‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ

‘കോഫി വിത്ത് കരൺ’ സീസൺ ഒൻപതിൽ നടൻ വരുൺ ധവാനൊപ്പം പങ്കെടുത്തപ്പോഴാണ് ജാൻവി ഇക്കാര്യം തുറന്നുപറഞ്ഞത്.
‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ
Published on: 

തെലുങ്ക് ചിത്രം ‘പെദ്ദി’യുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും മനസ്സിനെ അലട്ടുന്നുണ്ടെന്ന് ബോളീവുഡ് നടി ജാൻവി കപൂർ. കഥാപാത്രത്തെ ലൈംഗികമായി വസ്തുവൽക്കരിക്കുന്നുവെന്നും ലൈംഗികാതിക്രമത്തെ ന്യായീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ‘കോഫി വിത്ത് കരൺ’ സീസൺ ഒൻപതിൽ നടൻ വരുൺ ധവാനൊപ്പം പങ്കെടുത്തപ്പോഴാണ് ജാൻവി ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമയ്ക്കായി നിരവധി പേർ കഠിനാധ്വാനം ചെയ്തതിനാൽ വിവാദത്തിൽ പ്രതികരിക്കാൻ തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ
‘ഇൻസ്റ്റഗ്രാമിൽ അതിനൊരു ഓപ്ഷനില്ല’; എഐ ചിത്രങ്ങളെക്കുറിച്ച് ആശങ്ക പങ്കുവെച്ച് കൃതി സനോൺ

‘പെദ്ദി’ വിവാദത്തിൽ തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ജാൻവി കപൂർ പറഞ്ഞു. ചിത്രത്തിന്റെ അവതരണം സമൂഹത്തിലുണ്ടാക്കാനിടയുള്ള ദോഷകരമായ സ്വാധീനവും പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ചുള്ള ആഖ്യാനവും തന്റെ മനസ്സാക്ഷിയെ അലട്ടുന്നുണ്ടെന്നും താരം വ്യക്തമാക്കി. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ അവതരണം തെറ്റായിരുന്നു എന്ന് സമ്മതിച്ച ജാൻവി, അതിന്റെ പേരിലുള്ള കുറ്റബോധം എന്നും തന്നോടൊപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

‘കൂടുതൽ ജാഗ്രത പുലർത്താമായിരുന്നോ? ശക്തമായി എതിർക്കാമായിരുന്നോ? അവതരണം പ്രശ്നകരമായിരുന്നോ? കടുത്ത വസ്തുവൽക്കരണമായിരുന്നോ? ലൈംഗികാതിക്രമത്തെ ആഖ്യാനപരമായി പ്രോത്സാഹിപ്പിച്ചിരുന്നോ? തീർച്ചയായും അത് തന്നെയാണ് സംഭവിച്ചത്,’ ജാൻവി കപൂർ പറഞ്ഞു.

‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ
രാവണന്റെ പത്ത് തലകളുള്ള സ്വർണ ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധ നേടി യഷ്

കൂടാതെ, ചിത്രീകരണത്തിനിടെ കൂടുതൽ ശക്തമായി പ്രതികരിക്കേണ്ടിയിരുന്നോ എന്ന് പലതവണ ചിന്തിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ സിനിമയുടെ സൃഷ്ടിപരമായ തീരുമാനങ്ങളിൽ, പ്രത്യേകിച്ച് സംവിധായകനോടൊപ്പം പ്രവർത്തിക്കുമ്പോൾ, സ്വന്തം നിലപാട് ശക്തമായി അറിയിക്കുന്നതിൽ ചില വെല്ലുവിളികളുണ്ടെന്നും ജാൻവി കൂട്ടിച്ചേർത്തു.

“എന്റെ ഈ മറുപടി കേൾക്കുമ്പോൾ, ഉത്തരവാദിത്വം മറ്റുള്ളവരുടെ മേൽ ചുമത്തുന്നതായി പ്രേക്ഷകർക്ക് തോന്നാൻ സാധ്യതയുണ്ട്. എന്നാൽ സംവിധായകൻ പറയുന്നതെന്താണോ അത് അംഗീകരിക്കണം, പ്രൊഫഷണലായി പെരുമാറണം, അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കണം എന്നൊരു ധാരണയുടെ പുറത്ത് പ്രവർത്തിക്കാനാണ് ഞാൻ ശ്രമിച്ചത്. അതിനാൽ, ഓരോ കാര്യവും മനസ്സിലാക്കുന്നതിനനുസരിച്ച് ഞാൻ മൂലമുള്ള പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാൻ കഴിയുന്ന രീതിയിൽ ഇടപെടാനാണ് ഞാൻ ശ്രമിച്ചത്,” ജാൻവി പറഞ്ഞു.

‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ
75-ാം വയസ്സിലും ബോക്സ് ഓഫീസിൽ തലൈവർ തന്നെ കിംഗ് ; 100 കോടി ക്ലബ്ബിൽ 12 രജിനി ചിത്രങ്ങൾ

ദക്ഷിണേന്ത്യൻ സിനിമാ വ്യവസായത്തിലെ ചിത്രീകരണ രീതികളെക്കുറിച്ചും ജാൻവി സംസാരിച്ചു. പലപ്പോഴും തിരക്കഥകൾ പൂർണമായി തയ്യാറാക്കിയ നിലയിലായിരിക്കില്ലെന്നും ക്യാമറ ആംഗിളുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടാകില്ലെന്നും താരം ചൂണ്ടിക്കാട്ടി.

“എനിക്ക് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച്, പ്രശ്നങ്ങൾ പരമാവധി കുറയ്ക്കാനുള്ള വഴികൾ തേടുകയായിരുന്നു ഞാൻ. ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ പൂർണമായി തയ്യാറാക്കിയ തിരക്കഥകൾ അപൂർവമാണ്. തിരക്കഥകളിൽ ക്യാമറ ആംഗിളുകൾ മുൻകൂട്ടി രേഖപ്പെടുത്തുന്നതും വിരളമാണ്. എന്നാൽ ഇതൊക്കെ പറയുമ്പോഴും, സിനിമയിലെ എന്റെ അവതരണത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കേണ്ടതുണ്ട്,” ജാൻവി പറഞ്ഞു.

‘ആ ചിത്രത്തെ കുറിച്ചുള്ള നാണക്കേട് എന്നും പേറേണ്ടിവരും’; 100 ശതമാനം സ്ത്രീവിരുദ്ധമായിരുന്നു എന്ന് തുറന്നുസമ്മതിച്ച് ജാൻവി കപൂർ
വഞ്ചിക്കാൻ ചാനി, അധികാരം പിടിക്കാൻ സൈറ്റെയ്ൽ; 'ഡ്യൂൺ 3' ഫൈനൽ ട്രെയിലർ പുറത്ത്

“പ്രത്യേക പ്രിവിലേജുകളുള്ള സാഹചര്യത്തിൽ നിന്നാണ് ഞാൻ വരുന്നത്. അത് ഉപയോഗിച്ച് ഇത്തരം തെറ്റുകൾ തിരുത്താൻ ഞാൻ മുൻകൈ എടുക്കേണ്ടതായിരുന്നു. പ്രത്യേക പരിഗണന ലഭിക്കുന്നയാളാണെന്ന പേരിൽ വിമർശനങ്ങൾ നേരിടേണ്ടിവരുമെങ്കിൽ, ആ സ്വാധീനം പ്രയോജനപ്പെടുത്തി കാര്യങ്ങൾ മാറ്റാൻ ശ്രമിക്കാമായിരുന്നല്ലോ” താരം കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്കിടയിലും, സിനിമകളിൽ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഈ വിവാദം ചലച്ചിത്ര പ്രവർത്തകരെ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജാൻവി വ്യക്തമാക്കി.

Summary

Janhvi Kapoor has opened up about the controversy surrounding her Telugu film Peddi, acknowledging its problematic portrayal of women and sexual harassment. Speaking on Koffee With Karan Season 9, she expressed regret, accepted responsibility for her role, and hoped the backlash would encourage filmmakers to rethink how female characters are portrayed on screen.

Madism Digital
madismdigital.com