'മനസിലാക്കാതെ പോയതിൽ കുറ്റബോധമുണ്ട്, ജീവിച്ചിരിക്കെ ആരും അമ്മയോട്'; ജാൻവി കപൂർ

ഇത്ര കാലമായിട്ടും അമ്മയെ നഷ്ടമായതിന്റെ വേദനയിൽ നിന്നും പുറത്തെത്താൻ സാധിച്ചില്ലെന്നും ജാൻവി
'മനസിലാക്കാതെ പോയതിൽ കുറ്റബോധമുണ്ട്, ജീവിച്ചിരിക്കെ ആരും അമ്മയോട്'; ജാൻവി കപൂർ
Published on

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ അഭിമാന താരമായിരുന്ന ശ്രീദേവിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മകൾ ജാൻവി കപൂർ. അമ്മയെ നഷ്ടമായതിന്റെ വേദനയിൽ നിന്നും താൻ ഇനിയും അതിജീവിച്ചിട്ടില്ലെന്നും, ഇന്ന് അമ്മയെ കുറിച്ചുകൂടി മനസിലാക്കുന്നുവെന്നും, അടുത്തുണ്ടായിരുന്നപ്പോൾ മനസിലാക്കാൻ കഴിയാതെ പോയതിൽ കുറ്റബോധവും വിഷമമുണ്ടെന്നും ജാൻവി പറഞ്ഞു. അമ്മ ജീവിച്ചിരുന്ന കാലത്ത് പലരും അവരോട് നല്ലപോലെയല്ല പെരുമാറിയതെന്നും ആരും ദയ കാണിച്ചില്ലെന്നും ജാൻവി കൂട്ടിച്ചേർത്തു.

'മനസിലാക്കാതെ പോയതിൽ കുറ്റബോധമുണ്ട്, ജീവിച്ചിരിക്കെ ആരും അമ്മയോട്'; ജാൻവി കപൂർ
പ്രശസ്തിക്ക് നൽകേണ്ട വില ഇതാണോ? എഐ വ്യാജചിത്രങ്ങളിൽ നടുക്കം രേഖപ്പെടുത്തി ജാൻവി കപൂർ

ഇത്ര കാലമായിട്ടും അമ്മയെ നഷ്ടമായതിന്റെ വേദനയിൽ നിന്നും പുറത്തെത്താൻ സാധിച്ചില്ലെന്നും ജാൻവി പറഞ്ഞു. അവരെ പോലെ മറ്റൊരാളില്ല. എന്നെയും സഹോദരിയേയും അച്ഛനെയുമൊക്കെ ഇന്ന് കാണുന്ന ഞങ്ങളാക്കിയത് അമ്മയാണ്. അമ്മയുടെ ആ കരുതലും തമാശകളുമൊക്കെ വല്ലാത്ത നഷ്ടബോധമാണ്ടാക്കാറുണ്ട്. അമ്മയുടെ വിയോഗത്തിലൂടെ ഒരു രക്ഷിതാവിനെ മാത്രമല്ല നഷ്ടമായത്. അമ്മയുടെ കൂടെ അച്ഛനേയും കൂടെയാണ് അന്ന് നഷ്ടമായത്. അമ്മ അടുത്തുണ്ടായിരുന്നപ്പോഴുള്ളതിൽ നിന്നും അച്ഛൻ ഒരു ഒരുപാട് മാറിപ്പോയി. അദ്ദേഹത്തിന്റെ മറ്റൊരു പതിപ്പ് തന്നെ നഷ്ടമായെന്നും ജാൻവി പറഞ്ഞു.

നമ്മൾ കാണുന്നതിനേക്കാൾ വ്യത്യസ്തമായി കാര്യങ്ങളെ മറ്റൊരു കണ്ണിലൂടെ അമ്മ എന്നും സമീപിച്ചിരുന്നതും നേരിട്ടിരുന്നതും. സാമ്പത്തികമായും തൊഴില്‍പരമായും മറ്റ് പല തരത്തിലും അമ്മയ്ക്ക് മറ്റൊരു കാഴ്ചപ്പാടുണ്ടായിരുന്നു. നാലാമത്തെ വയസ് മുതല്‍ അഭിനയം തുടങ്ങിയ ആളാണ് അമ്മ. പക്ഷെ ഒരിക്കല്‍ പോലും താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിച്ചിട്ടില്ല. അമ്മയുടെ നല്ല ഓര്‍മകള്‍ മാത്രമാണ് ഞങ്ങളുമായി പങ്കുവച്ചിട്ടുള്ളത്. അമ്മയുടെ ജീവിതം ഞാന്‍ നേരിട്ട് കണ്ടതാണ്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആരും നല്ല രീതിയിലല്ല അവരോട് പെരുമാറിയത്. കുടുംബം നശിപ്പിച്ചവളെന്നടക്കം ക്രൂരമായ പല പേരും അവർ അമ്മയെ വിളിച്ചു. ആ വേദന അമ്മയുടെ മനസില്‍ എപ്പോഴുമുണ്ടായിരുന്നു. ജാൻവി കപൂർ കൂട്ടിച്ചേർത്തു.

English Summary: Janhvi Kapoor opened up about her deep guilt over not fully understanding her mother Sridevi while she was alive. She revealed that Sridevi faced harsh judgments and lack of empathy from society, and that her loss still deeply affects their family.

Related Stories

No stories found.
Madism Digital
madismdigital.com