ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രാകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മൂർച്ച കൂട്ടിയെന്ന് പോണി വർമ്മ

രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ പ്രാകാശ് രാജിന് സിനിമകളും പരസ്യങ്ങളും നഷ്ടമായിട്ടുണ്ടെന്നും എന്നാൽ മനഃസാക്ഷിക്കെതിരായി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറല്ലെന്നും പോണി വർമ്മ.
ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രാകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മൂർച്ച കൂട്ടിയെന്ന് പോണി വർമ്മ
Published on: 

ഗൗരി ലങ്കേഷിന്റെ കൊലപാതകം നടൻ പ്രാകാശ് രാജിനെ മാനസികമായി തകർത്ത സംഭവമായിരുന്നുവെന്നും അതിന് ശേഷമാണ് തന്റെ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ ശക്തമായി തുറന്നുപറയാൻ അദ്ദേഹം തീരുമാനിച്ചതെന്നും ഭാര്യയും കൊറിയോഗ്രാഫറുമായ പോണി വർമ്മ. നിലപാടുകൾ തുറന്നുപറയുന്നതിന്റെ പേരിൽ പ്രാകാശ് രാജിന് സിനിമകളും പരസ്യങ്ങളും നഷ്ടമായിട്ടുണ്ടെന്നും വ്യക്തിപരമായും തൊഴിൽപരമായും വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പോണി വെളിപ്പെടുത്തി. പ്രേമയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പോണി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

'' പ്രാകാശ് രാജിന്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പലപ്പോഴും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരത്തിൽ പരസ്യമായി നിലപാടുകൾ പറയുന്നത് നിയന്ത്രിക്കണമെന്ന് ഒരിക്കലെങ്കിലും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. തുടക്കത്തിൽ ഇക്കാര്യത്തിൽ തനിക്ക് വലിയ ഭയമുണ്ടായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതക വാർത്ത അറിഞ്ഞപ്പോൾ പ്രാകാശ് രാജ് പൂർണമായും തകർന്നുപോയി. ഗൗരിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ പ്രാകാശ് രാജ് ഏറെ അസ്വസ്ഥനായിരുന്നു. 'ഞാൻ അവളോട് പറഞ്ഞുകൊണ്ടിരുന്നതാണ്' എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത് . പ്രാകാശിന്റെ കാര്യത്തിൽ തങ്ങൾക്കുണ്ടായിരുന്ന അതേ ഭയമായിരുന്നു ഗൗരിയുടെ കാര്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. ഗൗരിയുടെ മരണം അദ്ദേഹത്തെ ആഴത്തിൽ ഉലച്ചിരുന്നു. അതിനുശേഷം തന്റെ നിലപാടുകൾ തുറന്നുപറയുമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ഗൗരി സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് സംസാരിച്ച വ്യക്തിയായിരുന്നു. തങ്ങളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടാകുമ്പോൾ എത്രകാലം ഇങ്ങനെ ഭയന്ന് കഴിയുമെന്നാണ് പ്രാകാശ് രാജ് തിരിച്ച് ചോദിക്കാറുള്ളത്'' എന്ന് പോണി വർമ്മ പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രാകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മൂർച്ച കൂട്ടിയെന്ന് പോണി വർമ്മ
മോഹൻലാലിനെ അഭിനയിപ്പിച്ച് കൊതിതീരാത്തൊരാൾ; മകന്റെ ചിത്രത്തിലും നായകനായി ലാലേട്ടൻ, സന്തോഷം പങ്കുവെച്ച് സത്യൻ അന്തിക്കാട്

പ്രാകാശ് രാജിന്റെ തുറന്നുപറച്ചിലുകൾ സിനിമാ ജീവിതത്തെയും ബാധിച്ചിട്ടുണ്ടെന്ന് പോണി വ്യക്തമാക്കി. ''വിവിധ സിനിമാ മേഖലകളിൽ അദ്ദേഹത്തിന് വിലക്കുകളും തൊഴിൽപരമായ പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട്. അദ്ദേഹത്തോട് വ്യക്തിപരമായി അടുപ്പമുള്ള ചിലർക്ക് പോലും അദ്ദേഹത്തിന്റെ നിലപാടുകളോട് താൽപര്യമില്ലായിരുന്നു. എല്ലാവരും സിനിമകൾ ചെയ്യുകയും പണം സമ്പാദിക്കുകയും മറ്റുള്ളവരുടെ നല്ല പുസ്തകത്തിൽ ഇടം നേടാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ പ്രാകാശ് രാജിന് ധൈര്യമുണ്ട്. അദ്ദേഹത്തിന്റെ പരസ്യങ്ങൾ പിൻവലിക്കപ്പെട്ടതും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതും തനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളാണ്. തൊഴിൽപരമായി വലിയ നഷ്ടങ്ങൾ നേരിട്ടിട്ടും അദ്ദേഹം നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല. 'എന്റെ മനഃസാക്ഷി പറയുന്നത് സംഭവിക്കുന്നത് തെറ്റാണെന്നാണ്. അതുകൊണ്ട് അതിനെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല' എന്നതാണ് പ്രാകാശ് രാജിന്റെ നിലപാടെന്നും പോണി വ്യക്തമാക്കി.

ഗൗരി ലങ്കേഷിന്റെ കൊലപാതകം; പ്രാകാശ് രാജിന്റെ രാഷ്ട്രീയ നിലപാടുകൾക്ക് മൂർച്ച കൂട്ടിയെന്ന് പോണി വർമ്മ
കാർത്തിക് സുബ്ബരാജ്; ഗ്യാങ്സ്റ്റർ കഥയിൽ തുടങ്ങി, നിലപാടുകളിൽ വളർന്ന സിനിമാജീവിതം

പ്രാകാശ് രാജും ഗൗരി ലങ്കേഷും തമ്മിൽ 35 വർഷത്തിലേറെ നീണ്ട സൗഹൃദമാണ് ഉണ്ടായിരുന്നത്. 2017 സെപ്റ്റംബറിൽ ബെംഗളൂരുവിലെ വീടിന് മുന്നിൽ വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ മരണത്തിന് പിന്നാലെ പ്രാകാശ് രാജ് സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് #JustAsking എന്ന പേരിൽ പോസ്റ്റുകൾ പങ്കുവെക്കാൻ തുടങ്ങി. ഗൗരിയുടെ ഓർമദിനത്തിൽ #NaanuGauri എന്ന ഹാഷ്‌ടാഗിലൂടെയും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കാറുണ്ട്. ഗൗരിയെ മറന്നിട്ടില്ലെന്നും അവരുടെ ശബ്ദം നിലയ്ക്കാൻ അനുവദിക്കില്ലെന്നുമുള്ള സന്ദേശവും മുൻപ് അദ്ദേഹം പങ്കുവെച്ചിരുന്നു.

Summary

Actress and choreographer Pony Verma has revealed how journalist Gauri Lankesh’s murder deeply affected actor Prakash Raj and strengthened his resolve to speak openly about his political views. In an interview, she said his outspoken positions cost him film opportunities and advertisements, but he refused to compromise his conscience.