മജീഷ്യനായി ഫഹദ് ഫാസില്‍, രാജമൗലിയുടെ സംവിധാനം; 'ഡോൺട്ട് ട്രബിൾ ദ ട്രബിൾ' ടീസർ പുറത്ത്

കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്
മജീഷ്യനായി ഫഹദ് ഫാസില്‍, രാജമൗലിയുടെ സംവിധാനം; 'ഡോൺട്ട് ട്രബിൾ ദ ട്രബിൾ' ടീസർ പുറത്ത്
Published on

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഇന്ത്യയൊട്ടാകെ ആരാധകരെ കൂട്ടിയ നടനാണ് ഫഹദ് ഫാസിൽ. ട്രാൻസ്, പുഷ്പ തുടങ്ങിയ ചിത്രങ്ങൾ തന്നെ ഉദാഹരണം. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ ഒന്നാകെ ത്രസപ്പിക്കുന്ന ഒരു ബി​ഗ്ബജറ്റ് മൂവിയുടെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഫഹദ് ഫാസിലും, ആർക്കാ മീഡിയ വർക്ക്സും, സംവിധായകൻ എസ് എസ് രാജമൗലിയും കൈകോർക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രം. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ റിലീസ് ചെയ്തിട്ടുണ്ട്.

പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന്റെ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്ന് ഷോവിങ് ബിസിനസ് ബാനറിലും ആർക്കാ മീഡിയ വർക്ക്സിന്റെയും സഹകരണത്തോടെയുമാണ് ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ നിർമ്മിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിച്ച വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നാണ് ടീസർ നൽകുന്ന സൂചന.

മജീഷ്യനായി ഫഹദ് ഫാസില്‍, രാജമൗലിയുടെ സംവിധാനം; 'ഡോൺട്ട് ട്രബിൾ ദ ട്രബിൾ' ടീസർ പുറത്ത്
സൗദിയും ഉത്തരകൊറിയയും ചെയ്ത കൊലപാതകങ്ങൾ, ഹാറ്റിസ് സെന്‍ഗിസിന്റെ പോരാട്ടങ്ങള്‍; പേട്രിയറ്റ് സിനിമയിലെ ആഗോള റഫറൻസുകൾ

ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ടീസർ പുറത്തിറക്കിയത്. ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഇരുവരും തമ്മിലുള്ള ഹൃദ്യവും രസകരവുമായ നിമിഷങ്ങൾക്കൊടുവിൽ, പെൺകുട്ടിയെ അപ്രത്യക്ഷയാക്കുന്നു ഒരു വലിയ മാജിക് കാണിക്കാമെന്ന് ഫഹദ് പറയുന്നു. എന്നാൽ ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടാകുന്നു. തുടർന്ന് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യമാണ് ടീസർ പ്രേക്ഷകർക്കുമുന്നിൽ ഉയർത്തുന്നത്.

വ്യത്യസ്തമായ കഥാപശ്ചാത്തലവും കൗതുകമാർന്ന അവതരണശൈലിയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചേർന്ന ടീസർ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ പതിവിൽ നിന്ന് വേറിട്ട, നർമ്മം നിറഞ്ഞ കഥാപാത്രാവതരണവും ബാലതാരത്തിന്റെ ശ്രദ്ധേയ പ്രകടനവും ടീസറിന്റെ പ്രധാന ആകർഷണങ്ങളാണ്. കാല ഭൈരവയുടെ പശ്ചാത്തല സംഗീതവും ഛാഹ​ഗ്രാഹണ മികവും ടീസറിൽ‌ എടുത്ത് കാണാം. ഫാന്റസിയും എന്റർടെയിൻമെന്റും സമന്വയിപ്പിക്കുന്ന 'ഡോൺട്ട് ട്രബിൾ ദ ട്രബിൾ' 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Summary

Fahadh Faasil is one of India's most versatile actors, known for portraying a wide range of memorable characters. Films like Trance and Pushpa are prime examples of his remarkable screen presence. Now, a new big-budget fantasy entertainer is creating a buzz across social media. Titled 'Don't Trouble the Trouble', the film brings together Fahadh Faasil, Arka Media Works, and acclaimed filmmaker S. S. Rajamouli. The teaser for the much-awaited film has already been released, generating significant excitement among movie lovers.

Madism Digital
madismdigital.com