

ഫുട്ബോൾ ലോകം വീണ്ടും ലിയോണൽ മെസിയെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ലോകകപ്പ് ഫൈനലിന്റെ ആവേശം ലോകമെമ്പാടും നിറയുമ്പോൾ, മെസിയെ പ്രമേയമാക്കിയ ഒരു അന്താരാഷ്ട്ര സിനിമയും ലോകപ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. എന്നാൽ ഇത് മെസിയുടെ കഥ മാത്രമല്ല; കേരളത്തിൽ നിന്നൊരു യുവ നടൻ ലോക സിനിമയിലേക്ക് ചുവടുവെക്കുന്ന അഭിമാന നിമിഷത്തിന്റെ കഥ കൂടിയാണ്. ഈജിപ്തിലെ പ്രമുഖ സംവിധായകൻ അലി എൽ അറബി ഒരുക്കുന്ന അന്താരാഷ്ട്ര ചിത്രം '52 ബ്ലൂ' യിൽ നായക കഥാപാത്രമായ ആഷിഷായി എത്തുന്നത് മലയാളി യുവതാരം യാദവ് ശശിധറാണ്.
ലോകകപ്പ് ആവേശത്തിനിടയിൽ മെസിയെ ആസ്പദമാക്കിയ ഈ ചിത്രത്തിലൂടെ യാദവ് ആഗോള സിനിമാരംഗത്ത് ശ്രദ്ധ നേടുകയാണ്. കേരളത്തിലെ ഒരു ചെറിയ ദ്വീപിൽ ജീവിക്കുന്ന സാധാരണക്കാരനായ യുവാവാണ് ആഷിഷ്. ലോകഫുട്ബോളിന്റെ ഇതിഹാസമായ ലിയോണൽ മെസിയെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന ഒറ്റ സ്വപ്നമാണ് അവന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ആ സ്വപ്നത്തിന്റെ പിന്നാലെ അവൻ 2022 ഫിഫ ലോകകപ്പിന്റെ വേദിയായ ഖത്തറിലെത്തുന്നു. ഒരു ഫുട്ബോൾ ആരാധകന്റെ യാത്ര മാത്രമല്ല '52 ബ്ലൂ' പറയുന്നത്.
തീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന സ്വപ്നങ്ങളുടെയും ഹൃദയസ്പർശിയായ കഥ കൂടിയാണ്. ചിത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്ന്, ലിയോണൽ മെസി തന്നെ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽ കാണുകയും സിനിമയുടെ ഔദ്യോഗിക പോസ്റ്ററിൽ ഒപ്പുവെക്കുകയും ചെയ്തതാണ്. മെസിയെ നേരിൽ കാണാൻ സ്വപ്നം കാണുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്, യഥാർഥ ജീവിതത്തിലും മെസിയുടെ ഈ പിന്തുണ അപൂർവമായ ആഗോള ശ്രദ്ധ നേടിക്കൊടുത്തു.
അതുകൊണ്ടുതന്നെ '52 ബ്ലൂ' ഒരു സിനിമ മാത്രമല്ല, സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന യാത്രയുടെ പ്രതീകമായും മാറുകയാണ്. യാദവ് ശശിധറിന് ഇത് ഒരു സിനിമ മാത്രമല്ല, വർഷങ്ങളായുള്ള അഭിനയയാത്രയിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും അഭിനയരംഗത്ത് സാന്നിധ്യം അറിയിച്ച യാദവ്, ഇപ്പോൾ ഒരു വിദേശ സംവിധായകൻ ഒരുക്കിയ അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിന്റെ മുഴുവൻ കഥയെ മുഴവൻ നയിക്കുന്ന നായകനായി ലോക സിനിമയുടെ വേദിയിലെത്തുകയാണ്.
ചിത്രത്തിൽ ദേശീയ പുരസ്കാര ജേതാവായ ആദിൽ ഹുസൈൻ യാദവിൻറെ പിതാവായും നേഹ ധൂപിയ മാതാവായും അഭിനയിക്കുന്നു. അന്താരാഷ്ട്ര സിനിമയിലേക്കുള്ള നേഹ ധൂപിയയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് 52 ബ്ലൂ. എന്നാൽ സിനിമയുടെ മർമവും പ്രേക്ഷകനെ മുന്നോട്ട് നയിക്കുന്ന കഥാപാത്രവും യാദവ് അവതരിപ്പിക്കുന്ന ആഷിഷാണ്. കേരളത്തിലെ മനോഹരമായ ദ്വീപുകളിലും ബാക്ക് വാട്ടറുകളിലുമാണ് കഥ ആരംഭിക്കുന്നത്. പിന്നീട് അത് ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് സഞ്ചരിക്കുന്നു.
അതിരുകൾ കടന്ന് സ്വപ്നം കാണുന്ന ഓരോ മനുഷ്യന്റെയും വികാരങ്ങളെയാണ് ചിത്രം സ്പർശിക്കുന്നത്. ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ 52 ബ്ലൂ ശ്രദ്ധ നേടിയിട്ടുണ്ട്. വാഷിങ്ടൺ ഡി.സി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം പിന്നീട് യൂറോപ്പിലെ ഏറ്റവും വലിയ ദക്ഷിണേഷ്യൻ ചലച്ചിത്രമേളകളിലൊന്നായ ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നടന്ന യൂറോപ്യൻ പ്രീമിയറിലും യാദവ് ശശിധറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ഈജിപ്ത്, ഇന്ത്യ, അമേരിക്ക, ഖത്തർ എന്നിവിടങ്ങളിലെ കലാകാരന്മാരെ ഒരുമിപ്പിച്ച ആംബിയൻറ് ലൈറ്റ് നിർമിച്ച 52 ബ്ലൂ, കേരളത്തിന്റെ മണ്ണിൽ ജനിച്ച ഒരു കഥയെ ലോക പ്രേക്ഷകരിലേക്ക് എത്തിക്കുന്ന അപൂർവ അന്താരാഷ്ട്ര സംരംഭമാണ്.
ലോകം വീണ്ടും മെസിയുടെ മാജിക്കിനായി കാത്തിരിക്കുന്ന ഈ വേളയിൽ, 52 ബ്ലൂ മറ്റൊരു സത്യം ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ ഒരു ഫുട്ബോൾ താരത്തിന്റെ പ്രചോദനം ഒരു സിനിമയ്ക്ക് ജന്മം നൽകും. ചിലപ്പോൾ ആ സിനിമ ഒരു നടന്റെ ജീവിതവും മാറ്റിമറിക്കും. മെസിയെ സ്വപ്നം കണ്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച്, ആ സ്വപ്നത്തെ ലോക വേദിയിലേക്ക് എത്തിച്ച യാദവ് ശശിധർ ഇന്ന് കേരളത്തിൽ നിന്ന് അന്താരാഷ്ട്ര സിനിമയിലേക്കുള്ള പുതിയ തലമുറയുടെ പ്രതീക്ഷയായി മാറുകയാണ്.
The football world is once again preparing to celebrate Lionel Messi. As excitement builds across the globe ahead of the FIFA World Cup final, an international film inspired by Messi is also drawing the attention of audiences worldwide. But this is not just Messi's story—it is also the story of a proud milestone for a young actor from Kerala stepping onto the global cinema stage.
In the international feature film '52 Blue', directed by acclaimed Egyptian filmmaker Ali El Arabi, the lead role of Ashish is played by Malayalam actor Yadav Sasidhar. Amid the World Cup fever, Yadav is making his mark on the international film scene through this Messi-inspired project.
Ashish is an ordinary young man from a small island in Kerala. His life is driven by a single dream—to meet football legend Lionel Messi in person at least once. Chasing that dream, he travels to Qatar, the host of the 2022 FIFA World Cup.
However, '52 Blue' is more than just the journey of a football fan. It is an emotional story about hope, dreams, determination, and the extraordinary lengths one is willing to go to turn a lifelong dream into reality.