രാവണന്റെ പത്ത് തലകളുള്ള സ്വർണ ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധ നേടി യഷ്

വിപണിയിൽ ലഭ്യമല്ലാത്ത ബ്രൂച്ച് പ്രീമിയറിനുവേണ്ടി മാത്രം തയ്യാറാക്കിയതാണെന്ന് റിപ്പോർട്ടുകൾ
രാവണന്റെ പത്ത് തലകളുള്ള സ്വർണ ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധ നേടി യഷ്
Published on: 

‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ചിത്രത്തിന്റെ ലോസ് ഏഞ്ചൽസ് പ്രീമിയറിൽ ശ്രദ്ധ നേടി യഷിന്റെ വസ്ത്രധാരണം. ചിത്രത്തിൽ രാവണനായി എത്തുന്ന യഷ്, കഥാപാത്രത്തിന്റെ പത്ത് തലകൾ ആലേഖനം ചെയ്ത കസ്റ്റം സ്വർണ ബ്രൂച്ചാണ് റെഡ് കാർപ്പറ്റിൽ ധരിച്ചത്. അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിലെ ഡേവിഡ് ഗെഫൻ തിയേറ്ററിൽ നടന്ന ചടങ്ങിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു ഈ ആഭരണം.

രാവണന്റെ പത്ത് തലകളുള്ള സ്വർണ ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധ നേടി യഷ്
75-ാം വയസ്സിലും ബോക്സ് ഓഫീസിൽ തലൈവർ തന്നെ കിംഗ് ; 100 കോടി ക്ലബ്ബിൽ 12 രജിനി ചിത്രങ്ങൾ

ഡിസൈനർ സാനിയ സർധാരിയയാണ് യഷിനായി ബ്രൂച്ച് ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. രാവണന്റെ പത്ത് തലകളെ സൂക്ഷ്മമായ കൊത്തുപണികളിലൂടെ അവതരിപ്പിച്ച ആഭരണത്തിൽ നേർത്ത സ്വർണച്ചങ്ങലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിൽപ്പനയ്ക്കായി വിപണിയിൽ ലഭ്യമല്ലാത്ത ഈ ബ്രൂച്ച് പ്രീമിയറിനുവേണ്ടി മാത്രം തയ്യാറാക്കിയതാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കറുത്ത നിറത്തിലുള്ള ടെയ്‌ലർഡ് ജാക്കറ്റും അതേ നിറത്തിലുള്ള വസ്ത്രങ്ങളുമാണ് യഷ് ചടങ്ങിനായി തിരഞ്ഞെടുത്തത്. ജാക്കറ്റിന്റെ ലാപ്പലിൽ പതിപ്പിച്ച സ്വർണ ബ്രൂച്ച് കറുത്ത വസ്ത്രങ്ങൾക്കിടയിൽ വേറിട്ടുനിന്നു. ഇരുണ്ട നിറത്തിലുള്ള സൺഗ്ലാസ്, സ്വർണ ഹൂപ്പ് കമ്മലുകൾ, പതിവ്പോലെയുള്ള താടി എന്നിവയും ലുക്കിന്റെ ഭാഗമായി. ചിത്രത്തിലെ രാവണൻ എന്ന കഥാപാത്രവുമായി ബന്ധിപ്പിച്ചുള്ള ഈ തിരഞ്ഞെടുപ്പ് പ്രീമിയറിലെ യഷിന്റെ ലുക്ക് പ്രത്യേക ശ്രദ്ധ നൽകി.

രാവണന്റെ പത്ത് തലകളുള്ള സ്വർണ ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധ നേടി യഷ്
'ആ ആഗ്രഹത്തിന്റെ ഫലമാണ് ഈ ശരീരമാറ്റം... എന്തിന് ഞാൻ തിരിച്ചുപോകണം?' വിമർശനങ്ങളിൽ ആദ്യമായി പ്രതികരിച്ച് കത്രീന

രാമായണത്തിലെ രാവണന്റെ പത്ത് തലകൾക്ക് അറിവ്, പാണ്ഡിത്യം, ശക്തി തുടങ്ങിയ അർത്ഥതലങ്ങളുണ്ട്. നാല് വേദങ്ങളിലും ആറ് വേദാംഗങ്ങളിലുമുള്ള അറിവുമായി ബന്ധപ്പെട്ടാണ് രാവണന്റെ പാണ്ഡിത്യത്തെ പരമ്പരാഗതമായി വിവരിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ അഹങ്കാരവും പതനത്തിലേക്ക് നയിച്ച പ്രവൃത്തികളും കഥാപാത്രത്തിന്റെ മറ്റൊരു വശമാണ്. ചിത്രത്തിൽ രാവണനായി വേഷമിടുന്ന യഷിന്റെ ബ്രൂച്ച് തിരഞ്ഞെടുപ്പും കഥാപാത്രത്തെ മുൻനിർത്തിയുള്ളതാണ് .

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. രാകുൽ പ്രീത് സിങ്, ഷീബ ചദ്ദ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നിർമാണം നമിത് മൽഹോത്രയാണ്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിലൂടെ യഷും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. പ്രീമിയറിൽ ചിത്രത്തിലെ പ്രധാന താരങ്ങൾക്കൊപ്പം സംവിധായകനും നിർമാതാവും അണിയറപ്രവർത്തകരും പങ്കെടുത്തു.

രാവണന്റെ പത്ത് തലകളുള്ള സ്വർണ ബ്രൂച്ച്; ‘രാമായണ’ പ്രീമിയറിൽ ശ്രദ്ധ നേടി യഷ്
കന്നഡ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച് യഷ്; യഷ് ഇല്ലാതെ 'രാമായണ' ഇല്ലെന്ന് നമിത് മൽഹോത്ര

രണ്ട് ഭാഗങ്ങളായാണ് ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ഒരുക്കുന്നത്. ആദ്യ ഭാഗം നവംബർ 5 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം എത്തും. ഐമാക്സ് ഉൾപ്പെടെയുള്ള വലിയ സ്ക്രീൻ ഫോർമാറ്റുകളിലും പ്രദർശനമുണ്ടാകും. രണ്ടാം ഭാഗം 2027-ലെ ദീപാവലി റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളുടെയും ആകെ ബജറ്റ് 4,000 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

Summary

Actor Yash grabbed attention at the Los Angeles premiere of Nitesh Tiwari’s Ramayana: Rise of a Legend with a custom gold brooch featuring Ravana’s ten heads. Designed by Sania Sardharia, the exclusive accessory complemented his all-black outfit and reflected the character he portrays in the upcoming film

Madism Digital
madismdigital.com