പ്രിയപ്പെട്ട പാറ്റകളേ....... അഭിന്ദനങ്ങൾ; പ്രക്ഷോഭകർക്കും സിജെപിക്കും അഭിനന്ദനവുമായി സിനിമാലോകം

ജന്തർമന്തർ സമര വിജയത്തിൽ പ്രകാശ് രാജും രഞ്ജിനി ഹരിദാസും അടക്കമുള്ള താരങ്ങളുടെ അഭിവാദ്യം
പ്രിയപ്പെട്ട പാറ്റകളേ.......
അഭിന്ദനങ്ങൾ;  പ്രക്ഷോഭകർക്കും സിജെപിക്കും അഭിനന്ദനവുമായി സിനിമാലോകം
Published on

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തർ കേന്ദ്രീകരിച്ച് നടന്നുവന്ന രാജ്യവ്യാപക വിദ്യാർഥി പ്രക്ഷോഭത്തിന് ഉജ്ജ്വല വിജയം. ധർമേന്ദ്ര പ്രധാന്റെ രാജിയോടെ ലക്ഷ്യം കണ്ട ഈ ഐതിഹാസിക സമരം വിജയിപ്പിച്ച സിജെപിക്കും വിദ്യാർഥികൾക്കും ജെൻ-സി തലമുറയ്ക്കും അഭിനന്ദനങ്ങളുമായി പ്രമുഖ താരങ്ങൾ രംഗത്തെത്തി. പ്രകാശ് രാജ്, രഞ്ജിനി ഹരിദാസ്, സിത്താര കൃഷ്ണകുമാർ, ചന്തു സലിംകുമാർ തുടങ്ങി നിരവധി പേരാണ് വിദ്യാർഥികളുടെ പോരാട്ടവീര്യത്തെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ എത്തിയത്.

ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ ഡൽഹിയിൽ ശക്തമായ പ്രതിഷേധമുയർത്തിയ വിദ്യാർഥികൾക്കും യുവാക്കൾക്കും നടൻ പ്രകാശ് രാജ് അഭിവാദ്യമർപ്പിച്ചു. സിജെപി പ്രവർത്തകരെ സ്നേഹപൂർവ്വം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. "അഭിനന്ദനങ്ങൾ, എന്റെ പ്രിയപ്പെട്ട പാറ്റകളേ... പ്രിയ സോനം വാങ്‌ചുക് സാറിനും യുവാക്കൾക്കൊപ്പം ഉറച്ചുനിന്ന ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ഒരു ഭരണകൂടത്തെ മുട്ടുകുത്തിക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു," അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രിയപ്പെട്ട പാറ്റകളേ.......
അഭിന്ദനങ്ങൾ;  പ്രക്ഷോഭകർക്കും സിജെപിക്കും അഭിനന്ദനവുമായി സിനിമാലോകം
പ്രതിസന്ധികൾക്കിടെ പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ

ജന്തർമന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. മന്ത്രിയുടെ രാജിക്ക് പിന്നാലെ ഏറെ ആവേശത്തോടെയാണ് രഞ്ജിനി വീഡിയോയിലൂടെ പ്രതികരിച്ചത്. യുവജനങ്ങൾ തങ്ങളുടെ വോട്ടവകാശം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അവർ ആഹ്വാനം ചെയ്തു.

"ഞങ്ങൾക്ക് ചെയ്യാൻ കഴിയാതിരുന്നത് നിങ്ങൾ ചെയ്തു, ഇത് നിങ്ങളുടെ വിജയമാണ്. ഇത് ഞാൻ കണ്ട ഏറ്റവും അസാധാരണമായ വിജയങ്ങളിലൊന്നാണ്. ഈ രാജ്യത്തെ ജെൻ-സി തലമുറ ഒരുമിച്ച് നിന്നപ്പോൾ എന്തൊക്കെ സാധ്യമാകുമെന്ന് അവർ തെളിയിച്ചു. അവരുടെ ഐക്യവും ശക്തിയും കണ്ടപ്പോൾ എനിക്ക് പ്രതീക്ഷ മാത്രമല്ല, വലിയ സന്തോഷവുമാണ് തോന്നിയത്," രഞ്ജിനി വ്യക്തമാക്കി.

തുടക്കം മുതൽ തന്നെ ജന്തർമന്തറിലെ സമരത്തിന് പിന്തുണയുമായി നടൻ സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാർ രംഗത്തുണ്ടായിരുന്നു. വിദ്യാർഥികൾ വിജയം കണ്ടതിന് പിന്നാലെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സർക്കാരിനെ പരിഹസിച്ചുകൊണ്ടാണ് താരം എത്തിയത്. "കാശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയെന്ന് കേട്ടു ശരിയാണോ ഗയ്‌സ്...." എന്നായിരുന്നു ചന്തുവിന്റെ പ്രതികരണം.

പ്രിയപ്പെട്ട പാറ്റകളേ.......
അഭിന്ദനങ്ങൾ;  പ്രക്ഷോഭകർക്കും സിജെപിക്കും അഭിനന്ദനവുമായി സിനിമാലോകം
ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു

വിദ്യാർഥി സമരത്തിലെ ചരിത്രവിജയത്തിന് പിന്നാലെ പ്രക്ഷോഭകർക്ക് ആശംസകളുമായി ഗായിക സിത്താര കൃഷ്ണകുമാറും എത്തി. മൗനത്തിന് പകരം പ്രതീക്ഷ തിരഞ്ഞെടുത്ത ഓരോ വിദ്യാർഥിക്കും തന്റെ ഹൃദയം നിറഞ്ഞ ആദരവെന്ന് സിതാര കുറിച്ചു.

"ഈ യുവശബ്ദങ്ങളുടെ ധൈര്യത്തിന് സാക്ഷ്യം വഹിക്കുന്നത് ഏറെ പ്രചോദനാത്മകമാണ്. ഇന്നത്തെ വിജയം ഒരു പ്രതിഷേധത്തിന്റെ വിജയത്തേക്കാൾ ഉപരിയാണ്. മാന്യതയോടും അനുകമ്പയോടും ധൈര്യത്തോടും കൂടി സാധാരണക്കാരായ മനുഷ്യർ ഒന്നിച്ച് നിൽക്കുമ്പോഴാണ് ജനാധിപത്യം ഏറ്റവും ശക്തമാകുന്നത് എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്. ഓരോ ശബ്ദത്തിനും എന്റെ ആദരവ്," സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Summary

Several actors and public figures congratulated students and Gen Z protesters after the nationwide education protests at Jantar Mantar reportedly led to the resignation of Union Education Minister Dharmendra Pradhan. Celebrities including Prakash Raj, Ranjini Haridas, Chandu Salim Kumar, and Sithara Krishnakumar praised the youth movement and shared messages of solidarity on social media.

Madism Digital
madismdigital.com