

തെന്നിന്ത്യൻ താരം നിമിഷ സജയനെ നായികയാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം എന്ന വിലൈ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ. തമിഴ് നടൻ കരുണാസാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സംവിധാനം ചെയ്യുന്നത് സജീവ് പാഴൂർ ആണ്. ചിത്രത്തിന്റെ രചന നിർവഹക്കുന്നതും സജീവ് പാഴൂർ തന്നെയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സംവിധായകനാണ് സജീവ് പാഴൂർ.
സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ കൂട്ടിച്ചേർത്ത് ഒരുക്കിയിരിക്കുന്ന ഫാമിലി ഡ്രാമയാണ് എന്ന വിലൈ. അടുത്തിടെ, പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ചിത്രത്തെ തേടിയെത്തിയിരുന്നു. പ്രേക്ഷകരെ വൈകാരികമായി സ്വാധീനിക്കുന്നതിനൊപ്പം ആളുകളെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ എന്നാണ് ലഭിയ്ക്കുന്ന സൂചന. കാമ്പുള്ള കഥ പറയുന്നതിനൊപ്പം പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം കൂടി സമ്മാനിയ്ക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. രാമേശ്വരം പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എന്നാൽ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ ഒരു തമിഴ് സിനിമയ്ക്കായി ഒരുമിയ്ക്കുന്നുവെന്നും ചിത്രത്തിന്റെ പ്രത്യേകതയാണ്.
ആൽബി ആന്റണി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.
The makers have unveiled the first-look poster of 'Enna Vilai', an upcoming pan-Indian Tamil film directed by Sajeev Pazhoor, starring South Indian actress Nimisha Sajayan in the lead role. Tamil actor Karunas plays the male lead.
The film is produced by Malayali producers Jitesh V and Anugopal Venugopalan under the Kalamaya Films banner. Sajeev Pazhoor has also written the screenplay. He is a National Award and Kerala State Film Awards winner for Best Screenplay for Thondimuthalum Driksakshiyum