'സംഭവിക്കുന്നത് പറയാൻ ധൈര്യമില്ല', വെളിപ്പെടുത്തലുമായി സംവിധായകൻ, അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുന്ന ‘ജനനായകൻ’

ജനനായകൻ റിലീസ് എപ്പോഴെന്ന ചോദ്യത്തിന് സത്യം വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്നായിരുന്നു എച്ച് വിനോദിന്റെ മറുപടി
'സംഭവിക്കുന്നത് പറയാൻ ധൈര്യമില്ല', വെളിപ്പെടുത്തലുമായി സംവിധായകൻ, അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുന്ന ‘ജനനായകൻ’
Published on

വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജന നായകൻ' റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന്റെ തുടർച്ചയായ വൈകിപ്പിക്കൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. റിലീസ് തീയതി സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ആരാധകരുടെ പ്രതീക്ഷയും ആശങ്കയും ഉയരുകയാണ്.

ഇതിനിടെ സംവിധായകൻ എച്ച്. വിനോദ് നടത്തിയ പ്രതികരണം കൂടുതൽ ദുരൂഹതയുണർത്തുകയാണ്. സംവിധായകൻ പാണ്ടിരാജയുടെ ‘പരിമള ആൻഡ് കോ’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ‘ജനനായകൻ’ റിലീസ് എപ്പോൾ എന്ന ചോദ്യത്തിന്, സത്യം വെളിപ്പെടുത്താൻ തനിക്ക് ധൈര്യമില്ലെന്നായിരുന്നു വിനോദിന്റെ മറുപടി. 'ഞാൻ സത്യം പറഞ്ഞാലും അത് പുറത്തുവിടാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാകില്ല' എന്ന അദ്ദേഹത്തിന്റെ പരാമർശം സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

'സംഭവിക്കുന്നത് പറയാൻ ധൈര്യമില്ല', വെളിപ്പെടുത്തലുമായി സംവിധായകൻ, അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുന്ന ‘ജനനായകൻ’
സെൻസർ പ്രശ്നങ്ങളും ചോർച്ചയും പിന്നിട്ട് വിജയ്‌യുടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുന്നു

അതേസമയം, വിജയിയുടെ അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ അദ്ദേഹത്തിന്റെ 52-ാം ജന്മദിനമായ ജൂൺ 22-ന് റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നുണ്ട്. ജൂൺ 19-ന് റിലീസ് ഉണ്ടായേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മമിത ബൈജു, ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിനായി ആക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

English Summary: The release of 'Jana Nayagan', starring Vijay, faces continued uncertainty due to censor board delays and technical issues. Director H. Vinoth’s cryptic remarks have intensified speculation, while fans eagerly await clarity on the release date.

Madism Digital
madismdigital.com