മോശം കാര്യങ്ങൾ പറയുന്ന സിനിമകൾക്കല്ലേ കൂടുതൽ റീച്ച് കിട്ടുന്നത്? ഇനി ഞാന്‍ അങ്ങനെ ഒരു സിനിമ ചെയ്യില്ല: ജീൻ പോൾ ലാൽ

നടികർ' സിനിമയ്ക്ക് വേണ്ടി ശാരീരികമായും മാനസികമായും ഒരുപാട് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്
മോശം കാര്യങ്ങൾ പറയുന്ന സിനിമകൾക്കല്ലേ കൂടുതൽ റീച്ച് കിട്ടുന്നത്? ഇനി ഞാന്‍ അങ്ങനെ ഒരു സിനിമ ചെയ്യില്ല: ജീൻ പോൾ ലാൽ
Published on

സിനിമ റിലീസ് ചെയ്തുകഴിഞ്ഞാല്‍ അതിന്റെ ഭാവി തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍. തന്റെ സിനിമകളുടെ വിജയം, പരാജയം എന്നിവ വിലിയിരുത്തിക്കൊണ്ടാണ് ജീന്‍ പോള്‍ സിനിമയുടെ ഭാവിയെ വിലയിരുത്തുന്നത്. ടൊവിനോ തോമസ് നായകനായ നടികര്‍, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളെ പരാമര്‍ശിച്ച് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജീനിന്റെ പ്രതികരം. നടികര്‍ സിനിമയ്ക്കു വേണ്ടി താന്‍ ശാരീരികമായും മാനസികമായും ഒരുപാടു ഇന്‍വെസ്റ്റ് ചെയ്ത ചിത്രമാണ് നടികര്‍. എന്നാല്‍ അതിന് പ്രതീക്ഷിച്ച റിസള്‍ട്ട് ലഭിച്ചില്ല. എന്നാല്‍ വിജയ ചിത്രമെങ്കിലും 'ഹണീ ബീ' പോലെയുള്ള ചിത്രം ഇനി ചെയ്യില്ലെന്നുമാണ് ജീന്‍ പോള്‍ ലാല്‍ പറയുന്നത്.

ഒരു സിനിമ പൊട്ടുമ്പോൾ വിഷമം തോന്നും, തീർച്ചയായും വിഷമം തോന്നും. കാരണം നമ്മൾ അത്രയും കഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയാണ്. 'നടികർ' എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ ശാരീരികമായും മാനസികമായും ഒരുപാട് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് വിജയവും പരാജയവും ഈ ഇൻഡസ്ട്രിയുടെ ഭാഗമാണ്. ഒരു സിനിമ വിജയിക്കുമ്പോൾ നമ്മൾ അതിൻ്റെ ക്രെഡിറ്റ് മുഴുവൻ എടുക്കുകയാണെങ്കിൽ, അത് പരാജയപ്പെടുമ്പോൾ അതിൻ്റെ ഉത്തരവാദിത്തവും നമ്മൾ ഏറ്റെടുക്കണം. 'എനിക്ക് മാത്രം നല്ലത് വരണം, മോശം വരാൻ പാടില്ല' എന്ന് വിചാരിക്കാൻ ഒക്കില്ലല്ലോ. സിനിമയുടെ റിസൾട്ട് നമ്മുടെ കൈയിലല്ല. നമ്മുടെ കൈയിലുള്ളത് നമ്മുടെ പ്രയത്നം മാത്രമാണ്. ഞാൻ എൻ്റെ നൂറ് ശതമാനവും ആ സിനിമയ്ക്ക് വേണ്ടി നൽകിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാൽ പിന്നെ അത് പ്രേക്ഷകരുടെ തീരുമാനമാണ്. അവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, ആ പരാജയത്തെ നമ്മൾ അംഗീകരിക്കണം. അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം, അടുത്ത സിനിമയിൽ ആ തെറ്റുകൾ തിരുത്താൻ ശ്രമിക്കണം. അല്ലാതെ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ച് ഒരേ സ്ഥലത്ത് തന്നെ ഇരുന്നിട്ട് കാര്യമില്ല. മുന്നോട്ട് പോവുകയേ ഉള്ളൂ വഴി.

മോശം കാര്യങ്ങൾ പറയുന്ന സിനിമകൾക്കല്ലേ കൂടുതൽ റീച്ച് കിട്ടുന്നത്? ഇനി ഞാന്‍ അങ്ങനെ ഒരു സിനിമ ചെയ്യില്ല: ജീൻ പോൾ ലാൽ
പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത

‘ഹണി ബീ’ കണ്ടിറങ്ങിയ ഒരുപാട് പേർ എന്നോട് വന്ന് പറഞ്ഞു, ‘മച്ചാനെ, പടം കഴിഞ്ഞയുടനെ ഞങ്ങൾ നേരെ ബാറിലേക്കാണ് പോയത്, രണ്ടെണ്ണം അടിക്കാൻ.’ അന്ന് കേട്ടപ്പോൾ എനിക്കതിൽ വലിയ അഭിമാനം തോന്നിയിരുന്നു. എന്നാൽ ഇന്നെനിക്ക് തോന്നുന്നത് അങ്ങനെ ചെയ്യരുത് എന്നാണ് . കാരണം, ആളുകളെ മദ്യപിപ്പിക്കുക എന്നതല്ലല്ലോ സിനിമ കൊണ്ട് നമ്മൾ ലക്ഷ്യമാക്കേണ്ടത്. എന്നാൽ നല്ലൊരു സന്ദേശം നൽകുന്ന ഒരു സിനിമ എടുത്തു നോക്കൂ, ബോക്സ് ഓഫീസിൽ അത് പൊട്ടി പാളീസാകും. ഇപ്പോഴും മോശം കാര്യങ്ങൾ പറയുന്ന സിനിമകൾക്കല്ലേ കൂടുതൽ റീച്ച് കിട്ടുന്നത്? കുറ്റം പറയാനാണെങ്കിൽ പോലും ആളുകൾ അത് കാണാൻ പോകും. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, ആ സിനിമ ചെയ്തതിൽ എനിക്ക് കുറ്റബോധമൊന്നുമില്ല. പക്ഷേ, ഇന്ന് ഞാനൊരിക്കലും അങ്ങനെയൊരു സിനിമ ചെയ്യില്ല. ഇന്ന് ചെയ്യുകയാണെങ്കിൽ അതിനൊരു വേറിട്ട കോണോ കാഴ്ചപ്പാടോ ഉണ്ടാകും." ജീൻ പറയുന്നു.

Summary

Director Jean Paul Lal opened up about the failure of Tovino Thomas-starrer Nadikar, saying he invested heavily in the film both physically and mentally. He believes success and failure are part of cinema and filmmakers must accept results, learn from mistakes and move forward.

Madism Digital
madismdigital.com