‘അഭിനയമായിരിക്കാം, പക്ഷേ അത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം’; തന്റെ വിനയത്തെ കുറിച്ച് മനസ് തുറന്ന് ഇന്ദ്രൻസ്

വിനയം അഭിനയമാണെന്ന വിമർശനങ്ങൾക്ക് ഇന്ദ്രൻസിന്റെ മറുപടി
‘അഭിനയമായിരിക്കാം, പക്ഷേ അത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം’; തന്റെ വിനയത്തെ കുറിച്ച് മനസ് തുറന്ന് ഇന്ദ്രൻസ്
Published on

മലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രൻസ്. പൊതുവേദികളിൽ വളരെ ലാളിത്യത്തോടെ പെരുമാറുന്ന ഇന്ദ്രൻസിന്റെ സ്വഭാവം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകാറുണ്ട്. പലരും അദ്ദേഹത്തിന്റെ വിനയത്തെ പ്രശംസിക്കുമ്പോൾ, ചിലർ അതെല്ലാം വെറും അഭിനയം മാത്രമാണെന്ന തരത്തിൽ വിമർശിക്കാറുമുണ്ട്. ഇപ്പോഴിതാ ഈ വിമർശനങ്ങളിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ദ്രൻസ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

തന്റെ വിനയം ചിലപ്പോൾ അഭിനയമായിരുന്നിരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. തുടക്കകാലത്ത് തന്റെ രൂപം സിനിമയ്ക്കു അനുയോജ്യമല്ലെന്ന തോന്നലാണ് തനിക്കുണ്ടായിരുന്നതെന്നും, അതുകൊണ്ട് തന്നെ പലപ്പോഴും പിന്നോട്ടു നിൽക്കുന്ന സ്വഭാവം സ്വാഭാവികമായി രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. “എന്നെ അറിയാത്തവർക്ക് അത് അഭിനയമായി തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അത് പിന്നീട് എന്റെ ജീവിതത്തിന്റെ ഭാഗമായിപ്പോയി,” എന്നാണ് ഇന്ദ്രൻസ് പറയുന്നത്.

‘അഭിനയമായിരിക്കാം, പക്ഷേ അത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം’; തന്റെ വിനയത്തെ കുറിച്ച് മനസ് തുറന്ന് ഇന്ദ്രൻസ്
'മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ... നമ്മളാണ് അഹങ്കാരികൾ എന്ന് തോന്നും'; ഇന്ദ്രൻസ് പറയുന്നു

കോസ്റ്റ്യൂം ഡിസൈനറായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്ദ്രൻസ്, ഇന്നത് ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റെ അഭിനയ വൈഭവം തെളിയിച്ചിരിക്കുകയാണ്. ഒരിക്കൽ ബോഡി ഷെയ്‌മിങ്ങിന് ഇരയായ കഥാപാത്രങ്ങളിലൂടെ മാത്രം പരിചിതനായിരുന്ന ഇന്ദ്രൻസിലെ മികച്ച നടനെ മലയാള സിനിമ തിരിച്ചറിഞ്ഞത് വൈകിയെന്നത് യാഥാർത്ഥ്യമാണ്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയിലെ റിപ്പർ രവി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവായി മാറി. പിന്നീട് വെയിൽമരങ്ങൾ, ഹോം, മാലിക്, പറവ, ഉടൽ, ആട് ഫ്രാഞ്ചൈസി എന്നിവയിലൂടെ വൈവിധ്യമാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ദ്രൻസ്, ഇപ്പോൾ തമിഴ് ചിത്രമായ കറുപ്പ് വഴി വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. സൂര്യ നായകനായ ഈ ചിത്രത്തിൽ മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രമായി എത്തിയ ഇന്ദ്രൻസിന് തമിഴ് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

‘അഭിനയമായിരിക്കാം, പക്ഷേ അത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം’; തന്റെ വിനയത്തെ കുറിച്ച് മനസ് തുറന്ന് ഇന്ദ്രൻസ്
'പുതിയ കാലമാണ് ഇന്ദ്രൻസെന്ന പ്രതിഭയെ സമ്മാനിച്ചത്, കാലം മറ്റൊന്നായിരുന്നെങ്കിൽ അദ്ദേഹത്തെ ആരും തിരിച്ചറിയാതെ പോകുമായിരുന്നു'; ഉർവ്വശി

English Summary:Actor Indrans responds to criticism about his humility, saying it may have begun as an act but has now become a natural part of his personality, shaped by his early struggles in cinema.

Madism Digital
madismdigital.com