വില്ലനിസം ഇനി ബോളിവുഡിൽ? സൽമാൻ ഖാൻ ചിത്രത്തിൽ വില്ലനാകാൻ ഫഹദ് ഫാസിൽ

ബോളിവുഡ് ഭരിക്കാൻ ഫഫ; സൽമാൻ ഖാന്റെ വരാനിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ
വില്ലനിസം ഇനി ബോളിവുഡിൽ? സൽമാൻ ഖാൻ ചിത്രത്തിൽ വില്ലനാകാൻ ഫഹദ് ഫാസിൽ
Published on

മലയാള സിനിമയിൽനിന്നുള്ള താരങ്ങളുടെ ബോളിവുഡ് പ്രവേശനം വീണ്ടും ശ്രദ്ധയിലേക്ക്. നടൻ ഫഹദ് ഫാസിലിന്റെ പേരാണ് ഇപ്പോൾ ചർച്ചയിലേക്കു കടന്നുവരുന്നത്. ഇതിനുമുമ്പ് പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, റോഷൻ മാത്യു, നിവിൻ പോളി എന്നിവർ ബോളിവുഡ് സിനിമകളിൽ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ച സാഹചര്യത്തിൽ, ഫഹദ് ഫാസിലും ആ നിരയിൽ എത്തുമോയെന്നതാണ് സിനിമാ ലോകത്ത് ഉയരുന്ന ചോദ്യം. ഒരു വലിയ ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ടാണ് ഈ ചർച്ച ശ്രദ്ധ നേടുന്നത്.

സൽമാൻ ഖാനെ നായകനാക്കി, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'SVC63' എന്ന ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തിനായി ഫഹദ് ഫാസിലിനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ ഫഹദ് ബോളിവുഡിൽ കടക്കുമോയെന്ന കാര്യത്തിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വില്ലനിസം ഇനി ബോളിവുഡിൽ? സൽമാൻ ഖാൻ ചിത്രത്തിൽ വില്ലനാകാൻ ഫഹദ് ഫാസിൽ
‘കുമ്പളങ്ങി നെറ്റ്സ്’ പലർക്കും സമാധാനവും ചേർത്തുപിടിക്കലുമാണ്; ഷെയ്ൻ നിഗം

ഈ വേഷത്തിനായി അക്ഷയ് ഖന്നയുടെ പേരും പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, ഇത്തരമൊരു വലിയ പ്രോജക്ടുമായി ഫഹദ് ഫാസിലിന്റെ പേര് ബന്ധിപ്പിക്കപ്പെടുന്നത് സിനിമാ വൃത്തങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രം ശക്തമായ സ്ക്രീൻ സാന്നിധ്യം ആവശ്യപ്പെടുന്നതാണെന്നാണ് ലഭിക്കുന്ന വിവരം.

സൽമാൻ ഖാന്റെ പ്രകടനത്തിന് തുല്യമായി നിൽക്കാൻ കഴിയുന്ന നടനെയാണ് നിർമാണസംഘം തേടുന്നത്. ഫഹദ് ഫാസിലും അക്ഷയ് ഖന്നയും വ്യത്യസ്തമായ അഭിനയശൈലികൾക്കുടമകളായതിനാൽ, അന്തിമ തീരുമാനത്തിൽ എത്താൻ കൂടുതൽ ആലോചന തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് ഈ വേഷത്തിനായി അരവിന്ദ് സ്വാമിയെയും പരിഗണിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

വില്ലനിസം ഇനി ബോളിവുഡിൽ? സൽമാൻ ഖാൻ ചിത്രത്തിൽ വില്ലനാകാൻ ഫഹദ് ഫാസിൽ
ബന്ധങ്ങളുടെ നൂലിഴകൾ ‘ചക്ക’യിലൂടെ പറഞ്ഞ കഥ; ‘മൊളഞ്ഞി’യുടെ പിന്നാമ്പുറങ്ങൾ, അഭിമുഖം മഹേഷ് എസ് മധു

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ മണാലിയിൽ ആരംഭിച്ച് തുടർന്ന് ഹൈദരാബാദിൽ തുടരാനാണ് പദ്ധതി. തെലങ്കാനയിൽ നടക്കുന്ന ഷെഡ്യൂളിലാണ് വില്ലൻ കഥാപാത്രവുമായി ബന്ധപ്പെട്ട പ്രധാന രംഗങ്ങൾ ചിത്രീകരിക്കുക. ഈ ഘട്ടത്തിൽ കാസ്റ്റിംഗിനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. SVC63 2027ലെ ഈദ് റിലീസ് ലക്ഷ്യമിട്ടാണ് ഒരുങ്ങുന്നത്. വലിയ ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഈ സിനിമയിൽ നയൻതാര നായികയായി എത്തും. സൽമാൻ ഖാനും നയൻതാരയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, മാമന്നൻ, പുഷ്പ, വേലൈക്കാരൻ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ഫഹദ് ഫാസിലിന്റെ ബോളിവുഡ് പ്രവേശം കുറച്ചുകാലമായി പറഞ്ഞുകേൾക്കുന്നുണ്ട്. സൽമാൻ ചിത്രത്തിലൂടെ ഇത് സംഭവിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

English Summary: Fahadh Faasil is reportedly being considered for a villain role in Salman Khan’s upcoming film SVC63, directed by Vamshi Paidipally, sparking buzz about his Bollywood debut

Madism Digital
madismdigital.com