സെൻസർ പ്രശ്നങ്ങളും ചോർച്ചയും പിന്നിട്ട് വിജയ്‌യുടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുന്നു

ജനനായകൻ ജൂണിൽ റിലീസ് ചെയ്യുമെന്ന സൂചന
സെൻസർ പ്രശ്നങ്ങളും ചോർച്ചയും പിന്നിട്ട് വിജയ്‌യുടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുന്നു
Published on

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് വിരമിക്കൽ ചിത്രമായി പ്രഖ്യാപിച്ച ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സെൻസർ ബോർഡ്, റീൽ ചോർച്ച എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം ജൂൺ മാസത്തിൽ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. ഈ മാസം ആദ്യം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകദേശം വിജയ്‌യുടെ 'ജനനായകൻ' ഏകദേശം അഞ്ച് മാസമായി വിവിധ കാരണങ്ങളാൽ തടസങ്ങൾ നേരിടുകയായിരുന്നു.

ജൂണിലെ റിലീസ് സംബന്ധിച്ച് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ വിവിധ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം ജൂണിൽ റിലീസ് ചെയ്യുമെന്ന തരത്തിലെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിൽ ജൂൺ 19, ബുക്ക് മൈ ഷോയിൽ തീയതി വ്യക്തമല്ലെങ്കിലും ജൂണിൽ റിലീസ് ഉണ്ടാകുമെന്ന തരത്തിലെ സൂചനയും എത്തിയതാണ് വിജയ് ആരാധകരിൽ പ്രതീക്ഷ വളർത്തിയിരിക്കുന്നത്.

സെൻസർ പ്രശ്നങ്ങളും ചോർച്ചയും പിന്നിട്ട് വിജയ്‌യുടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുന്നു
‘ജനനായകന്‍’ പുറത്തിറക്കാൻ വിജയ്, റിലീസില്‍ ശുഭസൂചനകള്‍

ചിത്രത്തിന്റെ നിർമാതാവ് വെങ്കട് കെ നാരായണൻ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ടീം ഇപ്പോഴെന്നും വ്യക്തമാക്കി. സർട്ടിഫിക്കറ്റ് ലഭിച്ച ഉടൻ റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും ചിത്രം ആഗോളതലത്തിൽ വിപുലമായി തന്നെ റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് സെൻസർ ബോർഡുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വൈകുകയായിരുന്നു. ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശമാണ് സർട്ടിഫിക്കേഷൻ വൈകാൻ കാരണമായത്. ഇതിനിടെ ചിത്രത്തിന്റെ ചില ഭാഗങ്ങളും മുഴുവൻ എച്ച്.ഡി പതിപ്പും ഇന്റർനെറ്റിൽ ചോർന്നത് നിർമാതാക്കളെ ആശങ്കയിലാക്കിയിരുന്നു. കൂടാതെ, ചിത്രം രാഷ്ട്രീയപരമായ ഇടപെടലുകൾ മൂലം തടയപ്പെടുകയാണെന്ന ആരോപണവുമായി വിജയ് രംഗത്തെത്തിയതും വലിയ വിവാദങ്ങൾക്ക് വഴിവച്ചു.

സെൻസർ പ്രശ്നങ്ങളും ചോർച്ചയും പിന്നിട്ട് വിജയ്‌യുടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുന്നു
പ്രതിസന്ധി തീരുന്നു, ‘ജന നായകൻ’ റിലീസിലേക്ക്

English Summary: Vijay’s much-anticipated film Jananayakan, touted as his retirement movie, is likely to release in June after delays caused by censorship issues and leaks, though an official confirmation is still awaited.

Madism Digital
madismdigital.com