സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; 'ജനനായകൻ' റിലീസ് അനുവദിച്ച് ഹൈക്കോടതി

യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്.
സെൻസര്‍ ബോര്‍ഡിന് തിരിച്ചടി; 'ജനനായകൻ' റിലീസ് അനുവദിച്ച് ഹൈക്കോടതി
Published on

വിജയ്‍യുടെ 'ജനനായകന്' പ്രദര്‍ശനാനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പുറത്തുവിടും.

സർട്ടിഫിക്കേറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി മുൻപ് ചോദിച്ചിരുന്നു. എന്നാൽ സർട്ടിഫിക്കേറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും സിബിഎഫ്സി ചെയർമാന് തീരുമാനത്തിൽ ഇടപെടാം എന്നായിരുന്നു സെൻസർ ബോർഡിന്‍റെ നിലപാട്. റിലീസ് നീണ്ടു പോയ സാഹചര്യത്തിൽ മുൻകൂറായി ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകേണ്ടതിനെ തുടർന്ന്, 50 കോടി രൂപയോളമാണ് വിതരണക്കാർക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത്.

ദളപതി വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന്, അദ്ദേഹം അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം കൂടെയാണ് ജന നായകൻ. ചിത്രം ആ​ഗോളതലത്തിൽ ജനുവരി 9നായിരുന്നു അദ്യം റിലീസ് തീരുമാനിച്ചിരുന്നത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഭോഗിപ്പൊങ്കൽ ദിവസമായ ജനുവരി 14നാണ് രണ്ടാമത്തെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതേകുറിച്ച് ഔദ്യോ​ഗികമായ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.

English Summary: The Madras High Court has granted screening approval for Vijay’s Jananayakan, directing authorities to issue a ‘U/A’ certificate

Related Stories

No stories found.
Madism Digital
madismdigital.com