കന്നഡ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച് യഷ്; യഷ് ഇല്ലാതെ 'രാമായണ' ഇല്ലെന്ന് നമിത് മൽഹോത്ര

ലോസ് ആഞ്ചലസിലെ ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ പ്രീമിയറിലാണ് യഷ് ഇക്കാര്യം പറഞ്ഞത്.
കന്നഡ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച് യഷ്; യഷ് ഇല്ലാതെ 'രാമായണ' ഇല്ലെന്ന് നമിത് മൽഹോത്ര
Published on: 

കന്നഡ സിനിമയിൽ നിന്ന് ആഗോള വേദിയിലേക്ക് വളർന്നപ്പോഴും സ്വന്തം വേരുകളിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി നടൻ യഷ്. ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിന്റെ ലോസ് ആഞ്ചലസ് പ്രീമിയറിലാണ് താരം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രാവണനായി എത്തുന്ന യഷ്, സഹനിർമാതാവ് കൂടിയാണ്. ഇന്ത്യൻ സിനിമയുടെ ഭാഗമായതിലും രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ലോകത്തിന് മുന്നിലെത്തിക്കുന്നതിലും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചലസിലെ അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സിൽ നടന്ന പരിപാടിയിൽ പരമ്പരാഗതമായ ‘നമസ്കാരം’ പറഞ്ഞാണ് യഷ് പ്രസംഗം ആരംഭിച്ചത്.

കന്നഡ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച് യഷ്; യഷ് ഇല്ലാതെ 'രാമായണ' ഇല്ലെന്ന് നമിത് മൽഹോത്ര
ബഗ് - ജീവിതം തിന്നുന്ന വൈറസ്

''നിങ്ങൾ എവിടെ തുടങ്ങുന്നു എന്നത് നിങ്ങൾക്ക് എത്ര ദൂരം പോകാനാകുമെന്ന് ഒരിക്കലും നിർവചിക്കുന്നില്ല. കന്നഡ സിനിമയിൽ നിന്ന് യാത്ര ആരംഭിച്ചെങ്കിലും ഇന്ത്യൻ സിനിമയിൽ തനിക്കുള്ള സ്ഥാനത്തിന്റെ പ്രധാന ഭാഗമാണ് ആ സ്വത്വം. ആയിരക്കണക്കിന് വർഷങ്ങളായി തലമുറകളിലൂടെ കൈമാറിവരുന്ന കഥയാണ് രാമായണ. ഇന്ത്യയിൽ ഇത്തരം കഥകൾ വെറുതെ പറഞ്ഞുപോകുകയല്ല, ഓർത്തുവെക്കുകയും അടുത്ത തലമുറയ്ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ഈ കഥ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ഇന്ത്യൻ സംസ്കാരം, പൈതൃകം, ലോകത്തിന് നൽകാൻ കഴിയുന്ന സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ചിത്രം പ്രേക്ഷകരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. നമുക്ക് രാമായണം ആഘോഷിക്കാം,'' യഷ് പറഞ്ഞു.

കന്നഡ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച് യഷ്; യഷ് ഇല്ലാതെ 'രാമായണ' ഇല്ലെന്ന് നമിത് മൽഹോത്ര
'ഞങ്ങൾ വിദ്യാർഥികൾക്കൊപ്പം’; എസ്ആർഎഫ്ടിഐ സമരത്തിന് പിന്തുണയുമായി നസീറുദ്ദീൻ ഷായും ആനന്ദ് പട്‌വർധനും

ചിത്രത്തിന്റെ നിർമാണത്തിൽ യഷിന്റെ പങ്കിനെക്കുറിച്ച് നിർമാതാവ് നമിത് മൽഹോത്രയും സംസാരിച്ചു. “യഷ് ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം സംഭവിക്കില്ലായിരുന്നു. ലോസ് ആഞ്ചലസിൽ ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ദിവസം മുതൽ അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും എന്റെ കാഴ്ചപ്പാടും എല്ലാം ഒരുമിപ്പിച്ചു,” എന്നായിരുന്നു നമിത് മൽഹോത്രയുടെ വാക്കുകൾ. ഇരുവരുടെയും ഒരേ ലക്ഷ്യമാണ് ചിത്രത്തിന്റെ നിർമാണത്തിൽ നിർണായകമായതെന്നും അദ്ദേഹം വ്യക്തമാക്കി. യഷിനെ ചിത്രത്തിലെ സൂപ്പർതാരം എന്നതിലുപരി തന്റെ നിർമാണ പങ്കാളിയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ലോസ് ആഞ്ചലസിലെ ഡേവിഡ് ഗെഫൻ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രീമിയർ. ഹോളിവുഡിൽ നിന്നുള്ള പ്രമുഖർ, രാജ്യാന്തര ചലച്ചിത്ര പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. റെഡ് കാർപെറ്റിൽ ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തണമെന്ന നിർദേശവും അതിഥികൾക്ക് നൽകിയിരുന്നു.

കന്നഡ വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച് യഷ്; യഷ് ഇല്ലാതെ 'രാമായണ' ഇല്ലെന്ന് നമിത് മൽഹോത്ര
'മറ്റൊരാളെ വെച്ച് ചെയ്യാൻ കഴിയില്ല'; മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ

രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുന്ന ചിത്രത്തിൽ രാവണനെയാണ് യഷ് അവതരിപ്പിക്കുന്നത്. ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. രവി ദുബെ, രാകുൽ പ്രീത് സിങ്, ഷീബ ചദ്ദ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

രണ്ട് ഭാഗങ്ങളായാണ് ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ ഒരുക്കുന്നത്. ആദ്യ ഭാഗം നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം എത്തും. ഐമാക്സ് ഉൾപ്പെടെയുള്ള വലിയ സ്ക്രീൻ ഫോർമാറ്റുകളിലും പ്രദർശനമുണ്ടാകും. രണ്ടാം ഭാഗം 2027-ലെ ദീപാവലി റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളുടെയും ആകെ ബജറ്റ് 4,000 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നാണ്.

Summary

Actor Yash expressed pride in his Kannada roots at the Los Angeles premiere of Ramayana: Rise of a Legend. Playing Ravana and serving as co-producer, he highlighted the epic’s cultural significance and global appeal. Producer Namit Malhotra credited Yash’s belief and partnership as crucial to bringing the ambitious project to life.

Madism Digital
madismdigital.com