'കഴിഞ്ഞ പ്രതിപക്ഷത്തെ പോലെ നിപയെ ആയുധമാക്കില്ല, പ്രതിരോധത്തില്‍ ഏകോപനമില്ല'; സര്‍ക്കാരിനെതിരെ പിണറായി

മുന്‍പ് നിപ ബാധയുണ്ടായപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാന്‍ എല്‍ഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ സഹകരണവും ഉണ്ടാകും.
'കഴിഞ്ഞ പ്രതിപക്ഷത്തെ പോലെ നിപയെ ആയുധമാക്കില്ല, പ്രതിരോധത്തില്‍ ഏകോപനമില്ല';  സര്‍ക്കാരിനെതിരെ പിണറായി
Published on

നിപ ബാധയില്‍ സര്‍ക്കാര്‍ യാതൊരുവിധ ഏകോപനവുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കേണ്ട മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. മുന്‍പ് നിപ ബാധയുണ്ടായപ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാന്‍ എല്‍ഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് അന്നത്തെ ആരോഗ്യ മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്താണ് എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത്. എന്നാല്‍ അത്തരമൊരു ജാഗ്രതയോ ഗൗരവമോ ഇപ്പോള്‍ കാണുന്നില്ലെന്നും നിപാ സെന്ററിനെ എന്തോ മാറിനില്‍ക്കേണ്ട ഒരു സ്ഥലമായാണ് സര്‍ക്കാര്‍ നിലവില്‍ കാണുന്നതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ അടുത്തകാലത്തുണ്ടായ ആരോഗ്യമന്ത്രിമാരൊന്നും മെഡിക്കല്‍ ബിരുദധാരികളല്ല. പക്ഷേ, നിപ കാലത്തൊക്കെ എങ്ങനെയാണ് ആരോഗ്യമന്ത്രി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമായിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ സര്‍ക്കാര്‍ ഗുരുതരവീഴ്ച വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിപ കണ്‍ട്രോള്‍ റൂമില്‍നിന്ന് ജനപ്രതിനിധികള്‍ അകന്നു നില്‍ക്കണം എന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ജനപ്രതിനിധികളെ പങ്കാളികളാക്കിയാണ് മുന്‍പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ആരോഗ്യ വകുപ്പില്‍ ഇപ്പോള്‍ നടക്കുന്ന സ്ഥലംമാറ്റങ്ങള്‍ വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയ നടപടി തികച്ചും തെറ്റായിപ്പോയി. വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ആളെ ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ മാറ്റിയത് ശരിയായ നടപടിയല്ല. മികച്ച സംവിധാനത്തെ തകര്‍ക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഡയറക്ടര്‍ അതിനു കൂട്ടുനിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'കഴിഞ്ഞ പ്രതിപക്ഷത്തെ പോലെ നിപയെ ആയുധമാക്കില്ല, പ്രതിരോധത്തില്‍ ഏകോപനമില്ല';  സര്‍ക്കാരിനെതിരെ പിണറായി
ബില്‍ ഗേറ്റ്‌സുമായുള്ള വിവാഹമോചനവും ജെഫ്രി എപ്സ്റ്റനും; മനസ്സ് തുറന്ന് മെലിന്‍ഡ

നിലവില്‍ നിപയ്ക്ക് പുറമെ മറ്റ് പല മാരക അസുഖങ്ങളും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. ഷിഗെല്ല രോഗവ്യാപനം, മലേറിയ, മറ്റ് പകര്‍ച്ചപ്പനികള്‍ തുടങ്ങിയവ പലയിടത്തായി പടരുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഫലപ്രദമായി നടത്തിയിട്ടില്ല എന്നതിന്റെ തെളിവാണിത്. പ്രധാന നഗരങ്ങളിലെ മാലിന്യനീക്കം പോലും കൃത്യമായ രീതിയില്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മുന്‍പ് മഹാമാരികള്‍ പ്രത്യക്ഷപ്പെട്ട സമയങ്ങളില്‍ ഭരണകക്ഷിക്കെതിരെ ശാപവാക്കുകള്‍ പറഞ്ഞിരുന്ന ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്നും എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ അത്തരമൊരു രീതിയിലേക്ക് കടക്കുന്നില്ലെന്നും ഇവിടെ രോഗവ്യാപനം ഉണ്ടാകുന്നത് ആരാണ് ഭരിക്കുന്നത് എന്ന് നോക്കിയല്ലെന്ന് ആരോഗ്യ മന്ത്രിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Summary

Opposition leader Pinarayi Vijayan has sharply criticized the government's handling of the Nipah outbreak, alleging a lack of coordination among the Health Department, ministers, and district administration. He said that while the opposition would fully support efforts to contain the disease, the government has failed to demonstrate the seriousness and preparedness shown during previous Nipah outbreaks.

Madism Digital
madismdigital.com