‘ക്രൈം 302’ ഒക്ടോബർ 23-ന് തിയറ്ററുകളിലേക്ക്; ദുരൂഹതകളും പ്രതികാരവും കോർത്തിണക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം, ഓരോ രഹസ്യത്തിനും പിന്നിൽ പ്രതികാരം. സജീർ സൈനുദ്ദീൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ് ഉൾപ്പെടെ നിരവധി താരങ്ങൾ
‘ക്രൈം 302’ ഒക്ടോബർ 23-ന് തിയറ്ററുകളിലേക്ക്; ദുരൂഹതകളും പ്രതികാരവും കോർത്തിണക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ
Published on: 

ദുരൂഹമായ അപകടങ്ങളും അവയ്ക്കു പിന്നിലെ രഹസ്യങ്ങളും പ്രതികാരത്തിന്റെ കഥകളും പ്രമേയമാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ ഒക്ടോബർ 23-ന് തിയറ്ററുകളിലെത്തും. നിഷാ ആൻഡ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാലും റാഫിയ സജീറും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി സംവിധാനം നിർവഹിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീനാണ്. ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം അന്വേഷണത്തിന്റെയും കുറ്റകൃത്യങ്ങളുടെയും പ്രതികാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

സിദ്ദിഖ്, സാജു നവോദയ, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന അന്വേഷണവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പ്രമേയമാകുന്ന സിനിമയിൽ ഓരോ കഥാപാത്രത്തിനും കഥയുടെ മുന്നോട്ടുപോക്കിൽ എന്ത് പങ്കാണുള്ളതെന്ന ആകാംക്ഷയും നിലനിൽക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ രചനയും സംവിധാനവും

കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും നിരീക്ഷണങ്ങളും സിനിമയുടെ ആഖ്യാനത്തിന് എത്രത്തോളം കരുത്തുപകരുമെന്നത് ചിത്രം പുറത്തിറങ്ങുമ്പോൾ അറിയാനാകും. അപകടങ്ങൾക്കു പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനൊപ്പം പ്രതികാരത്തിന്റെ സ്വഭാവവും അതിന്റെ പ്രത്യാഘാതങ്ങളും കഥയിൽ നിർണായകമാകുമെന്നാണ് ചിത്രത്തിന്റെ പ്രമേയസൂചന. ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലനാണ് എഡിറ്റിംഗ്. മിഥുൻ എസ്. അജയ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു എന്നിവർ കോ-ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. പ്രിൻസ് അതി, ഗൗതം എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരാണ്. വൈശാഖ്, ശ്രീഹരി, നന്ദ എന്നിവർ സഹസംവിധാന വിഭാഗത്തിലുമുണ്ട്.

‘ക്രൈം 302’ ഒക്ടോബർ 23-ന് തിയറ്ററുകളിലേക്ക്; ദുരൂഹതകളും പ്രതികാരവും കോർത്തിണക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ
ബോറടി മാറ്റാൻ കമ്പനി തുടങ്ങി; കോഡിങ്ങും റോബോട്ടിക്സും വഴങ്ങും, ‘ജയിലർ 2’ താരം റിത്വിക് ജോതി രാജിന് പ്രായം വെറും 13
സംഗീതവും സാങ്കേതിക വിഭാഗവും

റോയ് അതിമൂടനും വിശ്വ മ്യൂസിക്കും ചേർന്നാണ് ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്. സജീർ സൈനുദ്ദീനും റിയാസ് വട്ടിയൂർക്കാവുമാണ് ഗാനരചയിതാക്കൾ. ആയിഷ സജീർ, റോയ് അതിമൂടൻ, വിശ്വ മ്യൂസിക് എന്നിവർ ഗാനങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഗാനങ്ങളുടെ സംഗീതസംവിധാനവും മിക്സിംഗും വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്) നിർവഹിക്കുന്നു. പശ്ചാത്തലസംഗീതം ഒരുക്കുന്നത് സുരേഷ് കാർത്തിക്കാണ്.

‘ക്രൈം 302’ ഒക്ടോബർ 23-ന് തിയറ്ററുകളിലേക്ക്; ദുരൂഹതകളും പ്രതികാരവും കോർത്തിണക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ
രൺവീർ സിംഗ് 'ദുരന്ധര്‍' സിനിമയെ പ്രൊമോട്ട് ചെയ്യാതിരുന്നത് എന്തുകൊണ്ട്?; വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ മാർക്കറ്റിംഗ് ഹെഡ്
ശങ്കർ ദാസ് വി.സി. ഓഡിയോഗ്രഫിയും ഷൈൻ ബി. ജോൺ ശബ്ദരൂപകൽപ്പനയും നിർവഹിക്കുന്നു. സുനിൽ തിരുവല്ലമാണ് പ്രൊഡക്ഷൻ കൺട്രോളർ. മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം എന്നിവർ വസ്ത്രാലങ്കാരവും രാജേഷ് ചിതറ മേക്കപ്പും കൈകാര്യം ചെയ്യുന്നു. സഞ്ജു, മഹേഷ് എന്നിവരാണ് കലാസംവിധാന വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
നമോ പിക്ചേഴ്സാണ് ചിത്രം വിതരണം ചെയ്യുന്നത്. എ.എസ്. ദിനേശ് പി.ആർ.ഒ. ആയി പ്രവർത്തിക്കുന്നു.
Summary

Crime 302, an investigative thriller directed by police officer Sajeer Sainudeen, is set to release in theatres on October 23. Produced by Shaji Punalal and Rafiya Sajeer under Nisha & Sara Productions, the film features Siddique, Saju Navodaya and others, exploring mysteries surrounding accidents, crimes and revenge.

Madism Digital
madismdigital.com