പ്രതിരോധത്തിൽ നിന്ന് നഷ്ടങ്ങളുടെ കഥയിലേക്ക്; ജോർജുകുട്ടിയുടെ പുതിയ മുഖമാണ് ദൃശ്യം-3ലെന്ന് ജീത്തു ജോസഫ്

ദൃശ്യം 3യിൽ ജോർജുകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെയും മാനസിക സംഘർഷങ്ങളെയും കുറിച്ചായിരിക്കും; ജീത്തു ജോസഫ്
പ്രതിരോധത്തിൽ നിന്ന് നഷ്ടങ്ങളുടെ കഥയിലേക്ക്; ജോർജുകുട്ടിയുടെ പുതിയ മുഖമാണ് ദൃശ്യം-3ലെന്ന് ജീത്തു ജോസഫ്
Published on

ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ച് സംവിധായകൻ ജീത്തു ജോസഫ്. ആദ്യ രണ്ട് ഭാഗങ്ങളേക്കാൾ വളരെ വ്യത്യസ്‌തമായ രീതിയിൽ, ജോർജുകുട്ടിയെന്ന വ്യക്തിക്ക് തന്റെ ജീവിതത്തിൽ നഷ്‌ടമായ കാര്യങ്ങളെ കുറിച്ചായിരിക്കും സിനിമ സംസാരിക്കുന്നതെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ജീത്തു ജോസഫിന്റെ വാക്കുകൾ:

എന്നെ സംബന്ധിച്ച് ദൃശ്യം ആദ്യഭാഗത്തിലെ ജോർജുകുട്ടിയാണ് കുറച്ചുകൂടി ബുദ്ധിമാൻ. കാരണം, അദ്ദേഹത്തെ സംബന്ധിച്ച് പ്രയാസപ്പെട്ട് ഒളിച്ചുവെച്ചൊരു വിഷയത്തിൽ എന്തെങ്കിലും കാരണത്താൽ പോലീസ് എത്തിയാൽ രക്ഷപ്പെടുന്നതിനായി ശക്തമായ തെളിവുകൾ ഒരുക്കിവെക്കലായിരുന്നു ആദ്യ ഭാഗത്തിൽ തന്നെ ചെയ്തത്. ദൃശ്യം രണ്ടിൽ നമ്മൾ കണ്ടത് ജോർജുകുട്ടിയുടെ പ്രതിരോധമാണ്. കാരണം ആ ചിത്രത്തിലും വളരെ സുരക്ഷിതമായൊരു ഘട്ടത്തിലേക്ക്, എന്നെങ്കിലുമൊരിക്കൽ വീണ്ടും ഇതെല്ലം തിരിച്ചും സംഭവിച്ചേക്കാമെന്ന ശക്തമായ തോന്നലിൽ തന്നെ കരുക്കൾ നീക്കിവെച്ചു. മൂന്നാം ഭാഗത്തിലേക്ക് വരുമ്പോൾ, ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്. ഇത്രയും കാലം, ഇത്രയേറെ കാര്യങ്ങൾ ചെയ്ത ഒരു വ്യക്തി എന്ന നിലയ്ക്ക് ജോർജുകുട്ടിക്ക് ജീവിതത്തിൽ നഷ്ടമായതെന്തൊക്കെയെന്നാണ് പറയുന്നത്.

പ്രതിരോധത്തിൽ നിന്ന് നഷ്ടങ്ങളുടെ കഥയിലേക്ക്; ജോർജുകുട്ടിയുടെ പുതിയ മുഖമാണ് ദൃശ്യം-3ലെന്ന് ജീത്തു ജോസഫ്
കുറ്റബോധം ഒരു നരകമാണ്, ജോര്‍ജുകുട്ടി ഒരുപാട് മാറി: മോഹൻലാൽ

മലയാള സിനിമയിലെ ത്രില്ലർ-ഇൻവെസ്റ്റിഗേഷൻ ഴോണറിൽ വഴിത്തിരിവ് സൃഷ്ടിച്ച സിനിമയാണ് മോഹൻലാൽ നായകനായ ദൃശ്യം. ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദൃശ്യം' മൂന്നാം ഭാഗത്തിനായി ആഗോളതലത്തിൽ തന്നെ വലിയ കാത്തിരിപ്പാണ്. മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ, കലാഭവൻ ഷാജോൺ, മുരളി ഗോപി, കെബി ഗണേഷ്‌കുമാർ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പ്രതിരോധത്തിൽ നിന്ന് നഷ്ടങ്ങളുടെ കഥയിലേക്ക്; ജോർജുകുട്ടിയുടെ പുതിയ മുഖമാണ് ദൃശ്യം-3ലെന്ന് ജീത്തു ജോസഫ്
‘ജോർജുകുട്ടി ക്രിമിനൽ അല്ല’; ‘ദൃശ്യം മോഡൽ’ ചർച്ചകൾക്ക് മറുപടിയുമായി മോഹൻലാൽ

English Summary: Director Jeethu Joseph revealed that Drishyam 3 will explore a completely different emotional layer of Georgekutty’s life. Unlike the first two parts that focused on survival and defense, the third installment will highlight the personal losses and emotional consequences faced by Georgekutty after everything he has done to protect his family.

Madism Digital
madismdigital.com