ്ധ നേടി 'ചിത്രം' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്
Christopher Nolan has revealed that he plans to take a break from directing after completing The Odyssey, citing the immense physical and mental demands of the film. He described the project as one of the most challenging of his career and emphasized that taking creative risks is essential to filmmaking