

മലയാള സിനിയ വ്യവസായത്തിലെ വഴിവിട്ട പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. മുന്‍ വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കീമിന്റെ പുസ്തകത്തിലാണ് ഗുരുതര വെളിപ്പെടുത്തലുകളുള്ളത്. 'മലയാള സിനിമ: ഹേമ കമ്മിറ്റി പറഞ്ഞതും സര്‍ക്കാര്‍ പറയാത്തതും' എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് ഇതിലെ ഉള്ളടക്കം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.
' പ്രമുഖനായ ഒരു നടന്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ നായികയോട് പലതവണ ലൈംഗിക ആവശ്യം ഉന്നയിച്ചു. നടി ആവശ്യം നിരസിച്ചപ്പോള്‍ അയാള്‍ അവരെ ശാരീരികമായി ആക്രമിച്ചു. അതിനെത്തുടര്‍ന്ന് നടിക്ക് ദീര്‍ഘകാലം ആയുര്‍വേദ ചികിത്സ തേടേണ്ടി വരികയും ചെയ്തു!' എന്ന് പുസ്തകം പറയുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ ചിത്രീകരണത്തിനിടെ, മനഃപൂര്‍വം വീഴ്ത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലായ ഒരു നായികയെ സ്റ്റണ്ട് മാസ്റ്റര്‍ നിരന്തരം ശല്യം ചെയ്തതും, ഉച്ചകഴിഞ്ഞ് ഷൂട്ടിങ്ങിന് ഹാജരാകണമെന്ന് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് നിര്‍ബന്ധിച്ചതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മിടൂ ആരോപണണങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അന്നത്തെ ഇടത് സര്‍ക്കാര്‍ വിഷയം പരിശോധിിക്കാന്‍ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടും വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ച ഈ വിഷയത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ വിവരാവകാശ നിയമപ്രകാരം ഉത്തരവിട്ടത്, അന്നത്തെ സംസ്ഥാന വിവരാവകാശ കമ്മീഷണറായ എ അബ്ദുള്‍ ഹക്കീം ആയിരുന്നു. ഇതേവിഷയത്തില്‍ എ അബ്ദുള്‍ ഹക്കീം പുതിയ വെളിപ്പെടുത്തലുകള്‍ക്ക് മുതിരുമ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചയാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
'മീ ടൂ' വെളിപ്പെടുത്തലുകള്‍, ജസ്റ്റിസ് ഹേമ, നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ വല്‍സല കുമാരി എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍, വിവരാവകാശ കമ്മീഷന്‍, ഡിവിഷന്‍ ബെഞ്ച് എന്നിവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മിക്കവാറും കാര്യങ്ങളും പുസ്തകം പരാമര്‍ശിക്കുന്നുണ്ടെന്നാണ് വിവരം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ തുടര്‍ച്ചയായി ചൂഷണം ചെയ്യുന്നത്, ശരീരപ്രദര്‍ശനം/നഗ്നത, പ്രണയരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ പരിധി എന്നിവയെക്കുറിച്ചുള്ള അവ്യക്തത, വനിതാ താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, കൂടാതെ ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിവരാവകാശ കമ്മീഷനില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ താന്‍ നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെക്കുറിച്ചും പുസ്തകത്തില്‍ ഹക്കീം വെളിപ്പെടുത്തുന്നുണ്ട്.
More revelations are emerging from the Justice Hema Committee report, which examined alleged irregularities and exploitative practices in the Malayalam film industry. Former State Information Commissioner A. Abdul Hakeem has reportedly made further disclosures in his forthcoming book, titled ‘Malayala Cinema: Hema Committee Paranjathum Sarkkar Parayathathum’ (Malayalam Cinema: What the Hema Committee Said and What the Government Did Not Say). Details about the book’s contents have emerged ahead of its official release, pointing to additional aspects of the Malayalam film industry discussed in connection with the Hema Committee report.