ഇതൊരു ഒന്നൊന്നര പൊളിയാകും! ലോകകപ്പ് വേദിയിൽ ഷക്കീറയ്ക്കൊപ്പം ചുവടുവെക്കാൻ ഗെറ്റോ കിഡ്സും

തെരുവിൽ അലഞ്ഞ അനാഥരായ കുട്ടികള്‍ക്കായി ഉഗാണ്ടയിലെ കംപാലയിൽ 2007–ൽ ദൗദ കാവുമ എന്ന വ്യക്തി ആരംഭിച്ച സംഘടനയാണിത്.
ഇതൊരു ഒന്നൊന്നര പൊളിയാകും! ലോകകപ്പ് വേദിയിൽ ഷക്കീറയ്ക്കൊപ്പം ചുവടുവെക്കാൻ ഗെറ്റോ കിഡ്സും
Published on

ഫുട്ബോൾ ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനൽ വേദിയിൽ ഇത്തവണ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വൻ വിരുന്നൊരുങ്ങുന്നു. സൂപ്പർ താരം ഷക്കീറയ്‌ക്കൊപ്പം ഫൈനലിലെ ഹാഫ് ടൈം ഷോയിൽ ചുവടുവെക്കാൻ ഉഗാണ്ടയിലെ വൈറൽ ഡാൻസ് ട്രൂപ്പായ 'ഗെറ്റോ കിഡ്‌സ്' എത്തുന്നു.

സോഷ്യൽ മീഡിയയിൽ തരംഗമായ ഈ കുട്ടിക്കുറുമ്പന്മാരുടെ ഊർജ്ജസ്വലമായ നൃത്തം കണ്ട് സാക്ഷാൽ ഷക്കീറ തന്നെയാണ് ഇവരെ ലോകകപ്പ് വേദിയിലേക്ക് നേരിട്ട് ക്ഷണിച്ചത്. ആഫ്രിക്കൻ സംഗീതജ്ഞനായ ബർണാ ബോയ്‌ക്കൊപ്പം (Burna Boy) ഷക്കീറ പാടിയ ഈ വർഷത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ദായ് ദായ്' (Dai Dai) എന്ന ട്രാക്കിന് ഗെറ്റോ കിഡ്‌സ് ചെയ്ത ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ വലിയ തരംഗമായിരുന്നു.

വീഡിയോ കണ്ട് അത്ഭുതപ്പെട്ട ഷക്കീറ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അവരോട് ചോദിച്ചത് ഇങ്ങനെയായിരുന്നു:

"ഇവരെത്ര ക്യൂട്ടാണ്! എന്റെ കൂടെ ഫൈനലിൽ ഡാൻസ് ചെയ്യാൻ വരാമോ?"

"ഇത് ഞങ്ങൾക്കും ഉഗാണ്ടയ്ക്കും ആഫ്രിക്കയ്ക്ക് തന്നെയും വലിയൊരു സ്വപ്ന സാക്ഷാത്കാരമാണ്" എന്ന് പറഞ്ഞ് വമ്പൻ ആവേശത്തോടെയാണ് കുട്ടികൾ ഈ ക്ഷണം ഏറ്റെടുത്തിരിക്കുന്നത്.

ആരാണ് ഈ ഗെറ്റോ കിഡ്‌സ്? വെറുമൊരു ഡാൻസ് ഗ്രൂപ്പല്ല ഇവർ

നമുക്ക് ചുറ്റുമുള്ള സാധാരണ ഡാൻസ് ഗ്രൂപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'ട്രിപ്ലെറ്റ്സ് ഗെറ്റോ കിഡ്‌സ്'. ഉഗാണ്ടയിലെ കംപാല (Kampala) ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സന്നദ്ധ സംഘടനയുടെ ഭാഗമാണിത്. അനാഥരും, തെരുവ് മക്കളും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. തെരുവിൽ അലഞ്ഞ അനാഥരായ കുട്ടികള്‍ക്കായി ഉഗാണ്ടയിലെ കംപാലയിൽ 2007–ൽ ദൗദ കാവുമ എന്ന വ്യക്തി ആരംഭിച്ച സംഘടനയാണിത്.

നാല് മുതൽ പതിനാറ് വയസ്സ് വരെ പ്രായമുള്ള 60 കുട്ടികളാണ് ഈ സംഘത്തിലുള്ളത്. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് വന്ന ഇവർക്ക്, നൃത്തവും സംഗീതവും നാടകവും ജീവിതത്തിൽ പുതിയൊരു പ്രത്യാശയാണ് നൽകുന്നത്. മികച്ച വിദ്യാഭ്യാസവും ജീവിത നൈപുണ്യങ്ങളും പകർന്നുനൽകി, അവരിൽ ആത്മവിശ്വാസം വളർത്തുക എന്ന വലിയൊരു ലക്ഷ്യമാണ് ഈ സന്നദ്ധ സംഘടന നിർവഹിക്കുന്നത്.

ഈസ്റ്റ് ആഫ്രിക്കയുടെ അതിരുകൾ കടന്ന് ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് ഗെറ്റോ കിഡ്സ്. 2014-ലാണ് ഗെറ്റോ കിഡ്‌സിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. എ ഡി കെൻസോയുടെ 'സിത്യ ലോസ്' (Sitya Loss) എന്ന ഗാനത്തിന് അഞ്ച് കുട്ടികൾ ചേർന്ന് ചെയ്ത ഡാൻസ് വീഡിയോ ഇന്റർനെറ്റിൽ വലിയ ശ്രദ്ധ നേടി. ഗായകൻ തന്നെ ഈ വീഡിയോ പങ്കുവെച്ചതോടെ അത് ആഗോളതലത്തിൽ വൈറലായി.

പിന്നീടുള്ള വർഷങ്ങളിൽ ഇവരുടെ നൃത്തത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായി. കാലഘട്ടത്തിനനുസരിച്ച് വീഡിയോകളുടെ ഗുണനിലവാരം ഉയരുകയും, നൃത്തച്ചുവടുകൾ കൂടുതൽ ആവേശകരമാവുകയും ചെയ്തു. ഒരു കാലത്ത് വെറും കാലിൽ തെരുവുകളിൽ നൃത്തം ചെയ്തിരുന്ന കുട്ടികൾ, ഇന്ന് പ്രൊഫഷണൽ പരിശീലനത്തോടെ ഷൂസണിഞ്ഞ് വലിയ വേദികൾ കീഴടക്കുന്നു. 2023-ലെ 'ബ്രിട്ടൻസ് ഗോട്ട് ടാലന്റ്' (Britain's Got Talent) മത്സരത്തിൽ ഫൈനൽ വരെ എത്തിയതോടെ ഇവർക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിച്ചു.

ഇതൊരു ഒന്നൊന്നര പൊളിയാകും! ലോകകപ്പ് വേദിയിൽ ഷക്കീറയ്ക്കൊപ്പം ചുവടുവെക്കാൻ ഗെറ്റോ കിഡ്സും
'കഴിഞ്ഞ പ്രതിപക്ഷത്തെ പോലെ നിപയെ ആയുധമാക്കില്ല, പ്രതിരോധത്തില്‍ ഏകോപനമില്ല'; സര്‍ക്കാരിനെതിരെ പിണറായി

ലോകമെമ്പാടും പ്രശസ്തി നേടിയിട്ടും, ഈ സംഘടനയുടെ പ്രവർത്തന ലക്ഷ്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. മറ്റ് അവസരങ്ങൾ പരിമിതമായ കുട്ടികൾക്ക് കലയിലൂടെ പുതിയ വഴികൾ തുറന്നുകൊടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. കുട്ടികളെ വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തിക്കാനുള്ള ആഹ്വാനങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ സ്ഥിരമായി കാണാം.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്ന വരുമാനം കുട്ടികളുടെ സ്കൂൾ ഫീസുകൾക്കും, പഠനോപകരണങ്ങൾക്കും, മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നൃത്തത്തിലൂടെ കുട്ടികളിൽ ആത്മവിശ്വാസവും ജീവിത നൈപുണ്യങ്ങളും വളർത്താനും ഈ സംഘടന മുൻകൈ എടുക്കുന്നു.

ഇൻസ്റ്റാഗ്രാമിൽ മാത്രം 9.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഗെറ്റോ കിഡ്‌സിനുള്ളത്. വളരെ ഊർജ്ജസ്വലമായ കൊറിയോഗ്രാഫിയിലൂടെയും, നൃത്തത്തിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തുന്ന വീഡിയോകളിലൂടെയുമാണ് ഇവർ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയത്. വർഷങ്ങളായി ഇന്റർനെറ്റിൽ സജീവമായ ഇവർക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് ഈ ലോകകപ്പ് ഫൈനൽ വേദി. ഒരു അവസരത്തിനായി ഇവർ നടത്തിയ അഭ്യർത്ഥനയും ആഗ്രഹവുമാണ് ഇന്ന് ഷക്കീറയ്‌ക്കൊപ്പം ലോകവേദിയിൽ ചുവടുവെക്കാൻ ഇവരെ പ്രാപ്തരാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഷക്കീറയുടെ ‘ദായ് ദായ്’ റോയൽറ്റി തുക ഫിഫ ഗ്ലോബല്‍‍ സിറ്റിസൺ എഡ്യുക്കേഷൻ ഫണ്ടിലേക്കാണ് പോകുക. 100 മില്യൻ സമാഹരിക്കുകയെന്നതാണ് ലക്ഷ്യം.

Summary

Uganda’s "Triplets Ghetto Kids" (TGK) are set to perform alongside Shakira at the 2026 FIFA World Cup final halftime show. Hailing from Kampala, the group began as a grassroots initiative to support orphaned and vulnerable children through dance. Since going viral in 2014 and competing on Britain's Got Talent in 2023, they have amassed over 9 million Instagram followers. Beyond their viral fame, the group remains dedicated to its original mission: using performance to fund education, supplies, and life skills for children in need. Their appearance aligns with FIFA’s broader $100 million campaign to boost global education and football opportunities, and they will be performing to the official World Cup anthem, "Dai Dai."

Madism Digital
madismdigital.com