പ്രതിസന്ധി ഒഴിയാതെ 'ജനനായകൻ'; മൂന്ന് മണിക്കൂർ സിനിമയും ചോർന്നതായി റിപ്പോർട്ട്! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ക്ലൈമാക്സ് ദൃശ്യങ്ങളോ?

റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, നിർമാതാക്കളും അണിയറ പ്രവർത്തകരും ഇതുവരെ പ്രതികരിക്കാത്തത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്
പ്രതിസന്ധി ഒഴിയാതെ 'ജനനായകൻ'; മൂന്ന് മണിക്കൂർ സിനിമയും ചോർന്നതായി റിപ്പോർട്ട്! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ക്ലൈമാക്സ് ദൃശ്യങ്ങളോ?
Published on

തമിഴ് സൂപ്പർതാരം വിജയ് നായകനായ 'ജനനായകൻ' സിനിമയെ പ്രതിസന്ധിയിലാക്കി വൻ പൈറസി ഭീഷണി. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമ പൂർണ്ണമായും ഇന്റർനെറ്റിൽ ചോർന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ചിത്രത്തിന്റെ മാസ് ഇൻട്രോ രംഗങ്ങൾ, ടൈറ്റിൽ കാർഡ്, ആരാധകർ ആവേശത്തോടെ കാത്തിരുന്ന 'ദളപതി കച്ചേരി' എന്ന ഗാനത്തിന്റെ ഭാഗങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സിനിമ മുഴുവനായി പുറത്തായെന്ന വാർത്തകൾ പുറത്തുവരുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന എഡിറ്റിങ് ടേബിളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നിർമ്മാതാക്കൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. ദൃശ്യങ്ങൾ പങ്കുവെച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ സൈബർ ക്രൈം നിയമപ്രകാരം പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ഐഡികൾ സൈബർ സെല്ലിന്റെ കർശന നിരീക്ഷണത്തിലാണ്. സിനിമാ വ്യവസായത്തെ തകർക്കുന്ന ഇത്തരം പൈറസി നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

2026 ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന സിനിമ ഇപ്പോൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം പ്രധാന തിരിച്ചടിയായി. ഇതിനെ തുടർന്ന് റീസെൻസറിങ് ഉൾപ്പെടെയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനിടയിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്. എന്നാൽ വിഷയത്തിൽ നിർമ്മാതാക്കളോ അണിയറ പ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2026 മെയ് അല്ലെങ്കിൽ ജൂൺ മാസങ്ങളിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ആരാധകരിൽ പുതിയ വാർത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണനാണ് നിർമ്മിച്ചത്. ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് കടക്കാനൊരുങ്ങുന്ന വിജയിയുടെ അവസാന ചിത്രമെന്ന നിലയിൽ ‘ജനനായകൻ’ വലിയ ശ്രദ്ധ നേടുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിനായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്നു. പൊങ്കൽ റിലീസായി സിനിമ തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി അംഗം തന്നെ സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ റിലീസ് പ്രതിസന്ധി തുടങ്ങുന്നത്. തുടർന്ന് നിർമാതാക്കൾ നിയമനടപടികൾ സ്വീകരിച്ചെങ്കിലും വിധി വൈകിയ സാഹചര്യത്തിൽ ഹർജി പിൻവലിക്കേണ്ടി വന്നു.

പ്രതിസന്ധി ഒഴിയാതെ 'ജനനായകൻ'; മൂന്ന് മണിക്കൂർ സിനിമയും ചോർന്നതായി റിപ്പോർട്ട്! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ക്ലൈമാക്സ് ദൃശ്യങ്ങളോ?
ഒടിടിയിലും തിരിച്ചടി; ജന നായകൻ സ്ട്രീമിംഗ് കരാറിൽ നിന്നും ആമസോൺ പ്രൈം പിന്മാറിയതായി റിപ്പോർട്ട്

റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാനുള്ള ശ്രമത്തിനിടയിലാണ് പുതിയ പ്രശ്നങ്ങൾ ചിത്രത്തിനെ തേടിയെത്തിയത്. സിനിമയുടെ റിലീസ് തടയാൻ ശ്രമിച്ചാലും തന്റെ ശബ്‌ദം ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിജയ് റിലീസ് പ്രതിസന്ധിയിലായപ്പോൾ പ്രതികരിച്ചിരുന്നു. ഭരണകക്ഷിയായ ഡി എം കെ സർക്കാരിനെയാണ് അദ്ദേഹം വിമർശന ശരമെയ്തത്.

English Summary: ijay’s Jananayakan faces fresh trouble as key scenes leak online amid ongoing censor issues and release delay. The film, expected in May or June 2026, is caught in legal and resensoring hurdles, disappointing fans.

Related Stories

No stories found.
Madism Digital
madismdigital.com