ദിശാ സാലിയന്റെ മരണം; സിബിഐ എഫ്ഐആർ രജിസ്റ്റർ, ചെയ്തു ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും അന്വേഷണ പരിധിയിൽ

സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് സുശാന്തിന്റെ സഹോദരി ശ്വേതാ സിങ് കീർത്തിയും രംഗത്തെത്തിയിട്ടുണ്ട്
ദിശാ സാലിയന്റെ മരണം; സിബിഐ എഫ്ഐആർ രജിസ്റ്റർ, ചെയ്തു ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും അന്വേഷണ പരിധിയിൽ
Published on

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് രജ്പുതിന്റെ മാനേജർ ദിശാ സാലിയന്റെ മരണത്തിൽ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകൻ ആദിത്യ താക്കറെ, നടി റിയ ചക്രവർത്തി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ സിബിഐയുടെ എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.

ദിശയുടെ പിതാവ് സതീഷ് സാലിയൻ വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലുള്ള സിബിഐ ഓഫീസിലെത്തി മൊഴി നൽകിയതിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിനായി എഫ്ഐആർ ഫയൽ ചെയ്തത്.

ആദിത്യ താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും പുറമെ ബോളിവുഡ് താരങ്ങളായ സൂരജ് പാഞ്ചോളി, ഡിനോ മോറിയ, റിയ ചക്രവർത്തിയുടെ സഹോദരൻ ഷോയിക് ചക്രവർത്തി എന്നിവരെ കേസിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്തേക്കും.

2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാഡിലുള്ള ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് താഴെ വീണ് ഇരുപത്തിനാലുകാരിയായ ദിശ മരിച്ചത്. ആദ്യം ഇത് ഒരു അപകടമരണമോ ആത്മഹത്യയോ ആണെന്ന് കാണിച്ച് മുംബൈ പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, തന്റെ മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും, ഉന്നതർ ഇടപെട്ട് ഇത് ആത്മഹത്യയാക്കി മാറ്റാൻ ഗൂഢാലോചന നടത്തിയെന്നും കാണിച്ച് ദിശയുടെ പിതാവ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുൻപ് നടന്ന അന്വേഷണം തൃപ്തികരമല്ലെന്നും റിപ്പോർട്ടുകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സെപ്റ്റംബർ രണ്ടിന് ബോംബെ ഹൈക്കോടതി കർശനമായ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ദിശാ സാലിയന്റെ മരണം; സിബിഐ എഫ്ഐആർ രജിസ്റ്റർ, ചെയ്തു ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും അന്വേഷണ പരിധിയിൽ
“കായികരം​ഗത്ത് സ്ത്രീകൾ നേടിയതെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് നന്ദി”; ‘നോവിഗ്’ വിവാദ പരസ്യത്തിൽ സിഡ്നി സ്വീനിക്ക് രൂക്ഷ വിമർശനം

മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളും ​ഗൂഢാലോടനയിൽ പങ്കുള്ളവരുടെ പേരുകളും സതീഷ് സാലിയൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ആദിത്യ താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും പുറമെ ബോളിവുഡ് താരങ്ങളായ സൂരജ് പാഞ്ചോളി, ഡിനോ മോറിയ, റിയ ചക്രവർത്തിയുടെ സഹോദരൻ ഷോയിക് ചക്രവർത്തി എന്നിവരെ കേസിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്തേക്കും.

ഇവരെ കൂടാതെ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ്, സച്ചിൻ വാസെ, ഡിസിപി വിശാൽ താക്കൂർ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണം നേരിടേണ്ടി വരും. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, കലീനയിലെ ഫൊറൻസിക് ഉദ്യോഗസ്ഥർ, ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാർ എന്നിവരും സിബിഐയുടെ അന്വേഷണ പരിധിയിലുണ്ട്.

ദിശയുടെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് നടൻ സുശാന്ത് സിങ് രജ്പുത്തിനെയും തന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിനാൽ തന്നെ സിബിഐയുടെ ഈ പുതിയ നീക്കം വലിയ രാഷ്ട്രീയ-സിനിമാ വിവാദങ്ങൾക്ക് വഴിതെളിച്ചേക്കാം. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് സുശാന്തിന്റെ സഹോദരി ശ്വേതാ സിങ് കീർത്തിയും രംഗത്തെത്തിയിട്ടുണ്ട്. ഈ അന്വേഷണം സുശാന്തിന്റെ ആരാധകർക്കും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അവർ വ്യക്തമാക്കി. സത്യം അധികകാലം മൂടിവെക്കാനാവില്ലെന്നും തങ്ങൾക്ക് വൈകാതെ തന്നെ നീതി ലഭിക്കുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ദിശാ സാലിയന്റെ കുടുംബം ഇപ്പോൾ.

Summary

Following orders from the Bombay High Court, the CBI has registered an FIR in the Disha Salian death case. The investigation will examine allegations of foul play and evidence tampering, with prominent figures including Uddhav Thackeray, Aaditya Thackeray, Rhea Chakraborty, and several former police officials named in the probe.

Madism Digital
madismdigital.com