ദൃശ്യം 3 ഒടിടിയിലേക്ക്, സ്ട്രീമിങ് 18 മുതല്‍

ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറ്റം തുടരുന്നതിനിടെയാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്
ദൃശ്യം 3  ഒടിടിയിലേക്ക്,  സ്ട്രീമിങ് 18 മുതല്‍
Published on

തീയറ്റില്‍ ഓളം തീര്‍ത്ത ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 3' ഒടിടിയിലേക്ക്. ജൂണ്‍ 18 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറ്റം തുടരുന്നതിനിടെയാണ് ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.

ദൃശ്യം 3  ഒടിടിയിലേക്ക്,  സ്ട്രീമിങ് 18 മുതല്‍
ഒടുവില്‍ കാലാ ഹിരന്‍; നാല് പതിറ്റാണ്ടായി സല്‍മാന്‍ ഖാനെ പിന്തുടരുന്ന 'കൃഷ്ണമൃഗ വേട്ട'

18 ദിവസം കൊണ്ടാണ് 'എമ്പുരാന്റെ' ലൈഫ് ടൈം കേരള ഗ്രോസ് പിന്നിട്ട ദൃശ്യം 3 കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാണ്. ഏഴ് ദിവസം കൊണ്ടാണ് 'ദൃശ്യം 3' 200 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. തിയറ്ററില്‍ ലഭിച്ച സ്വീകാര്യത ഒടിടിയിലും നേടിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ജോര്‍ജ് കുട്ടിയെ അവതരിപ്പിക്കുന്ന സിനിമയില്‍ മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, വീണ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എഡിറ്റര്‍: വിനായക് വി.എസ്, സംഗീതം: അനില്‍ ജോണ്‍സണ്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റ ജീത്തു, സൗണ്ട് ഡിസൈന്‍: സിനോയ് ജോസഫ്, വിഎഫ്എക്‌സ്: ടോണി മാഗ്മിത്ത്, മേക്കപ്പ്: ജയന്‍ പൂങ്കുളം, ഡി.ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്.

Summary

Drishyam 3, the blockbuster thriller directed by Jeethu Joseph and starring Mohanlal, is set to make its OTT debut on Prime Video. The film will begin streaming from June 18, following a highly successful theatrical run. Having shattered several box-office records and continued its strong performance in cinemas, the much-awaited third installment of the Drishyam franchise is now ready to reach a wider audience through digital streaming. Prime Video officially announced that the film will be available in Malayalam, along with dubbed versions in Telugu, Tamil, and Kannada.

Madism Digital
madismdigital.com